»   » വിജയ് ചിത്രം മേര്‍സലിന് ഈ സൂപ്പര്‍ ഹിറ്റ് ഹോളിവുഡ് ചിത്രങ്ങളുമായുള്ള ബന്ധം???

വിജയ് ചിത്രം മേര്‍സലിന് ഈ സൂപ്പര്‍ ഹിറ്റ് ഹോളിവുഡ് ചിത്രങ്ങളുമായുള്ള ബന്ധം???

Posted By: Karthi
Subscribe to Filmibeat Malayalam

ദീപാവലിക്ക് തിയറ്ററില്‍ എത്താന്‍ തയാറെടുക്കുന്ന വിജയ് ചിത്രം മേര്‍സല്‍ വിജയ് ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ്. ആരാധകര്‍ക്ക് കൂടുതല്‍ പ്രതീക്ഷകള്‍ ചിത്രത്തേക്കുറിച്ച് നല്‍കുന്നതാണ് പുറത്ത് വരുന്ന അണിയറ വാര്‍ത്തകള്‍. വിജയ് ചിത്രങ്ങളുടെ പ്രധാന ആകര്‍ഷണമായ പാട്ടിലും ഡാന്‍സിലും മേര്‍സല്‍ ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയും ചെയ്യുന്നില്ല. അക്കാദമി അവാര്‍ഡ് ജേതാവായ എആര്‍ റഹ്മാനാണ് ചിത്രത്തിന് ഗാനങ്ങള്‍ ഒരുക്കുന്നത്. 

അഭിമുഖത്തിനിടെ ഭല്ലാല ദേവനായി റാണ ദഗ്ഗുപതി! ഞെട്ടിത്തരിച്ച് അവതാരിക! ക്ഷോഭത്തിന് കാരണം???

Mersal

ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് ട്രോയി, മിഷന്‍ ഇംപോസിബിള്‍ തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങള്‍ക്ക് സംഘട്ടനങ്ങള്‍ ഒരുക്കിയ ഫൈറ്റ് മാസ്റ്റേഴ്‌സാണ്. മൂന്ന് ഫൈറ്റ് മാസ്റ്റേഴ്‌സാണ് ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ഈ വിജയ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. കലോയിന്‍ വൊഡേനികാര്‍വ്, ജോര്‍ജി സ്റ്റാനിസ്ലോവ്, തിഹോമിര്‍ വിന്‍ഷേവ് എന്നിവരാണവര്‍. 

ട്രായ്, മിഷന്‍ ഇംപോസിബിള്‍ എന്നീ ചിത്രങ്ങള്‍ക്ക് സംഘട്ടനമൊരുക്കിയ കലോയിന്‍ വൊഡേനികാര്‍വാണ് ഇന്ത്യന്‍ ചിത്രങ്ങളായ ബാഹുബലി, ഷിവോയ്, വിന്നെര്‍ തുടങ്ങിയ ചിത്രങ്ങളുടെ സംഘട്ടനങ്ങള്‍ ഒരുക്കിയത്. രണ്ട് ദശാബദങ്ങള്‍ നീണ്ട വിജയ്‌യുടെ കരിയറില്‍ ആദ്യമായി അദ്ദേഹം ഇരട്ട വേഷത്തില്‍ എത്തുന്ന ചിത്രമാണ് മേര്‍സല്‍. കാജല്‍ അഗര്‍വാള്‍, നിത്യ മേനോന്‍, സാമന്ത എന്നിവര്‍ നായികമാരാകുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഓഗസ്റ്റ് 20ന് നടക്കും.

English summary
Actor Rana Daggubati shouted and warns TV9 anchor who asked about Tolywood drug scandal.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam