»   » മയക്കുമരുന്ന് തന്ന് അവരെന്നെ ബലാത്സംഗം ചെയ്തു.. നഗ്നവീഡിയോ പുറത്ത് വിട്ട് സുചിത്ര കാര്‍ത്തിക്!!!

മയക്കുമരുന്ന് തന്ന് അവരെന്നെ ബലാത്സംഗം ചെയ്തു.. നഗ്നവീഡിയോ പുറത്ത് വിട്ട് സുചിത്ര കാര്‍ത്തിക്!!!

By: KIshor
Subscribe to Filmibeat Malayalam

അവതാരകയും ഗായികയും റേഡിയോ ജോക്കിയുമായ സുചിത്ര കാര്‍ത്തികയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി സംശയം. അത്രയ്ക്കും ഗുരുതരമായ കാര്യങ്ങളാണ് സുചിത്രയുടെ അക്കൗണ്ടില്‍ നിന്നും നിന്നും കുറച്ച് ദിവസങ്ങളായി പുറത്ത് വരുന്നത്.

തമിഴിലെ തന്നെ ഒരു പ്രമുഖ നടിയുടെ നഗ്നവീഡിയോ പോസ്റ്റ് ചെയ്ത സുചിത്ര സൂപ്പര്‍ സ്റ്റാര്‍ ധനുഷും അനിരുദ്ധും ചേര്‍ന്ന് താനുമായി ലൈംഗികമായി ബന്ധപ്പെട്ടതായും പറയുന്നു.

ട്വിറ്ററില്‍ നഗ്‌നവീഡിയോ

പ്രമുഖ നടിയായ സഞ്ജിത ഷെട്ടിയുടേത് എന്ന പേരിലാണ് സുചിത്രയുടെ ട്വിറ്റര്‍ പേജിലൂടെനഗ്‌നവീഡിയോ അപ്ലോഡ് ചെയ്യപ്പെട്ട. അവതാരകയും ആര്‍ ജെയുമായ സുചിത്ര ഇങ്ങനെ ചെയ്യുമോ എന്ന സംശയത്തിലാണ് തമിഴ് സിനിമാ ലോകം. പ്രശസ്തരായ പല സിനിമാ താരങ്ങളും സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.

അത് ഞാനല്ല - സഞ്ജിത ഷെട്ടി

എന്നാല്‍ സുചിത്ര കാര്‍ത്തികിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന നഗ്‌നവീഡിയോ തന്റേതല്ല എന്ന വിശദീകരിണവുമായി സഞ്ജിത ഷെട്ടി രംഗത്തെത്തിയിട്ടുണ്ട്. ആ വീഡിയോ തന്റേതല്ല. നിങ്ങള്‍ നല്‍കുന്ന സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി - ട്വിറ്ററിലൂടെ ഒരു വീഡിയോ സന്ദേശത്തില്‍ നടി സഞ്ജിത പറഞ്ഞു.

ഇതൊന്നുമല്ല കാര്യം

ധനുഷിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സുചിത്ര കാര്‍ത്തിക് ട്വിറ്ററിലൂടെ ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ധനുഷ്, തൃഷ, അനിരുദ്ധ്, ആന്‍ഡ്രിയ തുടങ്ങിയവരുടെ സ്വകാര്യ ചിത്രങ്ങള്‍ സുചിത്ര പരസ്യമാക്കിയതിന് പിന്നാലെയാണ് ഇത്. ധനുഷും അനിരുദ്ധും ചേര്‍ന്ന് തന്നെ പീഡപ്പിച്ചു എന്നാണ് സുചിത്രയുടെ വെളിപ്പെടുത്തല്‍.

ധനുഷും അനിരുദ്ധും

രാത്രിയില്‍ ഒരു പാര്‍ട്ടിക്ക് പോയപ്പോഴാണ് ധനുഷും അനിരുദ്ധും തന്നെ ബലാത്സംഗം ചെയ്തത് എന്ന് സുചിത്ര പറയുന്നു. താന്‍ മദ്യപിച്ചിരുന്നു. എന്നാല്‍ അവിടെ വെച്ച് മയക്കുമരുന്ന് നല്‍കിയ ശേഷം ധനുഷും സംഗീത സംവിധായകന്‍ അനിരുദ്ധും ചേര്‍ന്ന് ബലാത്സംഗം ചെയ്തു. തുടര്‍ച്ചയായ ചില ട്വീറ്റുകളിലൂടെയാണ് സുചിത്ര ശനിയാഴ്ച ധനുഷിനെതിരെ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ആരുടേതാണ് ആ വീഡിയോ ക്ലിപ്

