അജിത്ത് പക്വതയോടെ പെരുമാറി! വിജയ്‌യുടെ നിശബ്ദതയിലല്ല കാര്യം! അദ്ദേഹത്തിനേ അതിന് കഴിയൂയെന്നും സുചിത!

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ അഭിനേത്രിയാണ് സുചിത. മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെയായി ഒരുകാലത്ത് നിറഞ്ഞുനിന്നിരുന്ന താരമായിരുന്നു സുചിത. വിവാഹ ശേഷം കുടുംബ ജീവിതവുമൊക്കെയായി ബന്ധപ്പെട്ട തിരക്കിലാണെങ്കിലും താരം അഭിനയത്തോട് വിട പറഞ്ഞിരുന്നില്ല. ബിഗ് സ്‌ക്രീനിലല്ല മിനിസ്‌ക്രീനില്‍ സജീവമാണ് ഈ താരം ഇപ്പോള്‍. മലയാളികളുടെ പ്രിയതാരമായ കാവേരിയെ വിവാഹം ചെയ്തത് സുചിതയുടെ സഹോദരനാണ്. പരസ്യ സംവിധായകനായ ധനുഷിനെയാണ് സുചിത വിവാഹം ചെയ്തത്. സിനിമയിലും സീരിയലിലുമൊക്കെയായി സജീവമാണ് താരം.

ബാലതാരമായി സിനിമയിലേക്കെത്തിയതാണ് സുചിത. മുന്താണെ മുടിച്ച് എന്ന ചിത്രത്തില്‍ ബാലതാരമായാണ് താരം തുടക്കം കുറിച്ചത്. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം ഈ താരത്തിന് ലഭിച്ചിരുന്നു. ഇടക്കാലത്ത് മലയാള സീരിയലിലും താരം അഭിനയിച്ചിരുന്നു. സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങി നിന്ന താരത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. കാണാക്കിനാവ്, ദേവി മാഹാത്മ്യം, ഹരിചന്ദനം തുടങ്ങിയ പരമ്പരകളിലെ സുചിതയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പരസ്യത്തിലും റിയാലിറ്റി ഷോയിലെ വിധികര്‍ത്താവായുമൊക്കെ താരം തിളങ്ങിനിന്നിരുന്നു. താരത്തിന്റെ ലേറ്റസ്റ്റ് വിശേഷങ്ങളറിയാന്‍ തുടര്‍ന്നുവായിക്കൂ.

ജൂനിയര്‍ ആര്‍ടിസ്റ്റില്‍ നിന്നും തുടക്കം

ജൂനിയര്‍ ആര്‍ടിസ്റ്റില്‍ നിന്നും തുടക്കം

ജൂനിയര്‍ ആര്‍ടിസ്റ്റായി സിനിമയിലേക്കെത്തി മുന്‍നിരയിലേക്കെത്തിയ താരമാണ് സുചിത. സിനിമയിലും സീരിലിലും ഒരുപോലെ തിളങ്ങിയ താരത്തിന്‍രെ ലേറ്റസ്റ്റ് അഭിമുഖം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇന്‍ഡ്യാഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ വിശദീകരിച്ചത്. ഇപ്പോഴും ആളുകള്‍ തന്നെ തിരിച്ചറിയുന്നുണ്ടെന്നും ശക്തമായ പിന്തുണയാണ് നല്‍കിക്കൊണ്ടിരിക്കുന്നതെന്നും താരം പറയുന്നു.

അജിത്തിനൊപ്പം അഭിനയിച്ചപ്പോള്‍

അജിത്തിനൊപ്പം അഭിനയിച്ചപ്പോള്‍

സിനിമയിലെത്തിയ സമയത്ത് തന്നെ മുന്‍നിര താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ചിരുന്നു. അജിത്തിനൊപ്പം വാലിയില്‍ അദ്ദേഹത്തിന്റെ സഹോദരിയായാണ് അഭിനയിച്ചത്. എസ് ജെസൂര്യ സംവിധാനം ചെയ്ത ചിത്രത്തില്‍ ജ്യോതിക, സിമ്രാന്‍ തുടങ്ങിയവരും അഭിനയിച്ചിരുന്നു. മികച്ച പ്രതികരണം നേടിയ ചിത്രത്തിന് ബോക്‌സോഫീസില്‍ നിന്നും മികച്ച വിജയം സ്വന്തമാക്കാനായിരുന്നു. അദ്ദേഹത്തിനൊപ്പമുള്ള അനുഭവം വളരെ രസകരമായിരുന്നു.

