»   » സുചിലീക്‌സിന് പുതിയ മുഖം; ഇനി ഭര്‍ത്താവിന് വെളിപ്പെടുത്താന്‍ എന്തെങ്കിലുമുണ്ടോ... വീഡിയോ

സുചിലീക്‌സിന് പുതിയ മുഖം; ഇനി ഭര്‍ത്താവിന് വെളിപ്പെടുത്താന്‍ എന്തെങ്കിലുമുണ്ടോ... വീഡിയോ

Posted By: Rohini
Subscribe to Filmibeat Malayalam

തമിഴ് സിനിമാ നായികമാരെയും ആരാധകരെയും ഞെട്ടിച്ച സംഭവമാണ് ട്വിറ്ററിലെ സുചി ലീക്‌സ്. ഗായിക സുചിത്രയുടെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടുകള്‍ വഴി വ്യാപകമായി നായികമാരുടെ നഗ്ന വീഡിയോകളും അവിഹിത ബന്ധങ്ങളും പ്രചരിക്കുകയായിരുന്നു.

ഇടവേളയ്ക്ക് ശേഷം വീണ്ടും സുചിലീക്‌സ് ഞെട്ടിക്കുന്നു.. ഇത്തവണ അമലാപോളിന്റെ പേരില്‍ വീഡിയോസ്!

സുചിത്ര തന്നെയാണ് വീഡിയോകളും ഫോട്ടോകളും പുറത്ത് വിട്ടത് എന്നും, സുചിത്രയ്ക്ക് മാനസിക രോഗമാണെന്നുമൊക്കെ ഭര്‍ത്താവ് കാര്‍ത്തിക് പറഞ്ഞിരുന്നു. ഇപ്പോഴിതാ സംഭവത്തിന്റെ പുതിയ മുഖവുമായി എത്തിയിരിയ്ക്കുകയാണ് ഭര്‍ത്താവ്.

കാര്‍ത്തിക് കുമാര്‍

നടനും സ്റ്റാന്റ് അപ്പ് കൊമേഡിയനുമാണ് സുചിത്രയുടെ ഭര്‍ത്താവ് കാര്‍ത്തിക്. അഭിനയം തനിക്ക് വഴങ്ങില്ല എന്ന് പറഞ്ഞ് സിനിമ വിട്ട കാര്‍ത്തിക് ഇപ്പോള്‍ സ്റ്റാന്റ് അപ് കോമഡിയിലാണ് പൂര്‍ണമായും ശ്രദ്ധിയ്ക്കുന്നത്.

കാര്‍ത്തികിന്റെ പുതിയ വീഡിയോ

ഇപ്പോള്‍ കാര്‍ത്തിക് തന്റെ ട്വിറ്റര്‍ പേജില്‍ ഒരു പുതിയ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. യുഎസ്എ യില്‍ ഇരുന്ന് തന്റെ പുതിയ കോമഡിയ്ക്കുള്ള തിരകക്കഥ എഴുതുകയാണെന്നും സെപ്റ്റംബറില്‍ ഇത് റിലീസ് ചെയ്യും എന്നും കാര്‍ത്തിക് പറയുന്നു. സുചിത്ര കാര്‍ത്തിക്കിന്റെ അടുത്തിരിയ്ക്കുന്നതായി വീഡിയോയില്‍ കാണിക്കുന്നു. എന്തിനെ കുറിച്ചാണ് എഴുതുന്നത് എന്ന് പറഞ്ഞ് കാര്‍ത്തിക് സുചിത്രയെ കാണിയ്ക്കുകയായിരുന്നു.

സുചി ലീക്‌സാണോ.. വീഡിയോ കാണൂ

ഇതാണ് കാര്‍ത്തിക് തന്റെ ട്വിറ്ററില്‍ ട്വീറ്റിയ വീഡിയോ.. സുചി ലീക്‌സിനെ കുറിച്ചാണോ കാര്‍ത്തിക്കിന്റെ പുതിയ സ്റ്റാന്റ് അപ് കോമഡി എന്ന് ഈ വീഡിയോ കാണുന്ന ആര്‍ക്കും തോന്നിപ്പോകാം...

വേര്‍പിരിയുന്നു എന്ന്

സുചിലീക്‌സ് വിവാദമായ സമയത്ത് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ വിവാഹ മോചിതയാകാന്‍ പോകുകയാണെന്ന് സുചിത്ര പറഞ്ഞിരുന്നു. എന്നാല്‍ അങ്ങനെയൊന്നുമില്ലെന്നും, സുചിത്ര ചില സമ്മര്‍ദ്ദങ്ങളുടെയും മാനസിക പ്രശ്‌നങ്ങളുടെയും നടുവിലാണെന്നാണ് കാര്‍ത്തിക് പറഞ്ഞിരുന്നത്.

English summary
Suchi Leaks To Return In A New Form?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam