ഞാന്‍ ഏറെ ബഹുമാനിക്കുന്ന നടനാണ് അദ്ദേഹം! എല്ലാം ചെയ്തത് ഹാക്കര്‍മാര്‍! വെളിപ്പെടുത്തി സുചിത്ര

By Midhun Raj

ട്വിറ്ററില്‍ സൂചി ലീക്‌സ് എന്ന ഹാഷ്ടാഗോടെ സെലിബ്രിറ്റികളുടെ ചിത്രങ്ങളും വീഡിയോകളും പ്രചരിച്ചത് വലിയ വിവാദമായി മാറിയിരുന്നു. ഗായികയും റേഡിയോ ജോക്കിയുമായ സുചിത്രയുടെ അക്കൗണ്ടില്‍ നിന്നാണ് സ്വകാര്യ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നത്. കോളിവുഡിലെ മുന്‍നിര താരങ്ങള്‍ക്കെതിരെയെല്ലാം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളായിരുന്നു സുചി ലീക്‌സ് നടത്തിയത്.

suchithra murali

പിന്നീട് സുചിത്രയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും അവര്‍ വലിയ മാനസിക സംഘര്‍ഷം അനുഭവിക്കുകയാണെന്നും മുന്‍ഭര്‍ത്താവ് കാര്‍ത്തിക്ക് വ്യക്തമാക്കിയിരുന്നു . വര്‍ഷങ്ങള്‍ക്ക് ശേഷം ഈ സംഭവത്തില്‍ വിശദീകരണവുമായി സുചിത്ര തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗായിക ഇതേക്കുറിച്ച് സംസാരിച്ചത്.

സൂചി ലീക്‌സിലൂടെ ധനുഷിനെതിരെയായിരുന്നു കൂടുതല്‍ ആരോപണങ്ങളും ഉയര്‍ന്നുവന്നത്. ഇതേക്കുറിച്ചായിരുന്നു സുചിത്ര സംസാരിച്ചത്. ധനുഷിനെ ഒരുപാട് ബഹുമാനിക്കുന്ന ആളാണ് താനെന്ന് സുചിത്ര പറയുന്നു. തമിഴ്‌നാട്ടിലെ എറ്റവും മികച്ച നടനാണ് അദ്ദേഹം. അടുത്തിടെ അസുരന്‍ കണ്ടിരുന്നു. മികച്ച പ്രകടനമാണ് അദ്ദേഹം ചിത്രത്തില്‍ കാഴവെച്ചിരിക്കുന്നത്. എത്ര നീചമായാണ് ഹാക്കര്‍ എന്റെ പേരില്‍ അദ്ദേഹത്തിനെതിരെ ആരോപണമുയര്‍ത്തിയത്.

ധനുഷ്, അനിരുദ്ധ് എന്നിവര്‍ എന്നെ ബലാല്‍സംഘം ചെയ്തുവെന്നാണ് അയാള്‍ എഴുതിയത്. യഥാര്‍ത്ഥത്തില്‍ അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ എന്നെ പോലൊരാള്‍ ട്വിറ്ററില്‍ അങ്ങനെ എഴുതുകയില്ല. സംഭവിച്ച ഉടന്‍ തക്കതായ നടപടികള്‍ സ്വീകരിക്കുകമായിരുന്നു. സിനിമാക്കാരുടെ സ്വകാര്യമായ പല ദൃശ്യങ്ങളും ഹാക്കര്‍ പുറത്തുവിട്ടു. അയാള്‍ എല്ലാ പരിധികളും ലംഘിച്ചു.അതിനെതിരെ ഞങ്ങള്‍ എല്ലാവരും കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഞാനടക്കം ഒരുപാട് പേരുടെ ജീവിതത്തെയാണ് അത് ബാധിച്ചത്. സുചിത്ര പറഞ്ഞു.

Read more about: suchithra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X