മാര്‍ഗ്ഗഴി തിങ്കള്‍ പാട്ട് പാടി താരസുന്ദരിമാര്‍, ശ്രദ്ധേയമായി തമിഴ് മ്യൂസിക്ക് വീഡിയോ

By Midhun Raj

തെന്നിന്ത്യന്‍ താരസുന്ദരിമാര്‍ ഒന്നിച്ച സംഗീത നൃത്താവിഷ്‌കാര വീഡിയോ മാര്‍ഗഴി തിങ്കള്‍ ശ്രദ്ധേയമാവുന്നു. സുഹാസിനി മണിരത്‌നമാണ് ഈ വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. സുഹാസിനിക്കൊപ്പം സുഹൃത്തുക്കളും നടിമാരുമായ രേവതി, ശോഭന, കനിഹ, അനു ഹാസന്‍, നിത്യാ മേനോന്‍, രമ്യാ നമ്പീശന്‍, ഉമ അയ്യര്‍, ജയശ്രീ തുടങ്ങിയവരാണ് മാര്‍ഗ്ഗഴി തിങ്കളിനായി ഒന്നിച്ചത്. മാര്‍ഗഴി തിങ്കള്‍ എന്ന തമിഴ് ഭക്തി ഗാനമാണ് ഇവര്‍ വീണ്ടും പുനരാവിഷ്‌കരിച്ചിരിക്കുന്നത്.

margazhithinkal

ഏട്ട് പേര്‍ന്ന് ചേര്‍ന്ന് ഗാനം ആലപിക്കുമ്പോള്‍ പാട്ടിനൊപ്പം നൃത്തം ചെയ്താണ് നടി ശോഭന വീഡിയോയില്‍ എത്തുന്നത്. മാര്‍ഗഴി തിങ്കള്‍ ഗാനത്തിനൊപ്പം ശോഭനയുടെ ഡാന്‍സും മ്യൂസിക്ക് വീഡിയോയിലെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നാണ്. നിത്യാ മേനോനും രമ്യാ നമ്പീശനും പ്രധാന ഗായകരായി വീഡിയോയില്‍ എത്തുമ്പോള്‍ ഇവര്‍ക്ക് കോറസ് പാടിയാണ് മറ്റ് താരങ്ങള്‍ എത്തുന്നത്.

ഗ്ലാമറസായി നടി മാളവിക മോഹനന്‍, പുതിയ ചിത്രങ്ങള്‍ കാണാം

ആണ്ടാല്‍ തിരുപ്പാവൈ എന്ന കര്‍ണാടക സംഗീതമാണ് ഇത്തരത്തിലൊരു വീഡിയോ ഒരുക്കാന്‍ പ്രചോദനമായതെന്ന് സുഹാസിനി മണിരത്‌നം പറഞ്ഞു. രവി ജി ആണ് പാട്ടിന് സംഗീതം നല്‍കിയിരിക്കുന്നത്. ഭഗത് ഛായാഗ്രഹണം നിര്‍വ്വഹിച്ച വീഡിയോ കെവിന്‍ ദാസ് എഡിറ്റ് ചെയ്തിരിക്കുന്നു. യൂടൂബില്‍ ഇതുവരെയായി മൂന്ന് ലക്ഷത്തിലധികം പേരാണ് മാര്‍ഗ്ഗഴി തിങ്കള്‍ മ്യൂസിക്ക് വീഡിയോ കണ്ടുകഴിഞ്ഞിരിക്കുന്നത്.

വീഡിയോ കാണാം

Read more about: suhasini
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X