ഞങ്ങള്‍ തമ്മില്‍ സഹോദരബന്ധമല്ല! അങ്ങനെ പറയാനാവില്ല! വിവേകിനെക്കുറിച്ച് സുഹാസിനി! വീഡിയോ വൈറല്‍!
തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് സുഹാസിനി. ഒരുകാലത്ത് മലയാളത്തില്‍ നിറഞ്ഞുനിന്നിരുന്നു ഈ താരം. മുന്‍നിര നായകന്‍മാര്‍ക്കൊപ്പമെല്ലാം ഈ നായികയെത്തിയിരുന്നു. മമ്മൂട്ടി-സുഹാസിനി കോംപിനേഷന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം അടുത്തിടെ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. മഹി വി രാഘവ് സംവിധാനം ചെയ്ത തെലുങ്ക് ചിത്രമായ യാത്രയിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. മമ്മൂട്ടി വൈഎസ്ആറായെത്തിയ സിനിമയില്‍ സബിത ഇന്ദ്രറെഡ്ഡിയായാണ് സുഹാസിനിയെത്തിയത്. മലയാളത്തില്‍ സജീവമല്ലെങ്കിലും അന്യഭാഷാ ചിത്രങ്ങളുമായി ആകെ തിരക്കിലാണ് സുഹാസിനി.
സിനിമയുമായി ബന്ധപ്പെട്ട പരിപാടികളിലെല്ലാം സുഹാസിനി പങ്കെടുക്കാറുമുണ്ട്. അടുത്തിടെ നടന്ന സൈമ പുരസ്‌കാര ചടങ്ങിലും സുഹാസിനി പങ്കെടുത്തിരുന്നു. സാരിയില്‍ അതീവ സുന്ദരിയായാണ് താരമെത്തിയത്. സരിത, ഖുശ്ബു തുടങ്ങിയവരും താരത്തിനൊപ്പമുണ്ടായിരുന്നു. തമിഴകത്തിന്റെ പ്രിയ താരങ്ങളിലൊരാളായ വിവേകായിരുന്നു സുഹാസിനിക്ക് പുരസ്‌കാരം നല്‍കിയത്. പുരസ്‌കാരം നല്‍കാനായി വിളിക്കുന്നതിനിടയില്‍ സഹോദരി എന്നായിരുന്നു അദ്ദേഹം സുഹാസിനിയെ സംബോധന ചെയ്തത്. വിവേകിനോട് സുഖവിവരങ്ങള്‍ തിരക്കിയതിന് ശേഷമാണ് താരം ചില തിരുത്തലുകള്‍ നടത്തിയത്.

ഇതാദ്യമായാണ് തനിക്ക് സൈമ പുരസ്‌കാരം ലഭിക്കുന്നത്. അതില്‍ സന്തോഷമുണ്ട്. വിവേകിനോട് തിക്കൊരിക്കലും സഹോദര ബന്ധം തോന്നിയിട്ടില്ല. തന്‍രെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ആദ്യ സിനിമ തനിക്കൊപ്പമായിരുന്നു. അന്ന് താന്‍ കുറേ ടിപ്‌സ് ഒക്കെ നല്‍കിയിരുന്നു. അതൊക്കെ അദ്ദേഹത്തിന് ഉപകരിച്ചിരുന്നോ എന്ന കാര്യത്തെക്കുറിച്ച് അറിയില്ല. അന്ന് മയില്‍പ്പീലിയൊക്കെ തന്നിരുന്നു. ഇന്നിതാ പുതിയൊരു പുരസ്‌കാരം സമ്മാനിച്ചിരിക്കുകയാണ് അദ്ദേഹം. സൈമ അവാര്‍ഡ് വേദിയിലേക്കെത്തുന്ന സുഹാസിനിയുടെ വീഡിയോ കാണാം.


Click it and Unblock the Notifications