രണ്ടുപേരും എന്നോടൊത്ത് സെക്സ് ചെയ്തു. എന്നെ കിടക്കിയില്‍ വിട്ട് പോയി. ഞാന്‍ ഉണരുമ്പോള്‍ രണ്ടുപേരും വീഡിയോ ക്ലിപ്പുകള്‍ കാണുകയായിരുന്നു. ചിന്മയിയുടെ വീഡിയോ ക്ലിപ്പാണ് ഇരുവരും കണ്ടിരുന്നത്. ഇത് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പേ പകര്‍ത്തിയതാണ്. ധനുഷിന് മറ്റ് നടിമാരുമായും ബന്ധമുള്ളതായി സുചിത്ര ആരോപിക്കുന്നു.

ധനുഷും അമലാപോളും തമ്മിലെന്ത്

ധനുഷും അമലാ പോളും തമ്മില്‍ ബന്ധമുണ്ട്. ധനുഷും പാര്‍വതി നായരും തമ്മിലും ബന്ധമുണ്ട്. ചിന്മയിയും അനിരുദ്ധും തമ്മിലുള്ള അരുതാത്ത ബന്ധമുണ്ട്. ഇതിന്റെ തെളിവുകളും മറ്റും പുറത്തുവിടും എന്നും റേഡിയോ ജോക്കിയും ഗായികയുമായ സുചിത്ര കാര്‍ത്തികിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വെല്ലുവിളി നടക്കുന്നുണ്ട്.

ആരെയാണ് ലക്ഷ്യം വെക്കുന്നത്

ട്വീറ്റുകളില്‍ പാര്‍വ്വതി നായര്‍, അമലാ പോള്‍ തുടങ്ങിയ സെലിബ്രിറ്റി നടിമാരുടെ പേരുകളും സുചിത്ര പറഞ്ഞിട്ടുണ്ട്. പാര്‍വതി നായര്‍ ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ധനുഷ്, ആന്‍ഡ്രിയ, തൃഷ, അനിരുദ്ധ് തുടങ്ങിയവരുടെ സ്വകാര്യ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സുചിത്രയുടെ അക്കൗണ്ടിലൂടെ പുറത്തായിരുന്നു.

തലവേദനയായി ട്വീറ്റുകള്‍

തെന്നിന്ത്യയിലെ ഏറ്റവും വലിയ സിനിമാ വ്യവസായമായ കോളിവുഡിന് തന്നെ തലവേദനയായി മാറിയിരിക്കുകയാണ് സുചിത്രയുടെ ഈ ട്വിറ്റര്‍ അക്കൗണ്ടും അതിലെ ട്വീറ്റുകളും. സുചിത്ര തന്നെയാണോ ഇക്കാര്യങ്ങളെല്ലാം പറയുന്നത് എന്ന് ഞെട്ടലോടെയാണ് തമിഴ് സിനിമാ ലോകം കേള്‍ക്കുന്നത്.

അക്കൗണ്ട് ഹാക്ക് ചെയ്തതായി സംശയം

അതോ ആരെങ്കിലും സുചിത്രയുടെ ട്വിറ്റര്‍ ഐഡി ഹാക്ക് ചെയ്തോ. തന്റെ ഐ ഡി ആരോ ഹാക്ക് ചെയ്തതായി സുചിത്ര കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. അത്രയ്ക്കും ഗുരുതരമായ ആരോപണങ്ങളും വെളിപ്പെടുത്തലുകളുമാണ് സുചിത്ര ഓരോ ദിവസവും പുറത്ത് വിടുന്നത്. ഒരു രാത്രിപാര്‍ട്ടിക്ക് പോയ സുചിത്രയുടെ കൈ ആരോ പിടിച്ച് തിരിച്ച് വിട്ടു എന്ന ആരോപണത്തിലാണ് സംഭവങ്ങളുടെ തുടക്കം.

