താരങ്ങളുടെ നഗ്നദൃശ്യം പുറത്ത് വിട്ട സുചി ലീക്ക്‌സിന് പിന്നില്‍ വലിയൊരു കൈ ഉണ്ടെന്ന് സുചിത്ര

തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒന്നടങ്കം പ്രതിസന്ധിയിലാക്കി കൊണ്ടാണ് സുചി ലീക്സ് പ്രത്യക്ഷപ്പെട്ടത്. പല പ്രമുഖ താരങ്ങളും തമ്മിലുള്ള ബന്ധങ്ങളും സ്വകാര്യ നിമിഷത്തിലെ ചിത്രങ്ങളും വീഡിയോസുമായിരുന്നു ഗായികയും റേഡിയോ ജോക്കിയുമായ സുചിത്ര കാര്‍ത്തികിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്ത് വന്ന് കൊണ്ടിരുന്നത്. നിമിഷ നേരം കൊണ്ട് വലിയ സ്വീകാര്യത ലഭിച്ച സുചി ലീക്‌സ് ഏറെ കാലം നിന്നിരുന്നു.

എന്നാല്‍ തന്റെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടതാണെന്നായിരുന്നു സുചിത്ര ഇതിന് വിശദീകരണം നല്‍കിയത്. പ്രശ്‌നങ്ങളും പ്രതിസന്ധികളുമെല്ലാം ഒഴിഞ്ഞതോടെ സുചിത്ര വീണ്ടും റേഡി ജോക്കിയായി തുടരുകയാണ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പല കാര്യങ്ങളും വെളിപ്പെടുത്തിയിരിക്കുകയാണ് താരമിപ്പോള്‍.

 സുചി ലീക്ക്‌സിനെ കുറിച്ച് സുചിത്ര

മുന്‍ ഭര്‍ത്താവ് കാര്‍ത്തിക് കുമാര്‍ സുചിത്രയ്ക്ക് മാനസിക രോഗമാണെന്ന് പറഞ്ഞതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് സുചിത്ര. 'കാര്‍ത്തിക് ആ വീഡിയോസ് പുറത്ത് വിട്ടിരുന്നില്ലെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. കാരണം ഒരുപാട് ആളുകള്‍ക്ക് അത് ആശയ കുഴപ്പമുണ്ടാക്കിയിരുന്നു. അത് എന്റെ ബന്ധങ്ങളെയും ജോലിയെയും ബാധിച്ചു. ഞാന്‍ വിഷാദ രോഗത്തിലേക്ക് വീണു. പക്ഷേ അതില്‍ നിന്നും ഞാന്‍ പുറത്ത് വന്നു. എന്നാല്‍ അത് മാന്യമായ രീതിയില്‍ ചെയ്യാമായിരുന്നു. ക്രമേണ അത് മോശമാണന്ന് മനസിലാക്കിയ കാര്‍ത്തിക് അത് ഒഴിവാക്കിയിരിക്കുകയാണ്.

 സുചി ലീക്ക്‌സിനെ കുറിച്ച് സുചിത്ര

മാധ്യമങ്ങളും ആശയക്കുഴപ്പത്തിലായതിനാല്‍ ഞാന്‍ അവരെ കുറ്റപ്പെടുത്തുന്നില്ല. ആ ലീക്ക് ആയതൊക്കെ മറ്റുള്ളവരുടെ സ്വകാര്യ നിമിഷങ്ങളാണ്. അതൊക്കെ ആരാണ് പബ്ലിക്ക് ആയി പുറത്ത് വിടുന്നത്. ഇത്തരം വീഡിയോസ് ഒക്കെ എങ്ങനെയാണ് കിട്ടിയിട്ടുണ്ടാവുക? ഇതിന് പിന്നില്‍ വലിയൊരു കൈ തന്നെ ഉണ്ട്. ഇതെല്ലാം എന്നെ പിടിച്ച് കുലുക്കിയിരുന്നു. എന്നാല്‍ ഇന്ന് ഇതുവരെയും ലീക്കായ വീഡിയോസ് ഞാന്‍ കണ്ടിട്ടില്ല. ഇനിയൊരിക്കലും താന്‍ കാണാന്‍ പോകുന്നുമില്ല. കാരണം അതിനെ കുറിച്ച് അറിയാന്‍ എനിക്ക് താല്‍പര്യമില്ലാത്തത് കൊണ്ട് കൂടിയാണെന്നും സുചിത്ര പറയുന്നു.

