വനിതാ വിജയകുമാറിന്റെ ബംഗ്ലാവില്‍ വെച്ച് പോണ്‍ സിനിമ ചെയ്തു, പിന്നില്‍ ബയില്‍വന്‍ രംഗനാഥന്‍; സുചിത്ര

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് നടനും സ്റ്റാന്‍ഡ് അപ് കൊമേഡിയനുമായ കാര്‍ത്തിക്കിന്റെ മുന്‍ ഭാര്യയും ഗായികയുമായ സുചിത്രയുടെ സോഷ്യല്‍ മീഡിയയിലെ ഞെട്ടിക്കുന്ന ആരോപണങ്ങളാണ്. കാര്‍ത്തിക്കിനെതിരെ അടക്കമാണ് സുചിത്ര ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.

ഇപ്പോഴിതാ നടി വനിത വിജയകുമാറിനെതിരെയും നടന്‍ ബയില്‍വന്‍ രംഗനാഥനെതിരെയും രംഗത്തെത്തിയിരിക്കുകയാണ് സുചിത്ര. നടി വനിതാ വിജയകുമാര്‍ തന്റെ ബംഗ്ലാവ് പോണോഗ്രാഫിക് സിനിമകള്‍ എടുക്കാനായി വിട്ടു കൊടുത്തിരിക്കുയാണെന്നാണ് സുചിത്രയുടെ ആരോപണം. വനിത വിജയകുമാറിന്റെ ബംഗ്ലാവ് സീല്‍ ചെയ്തത് ബയില്‍വന്‍ രംഗനാഥന് ആ ബംഗ്ലാവ് പോണ്‍ സിനിമകള്‍ ചിത്രീകിരക്കാന്‍ തുടങ്ങിയതിന് ശേഷമാണെന്നാണ് സുചിത്ര പറയുന്നത്.

vanitha

താന്‍ വനിതയോടും ബിയില്‍വനോടും സംസാരിക്കാറില്ല. അതിന് കാരണം ഇതാണെന്നും സുചിത്ര പറഞ്ഞു. നേരത്തെ ഒരു അഭിമുഖത്തിലും സുചിത്ര ബയില്‍വനെതിരെ രംഗത്തെത്തിയിരുന്നു. ഒരു സിനിമാ ഏജന്റായി പ്രവര്‍ത്തിക്കുന്ന ബയില്‍വന്‍ ചെന്നൈയിലെ പോണ്‍ സിനിമ ചെയ്യുന്നതിന് സഹായിക്കാനാണ് എത്തിയതെന്നാണ് സുചിത്ര പറഞ്ഞത്.

തമിഴ്‌നാട്ടില്‍ അത്തരം സിനിമകള്‍ എടുക്കുന്നതില്‍ നിന്ന് തടഞ്ഞത് എം എല്‍ എ രാധാ രവി ഉള്‍പ്പെടെയുള്ളവരുടെ സഹായത്തോടെയാണെന്നും അവരെ അറിയിച്ചത് തനാണെന്നും സുചിത്ര പറഞ്ഞു. തനിക്ക് ഈ കാര്യങ്ങള്‍ ഒക്കെ നേരത്തെ അറിയാമായിരുന്നെന്നും താന്‍ പിന്നണി ഗാന രംഗത്തേക്ക് വരുന്നതിന് മുമ്പ് തന്നെ അറിയാമായിരുന്നെന്നും സുചിത്ര പറയുന്നു.

ധനുഷ്, തൃഷ, നയന്‍താര, ആന്‍ഡ്രിയ തുടങ്ങി കോളിവുഡിലെ പ്രധാനപ്പെട്ട നടീ-നടന്മാര്‍ക്കെതിരെയെല്ലാം സുചിത്ര ഇതിനോടകം വളരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ് സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് സുചി ലീക്‌സ് എന്ന പേരില്‍ പുറത്തുവന്ന അക്കാലത്തെ നടീന്മാരുടെ സ്വകാര്യ ചിത്രങ്ങള്‍ക്കെല്ലാം പിന്നില്‍ തന്റെ ഭര്‍ത്താവായിരുന്ന കാര്‍ത്തിക് ആയിരുന്നുവെന്നും സുചിത്ര പറഞ്ഞിരുന്നു.

പ്രാങ്ക് ആയി ചെയ്യാന്‍ ഉദ്ദേശിച്ച സംഭവം പാളി പോയതാണെന്നും തന്റെ ട്വിറ്റര്‍ അക്കൗണ്ടിന്റെ പാസ്സ് വേര്‍ഡ് കൈക്കലാക്കിയ കാര്‍ത്തിക്ക് ഇത് പോസ്റ്റ് ചെയ്ത് തന്നെ ഒരു ടൂള്‍ ആക്കുകയായിരുന്നു എന്നെല്ലാം സുചിത്ര പറഞ്ഞു. തന്റെ ഭര്‍ത്താവ് ഗേ ആയിരുന്നെന്നും തനിക്ക് ഒരു കുഞ്ഞിനെ തരാന്‍ കാര്‍ത്തിക്കിന് കഴിഞ്ഞില്ലെന്നുമുള്ള കാര്യങ്ങളടക്കമാണ് സുചിത്ര ഒരു അഭിമുഖത്തിലൂടെ പറഞ്ഞത്.

തൃഷയും വിജയിയും അടുത്ത സുഹൃത്തുക്കളാണെന്നും ഒരു പാര്‍ട്ടിയ്ക്കിടെ വിജയിയുടെ വീടിന് മുന്നില്‍ മദ്യപിച്ച് പാട്ടുപാടി തൃഷ ഡാന്‍സ് കളിക്കുകയും ചെയ്തിരുന്നു എന്നും വിജയ്യുടെ വീട്ടില്‍ വെച്ച് പലപ്പോഴും പല പാര്‍ട്ടികളും നടന്നിരുന്നതായും സുചിത്ര അഭിമുഖത്തിലൂടെ പറഞ്ഞിരുന്നു. കമല്‍ ഹാസന്‍ പോലും നടത്തുന്ന പാര്‍ട്ടികളില്‍ ലഹരി ഉപയോഗിക്കുന്നുണ്ട്.

vanitha

അന്ന് പുറത്തായ സ്വകാര്യ ചിത്രങ്ങളില്‍ ചില സ്വകാര്യ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തതിന് പിന്നില്‍ തൃഷ തന്നെയാണെന്നും സുചിത്ര പറഞ്ഞിരുന്നു. എന്നാല്‍ കാര്‍ത്തിക്ക് ഒറ്റ കാര്യത്തിലൊഴികെ സുചിത്ര പറഞ്ഞ മറ്റൊരു കാര്യത്തോടും പ്രതികരിച്ചിട്ടില്ല. മറ്റു താരങ്ങളും സുചിത്ര പറഞ്ഞ കാര്യങ്ങളോട് പ്രതിരിച്ചിട്ടില്ല. എന്നാല്‍ ആരും പ്രതിരിക്കില്ല, കാരണം അതിന് കാരണം താന്‍ പറയുന്നത് സത്യമായതുകൊണ്ടാണെന്നും സുചിത്ര പറയുന്നു.

കാര്‍ത്തിക്ക് ഗേ ആണെന്ന് പറഞ്ഞതില്‍ കാര്‍ത്തിക് തന്നെ രംഗത്തെത്തിയിരുന്നു. താന്‍ ഒരു ഗേയാണെങ്കില്‍ അത് തുറന്ന് പറയുന്നതുകൊണ്ട് ഒരു മടിയുമുള്ള ആളല്ല താന്‍ എന്നും താന്‍ ക്വീര്‍ കമ്യൂണിറ്റിയെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്ന ആളാണെന്നും കാര്‍ത്തിക് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ വിശദീകരിച്ചു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X