പക്വതയോടെയാണ് പെരുമാറിയത്

പക്വതയോടെയാണ് പെരുമാറിയത്

സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കി മുന്നേറുന്ന താരമാണ് അജിത്ത്. താരജാഡയില്ലാതെ സാധാരണക്കാരെപ്പോലെ ഇടപഴകുന്ന താരത്തെക്കുറിച്ച് നിരവധി പേര്‍ തുറന്നുപറഞ്ഞിരുന്നു. വാലിക്കിടയിലാണ് അദ്ദേഹത്തെ ആദ്യമായി കണ്ടത്. അന്ന് തന്നെ അദ്ദേഹം പക്വതയോടെയാണ് പെരുമാറിയത്. താന്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് സിനിമയുടെ പ്രിവ്യൂ പുറത്തുവന്നത്. അന്ന് തന്നോട് നന്നായി പഠിക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അന്നും ഇന്നത്തെപ്പോലെയുള്ള പക്വത അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും താരം പറയുന്നു.

സര്‍ക്കാര്‍ കണ്ടിരുന്നു

സര്‍ക്കാര്‍ കണ്ടിരുന്നു

വിജയ് യുടെ ഫാനാണ് താന്‍. സമീപകാല സിനിമയായ സര്‍ക്കാര്‍ കണ്ടിരുന്നു. വോട്ടിങ്ങിന്റെ പ്രാധാന്യത്തെക്കുറിച്ച് എല്ലാവരും മനസ്സിലാക്കിയിട്ടുണ്ട് ഇപ്പോള്‍. സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളെല്ലാം അറിഞ്ഞിരുന്നു. അത് സിനിമയ്ക്ക് പ്ലസ് പോയന്റായാണ് മാറിയത്. ഇത്തരത്തിലുള്ള സിനിമകളും ആവശ്യമാണ്. താരങ്ങള്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത് സ്വഭാവികമായ കാര്യമായി മാറിയിരിക്കുകയാണ് ഇപ്പോള്‍. അത്തരത്തില്‍ വിജയ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയാണെന്നും അതിനുള്ള സൂചനയായാണ് സിനിമ ഇറക്കിയതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു.

വിജയ് യുടെ രാഷ്ട്രീയ പ്രവേശനം

വിജയ് യുടെ രാഷ്ട്രീയ പ്രവേശനം

സിനിമയുമായും തന്റെ രാഷ്ട്രീയ പ്രവേശനവുമായും ബന്ധപ്പെട്ട് അരങ്ങേറുന്ന വിവാദങ്ങളെക്കുറിച്ച് മനസ്സിലാക്കിയിട്ടും വിജയ് ഈ വിഷയത്തെക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ നിശബ്ദതയല്ല മറിച്ച് അദ്ദേഹം എന്ത് ചെയ്യുന്നുവെന്നുള്ള കാര്യത്തിനാണ് പ്രാധാന്യം. രാഷ്ട്രീയത്തിലേക്ക് വരുന്നതിന് മുന്‍പ് ആ മേഖലയെക്കുറിച്ച് കൃത്യമായി മനസ്സിലാക്കി അദ്ദേഹം വരുമെന്ന് പ്രതീക്ഷിക്കുന്നു. നേരത്തെ തന്നെ രാഷ്ട്രീയത്തിലേക്ക് എത്തുന്നത് നല്ലതാണ്. പതിവ് രാഷ്ട്രീയക്കാരെപ്പോലെ ആവുന്നതില്‍ കാര്യമില്ലെന്നും താരം പറയുന്നു.

ഗിന്നസ് റെക്കോര്‍ഡ് നേടിയത്

ഗിന്നസ് റെക്കോര്‍ഡ് നേടിയത്

തനിക്ക് മുന്‍പ് തന്നെ സഹോദരന്‍ സിനിമയിലേക്കെത്തിയിരുന്നു. മാസ്റ്റര്‍ സുരേഷ് എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. അദ്ദേഹത്തിന് പിന്നാലെയാണ് താനും എത്തിയത്. ആഗ്രഹിച്ചുള്ള വരവായിരുന്നില്ല അത്. ഗ്ലാമറസ് കഥാപാത്രങ്ങളോട് അന്നേ താല്‍പര്യമില്ലായിരുന്നു. സിനിമയില്‍ മാത്രമല്ല സീരിയലിലും അഭിനയിക്കാനുള്ള അവസരം ലഭിച്ചിരുന്നു. ഒരേ കഥാപാത്രത്തെ 5 ഭാഷയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതിലൂടെ സുചിത ഗിന്നസ് ബുക്കിലും ഇടം നേടിയിരുന്നു. ഫാസില്‍ സംവിധാനം ചെയ്ത പൂവിഴി വാസലിലെ എന്ന സിനിമയിലൂടെയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. ഫാസിലായിരുന്നു ഈ സിനിമ സംവിധാനം ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X