തമിഴ്‌നാട് രാഷ്ട്രീയ നേതാവായി സണ്ണി ലിയോണ്‍! ഇതുപൊളിക്കുമെന്ന് ആരാധകര്‍! പ്രഖ്യാപനം ഉടന്‍!
Recommended Video

സണ്ണി ലിയോണിന്റെ സിനിമകള്‍ക്കെന്നും മികച്ച സ്വീകാര്യത ആരാധകര്‍ നല്‍കാറുണ്ട്. പോണ്‍ രംഗത്തുനിന്നും ബോളിവുഡിലെത്തിയ നടി വിജയ നായികയായി തിളങ്ങിയിരുന്നു. ഗ്ലാമര്‍ വേഷങ്ങള്‍ കൂടുതലായി ചെയ്താണ് നടി സിനിമാ രംഗത്ത് മിന്നിതിളങ്ങിയിരുന്നത്. സണ്ണി ലിയോണിന്റെ പുതിയ വിശേഷങ്ങളറിയാന്‍ വലിയ താല്‍പര്യമാണ് ആരാധകര്‍ കാണിക്കാറുളളത്.
കൈനിറയെ ചിത്രങ്ങളുമായിട്ടാണ് നടി മുന്നേറികൊണ്ടിരിക്കുന്നത്. തമിഴില്‍ വീരമാദേവി എന്ന ചിത്രത്തില്‍ നടി അടുത്തിടെ അഭിനയിച്ചിരുന്നു. സിനിമയില്‍ ചരിത്ര പോരാളിയായിട്ടാണ് നടി അഭിനയിക്കുന്നത്. സണ്ണിയുടെതായി ആരാധകര്‍ ഒന്നടങ്കം വലിയ ആകാംക്ഷകളോടെ കാത്തിരുന്ന ചിത്രം കൂടിയാണിത്. അതേസമയം തന്നെ രാഷ്ട്രീയ നേതാവായി സണ്ണി എത്തുന്നൊരു ചിത്രത്തെക്കുറിച്ച് കൂടി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

രാഷ്ട്രീയ നേതാവായി സണ്ണി
വീരമാദേവിക്ക് ശേഷം സണ്ണി ലിയോണ്‍ തമിഴിലെത്തുന്നത് ഒരു രാഷ്ട്രീയ നേതാവിന്റെ വേഷത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ബോളിവുഡിലും തെന്നിന്ത്യയിലുമായി നടിക്ക് തിരക്കേറിയ സമയത്താണ് ഇത്തരത്തിലൊരു വിവരം പുറത്തുവന്നിരിക്കുന്നത്. വീരമാദേവി അണിയറയില്‍ ഒരുങ്ങുന്നതിന് പിന്നാലെയാണ് പുതിയ തമിഴ് ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

ഡല്‍ഹി എന്ന ചിത്രം
ഡല്‍ഹി എന്നാണ് സണ്ണി ലിയോണിന്റെ പുതിയ തമിഴ് ചിത്രത്തിന് പേരിട്ടതെന്നും അറിയുന്നു. വീരമാദേവിയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇതുസംബന്ധിച്ചുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്. വീരമാദേവിയുടെ സംവിധായകന്‍ വിസി വടിവുടൈന്‍ ആണ് സണ്ണിയുടെ പുതിയ ചിത്രമൊരുക്കുന്നത്. സണ്ണി കേന്ദ്രകഥാപാതത്രമാകുന്ന ചിത്രം ഒരു രാഷ്ട്രീയ വിഷയം മുന്‍നിര്‍ത്തികൊണ്ടാണ് എടുക്കുന്നത്.

വീരമാദേവി സംവിധായകന്‍
ചിത്രത്തില്‍ തമിഴ്‌നാട് രാഷ്ട്രീയ നേതാവായി സണ്ണി എത്തുമെന്ന് സംവിധായകന്‍ തന്നെയായിരുന്നു അറിയിച്ചത്. ചിത്രത്തിലെ മറ്റു അണിയറ പ്രവര്‍ത്തകെക്കുറിച്ചുളള വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. സണ്ണി ലിയോണിന്റെ പുതിയ തമിഴ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് അറിയുന്നത്.

മലയാളത്തിലും
അതേസമയം തമിഴിനു പുറമെ മലയാളത്തിലും സണ്ണി ലിയോണിന്റെ ചിത്രങ്ങള്‍ വരുന്നുണ്ട്. മമ്മൂട്ടിയുടെ വിഷു റിലീസ് ചിത്രം മധുരരാജയില്‍ നടി എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സിനിമയില്‍ ഒരു ഐറ്റം ഡാന്‍സുമായിട്ടാണ് നടി എത്തുന്നത്. മറ്റു സംസ്ഥാനങ്ങളെ പോലെ കേരളത്തിലും നിരവധി ആരാധകരുണ്ട് സണ്ണിക്ക്. അതുകൊണ്ടു തന്നെ ആരാധകരുടെ അഭ്യര്‍ത്ഥനയെ മാനിച്ചാണ് സണ്ണി മോളിവുഡിലും അരങ്ങേറ്റം കുറിക്കുന്നത്.

മധുര രാജയ്ക്കു പുറമെ
മധുര രാജയ്ക്കു പുറമെ രംഗീല എന്ന ചിത്രത്തിലും സണ്ണി മലയാളത്തില്‍ അഭിനയിച്ചിരുന്നു. ഗോവയിലായിരുന്നു സിനിമയുടെ ഷൂട്ടിംഗ് പ്രധാനമായും നടന്നിരുന്നുത്. ഇത്തവണ കേന്ദ്ര കഥാപാത്രമായിട്ടാണ് നടി മലയാളത്തില്‍ അഭിനയിക്കുന്നത്. സണ്ണിക്കൊപ്പം മലയാളത്തില്‍നിന്നുളള മറ്റു ശ്രദ്ധേയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സണ്ണി ലിയോണിന്റെ രണ്ടു മലയാള ചിത്രങ്ങള്‍ക്കായും ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.


Click it and Unblock the Notifications