 സുചി ലീക്ക്‌സിനെ കുറിച്ച് സുചിത്ര

ഇപ്പോഴും എല്ലാം ഞാന്‍ പഠിച്ച് കൊണ്ടിരിക്കുകയാണ്. ഒന്നിനെ കുറിച്ചും വിഷമമില്ല. എന്നാല്‍ ആളുകള്‍ സത്യം എന്താണെന്ന് പോലും അറിയാതെ ചില കാര്യങ്ങള്‍ മാത്രം നോക്കി അതൊക്കെ വിശ്വസിച്ചതില്‍ ഞാന്‍ നിരാശപ്പെട്ടിരുന്നു. എന്നാല്‍ ചില ആളുകള്‍ എനിക്ക് പിന്തുണ നല്‍കി വന്നിരുന്നു. അതില്‍ അമല പോള്‍ അടക്കമുള്ള ആളുകളുണ്ട്. ചലച്ചിത്ര രംഗത്ത് നിന്നുള്ള ചിലരും ആര്‍ജെ ആയി തിരിച്ച് വരവിന് വേണ്ടി പ്രോത്സാഹിപ്പിച്ചിരുന്നു.

സുചി ലീക്ക്‌സിനെ കുറിച്ച് സുചിത്ര

പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ആര്‍ജെ ആയി എത്തിയിരിക്കുകയാണ് താനിപ്പോള്‍. എന്റെ അടുക്കളയില്‍ നിന്ന് തന്നെ കുക്കിംഗ് വീഡിയോസ് തയ്യാറാക്കുകയാണ്. പ്രൊഫഷണലായി ഫ്രണ്ട് വിഭാവങ്ങളടക്കം കുക്ക് ചെയ്യുന്നത് സുചിത്ര പഠിച്ചു. ഞാനിപ്പോള്‍ ആളാകെ മാറി. നൂറ് ശതമാനം വ്യത്യസ്തമായൊരു ആളാണ്. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷക്കാലത്ത് ജീവിതത്തില്‍ ഒരുപാട് ഉയര്‍ച്ചകളും താഴ്ചകളും കണ്ടിട്ടുണ്ട്. 98.3 മിര്‍ച്ചി ചെന്നൈ എന്നതില്‍ ഹായ് ചെന്നൈ എന്നത് എന്റെ പ്രഭാതഭക്ഷണ പരിപാടിയാണ്.

 സുചി ലീക്ക്‌സിനെ കുറിച്ച് സുചിത്ര

ഇത് തികച്ചും വേറിട്ടൊരു ഷോ ആണ്. എന്റെ ാതുപെവായ കാര്യങ്ങളാണ് അതിലുണ്ടാവുക. പക്ഷേ എന്റെ കാഴ്ചപ്പാട് മാറി. അന്ന് ഞാന്‍ ഷോ ചെയ്യുമ്പോള്‍ ധാരളം പേര്‍ ചെയ്യരുതെന്നാണ് പറഞ്ഞത്. ഇപ്പോള്‍ അവര്‍ക്കെല്ലാം സമാധനമായെന്ന് തോന്നുന്നു. വ്യക്തിഗത ആവിഷ്‌കാരത്തിന് റേഡിയോ മികച്ചൊരു മാധ്യമം ആണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇതേ അഭിമുഖത്തില്‍ തന്നെ തനിക്ക് ആദ്യമായി ക്രഷ് തോന്നിയിട്ടുള്ളത് ഇളയദളപതി വിജയിയോട് ആണെന്ന് കൂടി സുചിത്ര വെളിപ്പെടുത്തിയിരിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X