ജോലിക്കാരിയ്ക്ക് പത്ത് രൂപ കൊടുത്തൂടേ? ജീവന്‍ പോലും നോക്കാതെ സാഹസികമായി പണിയെടുത്ത് നടി സുഹാസിനി

ഒരു കാലത്ത് മലയാള സിനിമയില്‍ സൂപ്പര്‍ നായികയായി നിറഞ്ഞ് നിന്ന താരസുന്ദരിയാണ് സുഹാസിനി. നടിയാണ് എന്നതിലുപരി ഇന്ന് തമിഴിലെ പ്രമുഖ സംവിധായകനായ മണിരത്‌നത്തിന്റെ ഭാര്യയായി ജീവിക്കുകയാണ് നടി. അടുത്തിടെ ചെറിയ പ്രായം മുതലേ തനിക്കുണ്ടായിരുന്ന അസുഖത്തെ പറ്റി സംസാരിച്ച് സുഹാസിനി രംഗത്ത് വന്നിരുന്നു. ഇത് വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുകയും വാര്‍ത്തയാവുകയുമൊക്കെ ചെയ്തു.

സോഷ്യല്‍ മീഡിയയില്‍ ആക്ടടീവായ സുഹാസിനി ഇടയ്ക്ക് തന്റെ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. അത്തരത്തില്‍ ഇന്‍സ്റ്റാഗ്രാമിലൂടെ നടി പുറത്ത് വിട്ട പുതിയൊരു വീഡിയോ വൈറലാവുകയാണ്. സാധരണഗതിയില്‍ സിനിമയുമായി ബന്ധപ്പെട്ട് തിരക്കുള്ള നടിമാര്‍ ജോലിക്കാരെ നിര്‍ത്തി വീട് വൃത്തിയാക്കുകയാണ് ചെയ്യുന്നത്. എന്നാലിവിടെ വലിയൊരു റിസ്‌ക് എടുത്ത് നടി ചെയ്യുന്ന ജോലി കണ്ടാണ് ആരാധകരും ഞെട്ടിയിരിക്കുന്നത്.

suhasini

ഭക്ഷണമുണ്ടാക്കാനോ, വീട് വൃത്തിയാക്കാനോ സമയം പോലുമില്ലാത്ത നടിമാര്‍ക്ക് മുന്നില്‍ സുഹാസിനി വേറിട്ട് നില്‍ക്കുകയാണ്. വീടിന് മുകളിലുള്ള റൂഫ് ടോപ്പ് ആയി കൊടുത്തിരിക്കുന്ന ഗ്ലാസിന് മുകളില്‍ കയറി നിന്ന് അതില്‍ വീണിരിക്കുന്ന മഞ്ഞ പൂക്കള്‍ തുടച്ച് നീക്കുന്നതാണ് നടി പങ്കുവെച്ച വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. ഗ്ലാസിന് മുകളില്‍ നില്‍ക്കുന്നത് കൊണ്ട് തന്നെ വളരെ കെയര്‍ഫുള്‍ ആയിട്ടാണ് നടി ജോലി എടുക്കുന്നത്. എന്നാല്‍ ഇത്രയധികം റിസ്‌ക് എടുക്കേണ്ട ആവശ്യം സുഹാസിനിയെ പോലെ ഒരാള്‍ക്ക് ഉണ്ടോ എന്നാണ് ആരാധകരും ചോദിക്കുന്നത്.

കാലം പുരോഗമിച്ചതിന് അനുസരിച്ച് എന്തോരം ഉപകരണങ്ങള്‍ മാര്‍ക്കറ്റില്‍ ലഭിക്കും. ഐലൈഫ് റോബോട്ട് ക്ലീനറോ,, അല്ലെങ്കില്‍ വാക്വം ക്ലീനര്‍ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ല രീതി. വാട്ടര്‍ ജെറ്റ് ഉപയോഗിച്ച് കഴുകുകയോ, ഈ തരത്തിലുള്ള ഒരു പ്ലാസ്റ്റിക് ചൂല്‍ ഉപയോഗിക്കുകയോ ചെയ്ത ശേഷം തുടയ്ക്കുകയോ കഴുകുകയോ ചെയ്യുന്നതാണ് നല്ലത്. നടി ഇപ്പോള്‍ ചെയ്യുന്ന രീതി കൊണ്ട് അവരുടെ കൈകള്‍ കൂടുതല്‍ വേദനിക്കും എന്നല്ലാതെ വൃത്തിയാവുകയില്ല. ഈ തരം വൈപ്പ് ഉപയോഗിക്കുന്നതിനാല്‍ പൂക്കള്‍ ഗ്ലാസ് ടോപ്പില്‍ അമരാന്‍ സാധ്യതയുണ്ട്. അതിനാല്‍ അവിടെ കറകള്‍ ഉണ്ടാകും.

പിന്നെ ഒരു സുരക്ഷയും നോക്കാതെ കേറി നിന്ന് ഇങ്ങനെ ചെയ്യേണ്ട ആവശ്യമുണ്ടോ. പണമില്ലാത്തത് കൊണ്ടാണോ സുഹാസിനിയുടെ ഈ സാഹസമെന്നാണ് മറ്റ് ചിലരുടെ ചോദ്യം. ഒരു ക്ലീനിംഗ് സ്റ്റാഫിന് കൊടുക്കാന്‍ നിങ്ങളുടെ കയ്യില്‍ പണമില്ലേ. റിസ്‌ക് എടുത്ത് സ്വയം ചെയ്യുന്നത് കണ്ടത് കൊണ്ട് ചോദിച്ചതാണ്. ഇനി ചിലപ്പോല്‍ ലൈക്കുകള്‍ക്കും കമന്റുകള്‍ക്കും വേണ്ടി ഒരു റീല്‍ ചെയ്തത് ആയേക്കാം.. എന്തായാലും ഇത്രയൊക്കെ സാഹസികത വേണ്ടെന്നാണ് നടിയുടെ പോസ്റ്റിന് താഴെ വരുന്ന കമന്റിലൂടെ ഭൂരിഭാഗം പേരും പറയുന്നത്.

suhasini

അതേ സമയം നടിയെ അനുകൂലിച്ച് കൊണ്ടും ആരാധകരെത്തി. ആ ഗ്ലാസ് അത്രയും കട്ടിയുള്ളതാവും. മുകളിലൂടെ കയറി നടന്നാല്‍ യാതൊരു കുഴപ്പവും ഉണ്ടാവില്ല. അല്ലാത്തപക്ഷം ആരാണെങ്കിലും ഇങ്ങനെ കയറില്ല. പിന്നെ എത്ര വലിയ സെലിബ്രിറ്റി ആണെങ്കിലും അവനവന്റെ കാര്യം സ്വയം ചെയ്യുന്നതില്‍ അഭിമാനിക്കുകയല്ലേ വേണ്ടത്. ഈ പ്രായത്തിലും ഇങ്ങനൊക്കെ ചെയ്യാന്‍ അവര്‍ കാണിക്കുന്ന മനസിന് വേണം സല്യൂട്ട് അടിക്കാനെന്നാണ് ആരാധകരുടെ അഭിപ്രായം.

തമിഴിലെ പ്രമുഖ താരകുടുംബത്തില്‍ ജനിച്ചയാളാണ് സുഹാസിനി. പ്രമുഖ നടന്‍ കമല്‍ ഹാസന്റെ സഹോദരനും നടനുമായ ചാരു ഹാസന്റെ മകളാണ് സുഹാസിനി. സിനിമയിലേക്കുള്ള നടിയുടെ എന്‍ട്രി വളരെ എളുപ്പമായിരുന്നെങ്കിലും സ്വന്തം കഴിവിലൂടെ നടി ഉയരത്തിലേക്ക് വളരുകയായിരുന്നു. പല ഭാഷകളിലും മുന്‍നിര നായികയായി തന്നെ സജീവമായി അഭിനയിച്ചു. ഇതിനിടയില്‍ സംവിധായികയായിട്ടും സുഹാസിനി ഞെട്ടിച്ചു. ഇടയ്ക്ക് സംവിധായകന്‍ മണിരത്‌നവുമായി അടുപ്പത്തിലായ നടി 1988 ല്‍ അദ്ദേഹത്തെ വിവാഹം കഴിച്ചു.

More from Filmibeat

Read more about: suhasini
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X