സംഭവങ്ങളുടെ തുടക്കം

രാത്രി നടന്ന ഒരു പാര്‍ട്ടിയിലാണ് സംഭവം. നടന്‍ ചിമ്പുവിനൊപ്പം ധനുഷും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ധനുഷിനൊപ്പം വന്ന ടീമിലെ ഏതോ ഒരംഗമാണ് സുചിത്രയുടെ കൈ ഇങ്ങനെ ആയതിന് പിന്നില്‍ എന്നാണ് ആരോപണം. കയ്യിലെ ചോരപ്പാടുകള്‍ സുചിത്ര തന്നെ മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.

സ്വകാര്യ ചിത്രങ്ങള്‍ ലീക്കാക്കി

ധനുഷും നടിമാരും ഒന്നിച്ചുള്ള രഹസ്യചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ച് സുചിത്ര കാര്‍ത്തിക്. ധനുഷ്, ഹന്‍സിക, അനിരുദ്ധ്, ദിവ്യദര്‍ശിനി എന്നിവര്‍ ഒരുമിച്ചുള്ള സ്വകാര്യ ചിത്രങ്ങളാണ് പ്രശസ്ത ഗായികയും ആര്‍ ജെയുമായ സുചിത്ര കാര്‍ത്തിക് പങ്കുവെച്ചത്. സംഭവം വലിയ വിവാദമായി സോഷ്യല്‍ മീഡിയയില്‍ കത്തിപ്പടര്‍ന്നു.

ട്വിറ്ററിലൂടെ പുറത്ത് വിട്ടു

തമിഴിലെ യുവ സൂപ്പര്‍ സ്റ്റാര്‍ ധനുഷ്, നായിക നടി ഹന്‍സിക, അനിരുദ്ധ്, അവതാരകയായ ദിവ്യദര്‍ശിനി തുടങ്ങിയവരുടെ സ്വകാര്യ ചിത്രങ്ങളാണ് സുചിത്ര കാര്‍ത്തിക് ട്വീറ്റ് ചെയ്തത്. എന്നെ ട്രോള്‍ ചെയ്യുന്നതിന് മുമ്പായി ധനുഷ് ഫാന്‍സ് നിങ്ങളുടെ സൂപ്പര്‍ സ്റ്റാറിന്റെ ലീലകള്‍ കണ്ടോളൂ എന്ന് പറഞ്ഞായിരുന്നു ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

പ്രമുഖ താരങ്ങളുടെ കളികള്‍

പിന്നാലെ ടെലിവിഷന്‍ വീഡിയോ ജോക്കി ദിവ്യദര്‍ശിനിയുടെ ലീലകള്‍ എന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചുനില്‍ക്കുന്ന ചിത്രങ്ങള്‍ വീണ്ടും പോസ്റ്റ് ചെയ്തു. ഇതാ കാണൂ ഇത്തവണ ധനുഷിന്റെ അടുത്ത സുഹൃത്ത് എന്ന് പറഞ്ഞ് അനിരുന്ധിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ടു. വെയിറ്റ് ഫോര്‍ മോര്‍ ഷോക്ക്‌സ് എന്നൊരു താക്കീതും സുചിത്ര കാര്‍ത്തിക് ട്വിറ്റരാദികള്‍ക്ക് കൊടുത്തിരുന്നു.

ഹന്‍സികയ്ക്കും പണി കിട്ടി

ഇത് ഹന്‍സികയുടെ ലീലകള്‍ എന്ന പേരില്‍ നടി ഹന്‍സികയുടെ ഒരു ഗ്രൂപ്പ് ഫോട്ടോ പോസ്റ്റ് ചെയ്തു. സോ കോള്‍ഡ് അഡ്ജസ്റ്റ്‌മെന്റിന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാം എന്നൊരു മെസേജും സുചിത്ര കാര്‍ത്തിക് ഇതിനിടയില്‍ ട്വീറ്റ് ചെയ്തു. കൂടുതല്‍ നടിമാരും നടിമാരും എക്‌സ്‌പോസ് ചെയ്യപ്പെടാന്‍ പോകുന്നു എന്നും സുചിത്ര കാര്‍ത്തിക് പറഞ്ഞു. വെയിറ്റ് ഫോര്‍ ഷോക്കര്‍ - ഇതായിരുന്നു സന്ദേശം.

English summary
Suchitra Karthik's shocking tweets against Tamil actor.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam