മറ്റൊരാളുടെ ഭാര്യയെക്കുറിച്ച് ചിന്ത, ധനുഷ് കൗൺസിലിം​ഗ് തേടണം; നടനെയും ആരതി രവിയെയും അധിക്ഷേപിച്ച് സുചിത്ര

രവി മോഹൻ-ആരതി രവി പ്രശ്നം തമിഴകത്ത് വലിയ ചർച്ചയായി തുടരുകയാണ്. കഴിഞ്ഞ ദിവസം ആരതി രവിയുടെ അമ്മ സുജാത വിജയകുമാറും പരസ്യ പ്രസ്താവന പുറത്ത് വിട്ടു. മരുമകനെ പണം കായ്ക്കുന്ന മരമായി കണ്ടു, സാമ്പത്തികമായി ദുരുപയോ​ഗം ചെയ്തു തുടങ്ങിയ ആരോപണങ്ങളെ സുജാത വിജയകമാർ നിഷേധിച്ചു. രവി മോഹനും ആരതിയും തമ്മിലുള്ള പ്രശ്നത്തിൽ ​ഗായിക സുചിത്ര ഉന്നയിക്കുന്ന വാദങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ആരതി രവിക്ക് നടൻ ധനുഷുമായി ബന്ധമുണ്ടെന്ന് സുചിത്ര വാദിക്കുന്നു.

ആരതിയും ധനുഷും തമ്മിൽ ഫ്ലിം​ഗ് ഉണ്ടായിട്ടുണ്ട്. കപ്പിളായി പുറത്ത് വരാൻ അവർ ആലോചിക്കുന്നുണ്ടെന്നാണ് തോന്നുന്നത്. ജയം രവിയും കെനീഷയും മോശം കപ്പിളാണെന്ന് വരുത്തി തീർത്ത് പിന്നീട് ഖുശ്ബുവും തൃഷയും ഇവരെ രണ്ട് പേരെയും ലോഞ്ച് ചെയ്യും. അവരു‌ടെ കല്യാണം നട‌ത്തും. ആരതി രവിയും ധനുഷും തമ്മിൽ ബന്ധമുണ്ടെന്ന് അഞ്ച് മാസം മുമ്പ് രവിയിൽ നിന്ന് വിവരം ലഭിച്ചപ്പോഴാണ് ഉറപ്പിച്ചത്. കാർത്തിക് കുമാർ ആരതിയും ധനുഷും ​ഹുക്ക് അപ്പ് ചെയ്യുന്നുണ്ടെന്ന് 2017 ലേ എന്നോട് പറഞ്ഞതാണ്. ജയം രവി ഷൂട്ടിന് പോകുന്ന സമയത്ത് ആരതി പാർട്ടികൾക്ക് പോകുമായിരുന്നു. ലോകത്തെക്കുറിച്ച് ഒന്നുമറിയാത്ത രാജകുമാരനെ പോലെയാണ് രവി വളർന്നത്.

Suchitra

ജയം രവിയെ വല്ലാതെ ആരതിയും അമ്മയും ഇരയാക്കി. ഇതെല്ലാം കേട്ടാൽ ജയം രവി പുരുഷനാണോ എന്ന് നിങ്ങൾക്ക് തോന്നും. ആണ്, പുരുഷൻമാർക്കും ഇങ്ങനെ സംഭവിക്കും. സ്ത്രീകൾ സംഘടിച്ചാൽ ഇങ്ങനെ സംഭവിക്കും. ആരതിക്ക് ഒറ്റയ്ക്ക് ഇങ്ങനെ ചെയ്യാൻ പറ്റില്ല. ധനുഷ്-ആരതി ബന്ധം ഒളിക്കാൻ ഖുശ്ബുവും തൃഷയുമെല്ലാം സഹായിച്ചെന്നും സുചിത്ര പറയുന്നു.

ധനുഷ് അത്തരക്കാരനാണ്. ധനുഷിന് കൗൺസിലിം​ഗ് ആവശ്യമാണ്. കൗൺസിലറിനൊപ്പമോ സെെക്യാട്രിസ്റ്റിനൊപ്പമോ ഇരുന്ന് എന്തുകൊണ്ട് എനിക്ക് മറ്റൊരുത്തന്റെ ഭാര്യയിലേക്ക് ചിന്ത പോകുന്നെന്ന് ധനുഷ് ചോദിക്കണമെന്നും സുചിത്ര പറയുന്നു. ഹെെവുഡ് എന്റർടെയിൻമെന്റ്സ് എന്ന തമിഴ് യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു സുചിത്ര.

Ravi Mohan  Dhanush  Suchitra

സുചിത്രയുടെ ആരോപണങ്ങൾ തമിഴ് സിനിമാ താരങ്ങളിൽ പലരും അവ​ഗണിക്കാറാണ് പതിവ്. ഒന്നിലേറെ തവണ ധനുഷിനെതിരെ സുചിത്ര ആരോപണം ഉന്നയിച്ചി‌ട്ടുണ്ട്. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ പക്ഷെ നടൻ കാര്യമാക്കിയില്ല. സുചിത്രയ്ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

തമിഴകത്തെ സെൻസേഷണൽ ​ഗായികയായിരുന്നു സുചിത്ര. എന്നാൽ 2017 ൽ സുചി ലീക്ക്സ് എന്ന വിവാദം വന്നതോടെ സുചിത്രയുടെ കരിയർ തകർന്നു. ധനുഷ് ഉൾപ്പെടെയുള്ള താരങ്ങളുടെ സ്വകാര്യ ചിത്രങ്ങൾ സുചിത്രയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പുറത്ത് വന്നു. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്നായിരുന്നു അന്ന് സുചിത്ര പറഞ്ഞത്.

എന്നാൽ അടുത്ത കാലത്ത് നൽകിയ അഭിമുഖത്തിൽ ധനുഷും തന്റെ മുൻ ഭർത്താവ് കാർത്തിക് കുമാറും അടങ്ങുന്ന സംഘമാണ് സുചി ലീക്ക്സിന് പിന്നിലെന്ന് സുചിത്ര ആരോപിച്ചു. സുചി ലീക്ക്സ് വിവാ​​ദമുണ്ടാകുന്ന സമയത്ത് കാർത്തിക് കുമാറും സുചിത്രയും വിവാഹിതരാണ്. സുചിത്രയ്ക്ക് മാനസികമായി ചില പ്രശ്നങ്ങളുണ്ടെന്ന് അന്ന് കാർത്തിക് കുമാർ പറഞ്ഞിരുന്നു. പിന്നീട് ഇരുവരും വേർപിരിഞ്ഞു. തനിക്കെതിരെ സുചിത്ര ഉന്നയിച്ച ആരോപണങ്ങളെ നിഷേധിച്ച കാർത്തിക് കുമാർ സുചിത്രയ്ക്ക് വക്കീൽ നോട്ടീസ് അയക്കുകയുമുണ്ടായി.

More from Filmibeat

Read more about: jayam ravi dhanush
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X