»   » ഷൂട്ടിങ് തുടങ്ങിയതേയുള്ളു, ശിവകാര്‍ത്തികേയന്റെ പുതിയ ചിത്രം സണ്‍ ടിവി സ്വന്തമാക്കി, മലയാളത്തിലോ?

ഷൂട്ടിങ് തുടങ്ങിയതേയുള്ളു, ശിവകാര്‍ത്തികേയന്റെ പുതിയ ചിത്രം സണ്‍ ടിവി സ്വന്തമാക്കി, മലയാളത്തിലോ?

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമയുടെ റിലീസിന് ശേഷം മാത്രമേ ഇപ്പോള്‍ മലയാളത്തില്‍ മിക്ക താരങ്ങളുടെ സിനിമകള്‍ക്കും സാറ്റലൈറ്റ് ലഭിയ്ക്കുന്നുള്ളൂ. വിജയിക്കുമെന്ന് എത്ര തവണ ആണയിട്ടാലും മമ്മൂട്ടി ഉള്‍പ്പടെയുള്ള താരങ്ങളുടെ സിനിമ റിലീസ് ചെയ്യാതെ ഒരു ചാനലും ധൈര്യത്തോടെ മുന്നോട്ട് വരാറില്ല. എന്നാല്‍ തമിഴിലെ സ്ഥിതി നേരെ മറിച്ചാണ്.

അത് ശരിയാക്കിയിട്ട് തന്നെ കാര്യം, അനുഷ്‌ക സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നു

യുവതാരം ശിവകാര്‍ത്തികേയന്‍ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ജൂണ്‍ 16 ന് ആരംഭിച്ചതേയുള്ളൂ. സിനിമയുടെ പേര് പോലും തീരുമാനിച്ചിട്ടില്ല, അതിന് മുന്‍പേ ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സൂര്യ ടിവി സ്വന്തമാക്കി.

sivakarthikeyan-film

ആര്‍ഡി രാജയുടെ 24 എഎം സ്റ്റുഡിയോയാണ് ചിത്രം നിര്‍മിയ്ക്കുന്നത്. പ്രൊഡക്ഷന്‍ ഹൗസിലുള്ള വിശ്വാസമാണ് ചാനലിനെ ഈ എടുത്ത് ചാട്ടത്തിന് പ്രേരിപ്പിച്ചത്. ശിവകാര്‍ത്തികേയന്റെ വേലൈക്കാരന്‍ എന്ന ചിത്രവും നിര്‍മിയ്ക്കുന്നത് 24എഎം സ്റ്റുഡിയോ ആണ്. ഈ ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റും ഷൂട്ടിങ് തുടങ്ങി രണ്ടാഴ്ച കഴിയുന്നതിന് മുന്‍പേ സണ്‍ ടിവി സ്വന്തമാക്കി.

2018 ലാണ് ശിവകാര്‍ത്തികേയനെ നായകനാക്കി പൊന്‍രാം സംവിധാനം ചെയ്യുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രം റിലീസ് ചെയ്യുന്നത്. സമാന്തയാണ് ചിത്രത്തിലെ നായിക. സൂരി, നെപ്പോളിയന്‍, സിമ്രന്‍, ലാല്‍ തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളായി എത്തുന്നു. ഇമ്മാനാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുന്നത്.

English summary
SUN TV has bagged the satellite rights of Sivakarthikeyan starrer 24AM Studios’ Production No. 4

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam