'തൃഷ വിജയുടെ വീടിന്റെ മുന്നിൽ; അവരുടെ ഗ്രൂപ്പിൽ നടന്നത്; ഇത്തരത്തിൽ ഒരു രാത്രി സംഭവിച്ചതാണ് സുചി ലീക്ക്സ്'
തമിഴകത്ത് വിവാദമായി ഗായിക സുചിത്രയുടെ ആരോപണങ്ങൾ. 2016 ൽ സുചി ലീക്ക്സ് എന്ന പേരിൽ തന്റെ ട്വിറ്റർ അക്കൗണ്ട് വഴി വന്ന സ്വകാര്യ ഫോട്ടോകളെക്കുറിച്ചാണ് സുചിത്ര വെളിപ്പെടുത്തൽ നടത്തിയത്. മുൻ ഭർത്താവ് കാർത്തിക് കുമാർ അടങ്ങുന്ന സംഘമാണ് ഇതിന് പിന്നിലെന്ന് സുചിത്ര ആരോപിക്കുന്നു. അക്കാലത്ത് തമിഴ് സിനിമാ ലോകത്തെ യുവ താരങ്ങളുടെ ഗ്രൂപ്പ് ഉണ്ടാക്കിയ പ്രശ്നമാണിതെന്നും തന്നെ ബലിയാടാക്കുകയായിരുന്നെന്നും സുചിത്ര ആരോപിക്കുന്നു. പുതിയ അഭിമുഖത്തിൽ ഇതേക്കുറിച്ചുള്ള കൂടുതൽ വാദങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് സുചിത്ര.
വലിയ താരങ്ങൾ ഈ സംഭവത്തിന് പിന്നിലുണ്ടെന്നാണ് സുചിത്ര പറയുന്നത്. പണക്കാരുടെ മക്കൾക്കിടയിൽ പ്രാങ്ക് കൾച്ചറുണ്ട്. അവർക്ക് പരസ്പരം ഇഷ്ടമല്ല. ധനുഷിന് ചിമ്പുവിനെ ഇഷ്ടമല്ല. ചിമ്പുവിന് വിശാലിനെ ഇഷ്ടമല്ല. ആർക്കും പരസ്പരം ഇഷ്ടമല്ല. പക്ഷെ ഒരു വീട്ടിൽ പാർട്ടി നടത്തും. ഇല്യുമിനാറ്റി ചാപ്റ്റർ നടത്തും എന്നൊക്കെ പറയും. ബോധമില്ലാതെ സംസാരിക്കും. കാരണം ഇവർ ചെറു പ്രായത്തിലേ മയക്കു മരുന്ന് ഉപയോഗിക്കുന്നവരാണ്.

വെള്ളിത്തട്ടിൽ മയക്ക് മരുന്നുണ്ടാകും. അതാണവരുടെ കൾച്ചർ. ചിമ്പു ഉൾപ്പെടെയുള്ളവർ കൊണ്ട് വന്ന കൾച്ചർ. ധനുഷ് ആ സമയത്ത് മോശക്കാരനായിട്ടില്ല. ഒരു ഔട്ട് സൈഡറായിരുന്നു. ചിമ്പു, യുവൻ ശങ്കർ രാജ, വെങ്കട്ട് പ്രഭു തുടങ്ങിവരുടെ ഗ്രൂപ്പ്. ഒരു കാലത്ത് നമ്മുടെ നാട്ടിലുണ്ടായിരുന്ന മഞ്ഞുമ്മൽ ബോയ്സ്.
എല്ലായിടത്തും ഇത് സാധാരണയായി. മ്യൂസിക് സ്റ്റുഡിയോയിൽ പോലും ലഹരി ഉപയോഗമുണ്ടാകും. ഞാൻ ജീൻസും ഷർട്ടും ധരിച്ചത് കൊണ്ട് ഞാനും ഇത്തരം ലഹരികൾ ഉപയോഗിക്കുമെന്ന് അവർ കരുതിയത് തെറ്റാണ്. ഞാനത് ചെയ്യില്ല എന്ന് പറഞ്ഞപ്പോൾ അവർ അത് മനസിലെടുത്തതും തെറ്റാണ്. എല്ലാവരെയും ഞാൻ അവഗണിച്ചു. ചിമ്പുവൊന്നും എന്റെ സുഹൃത്തേയല്ല. പാട്ടുണ്ടെങ്കിൽ വിളിച്ചാൽ പോയി വരും. സുചി ലീക്ക്സിന് മുമ്പേ തനിക്ക് സിനിമാ രംഗത്തെ എല്ലാ സൗഹൃദങ്ങളും ഇല്ലാതായിരുന്നെന്ന് സുചിത്ര പറയുന്നു.

ഇവർക്കിടയിലുള്ള പ്രാങ്ക് കൾച്ചറിനെക്കുറിച്ച് ഞാൻ അറിഞ്ഞത് കാർത്തിക് കുമാർ ഇടയ്ക്കിടെ വന്ന് പറഞ്ഞപ്പോഴാണ്. അവർക്കൊരു ഗ്രൂപ്പുണ്ട്. ഇവരെല്ലാം ലഹരി പാർട്ടികൾ നടത്തുന്നവരാണെന്നും സുചിത്ര പറയുന്നു. അവർ പരസ്പരം പ്രാങ്ക് ചെയ്യും. അത് വലിയ വിനയായിട്ടുമുണ്ട്. തൃഷ വിജയുടെ വീടിന്റെ മുന്നിൽ പോയി പാട്ട് പാടി ഡാൻസ് ചെയ്തത് ഒരു ഡെയർ ഗെയിം ആയിരുന്നെന്നാണ് ഈ ഗ്രൂപ്പ് പറയുന്നത്. വർഷങ്ങളായി ഇത്തരം പാർട്ടികളുണ്ട്.
സർഫ് ടർഫ് എന്നൊരിടമുണ്ട്. അവിടെയാണ് ഇതെല്ലാം നടക്കുന്നത്. വിജയുടെ വീട്ടിൽ ഇത്തരം പാർട്ടികൾ നടക്കാറുണ്ടെന്നും സുചിത്ര പറയുന്നു. ഇത്തരത്തിൽ ഒരു രാത്രി നടന്ന പ്രാങ്കാണ് സുചി ലീക്ക്സെന്നും സുചിത്ര പറയുന്നു. സുചിത്ര എന്ന വ്യക്തിയെ അല്ല അവർ ലക്ഷ്യം വെച്ചത്. അവർക്ക് പൊതുജനത്തെ പരീക്ഷിക്കണമായിരുന്നു. ആരുടെയെങ്കിലും ട്വിറ്റർ ഹാൻഡിലിൽ ഇത്തരത്തിലുള്ള ചിത്രങ്ങൾ വന്നാൽ ആളുകൾ എങ്ങനെ പ്രതികരിക്കുമെന്നറിയാൻ.
സോഷ്യൽ എക്സ്പിരിമെന്റ്. ഇത്തരത്തിൽ ചെറിയ രീതിയിൽ മറ്റുള്ളവരെയും പ്രാങ്ക് ചെയ്തു. കാർത്തിക് കുമാർ താനുമായി അകൽച്ചയിലായിരുന്ന സമയമായിരുന്നു. ഈ പരീക്ഷണത്തിന് വേണ്ടി തന്റെ അക്കൗണ്ട് ഈ ഗ്രൂപ്പിന് നൽകിയത് കാർത്തിക് കുമാറാണെന്നും സുചിത്ര ആരോപിച്ചു.


Click it and Unblock the Notifications