ഐറ്റം ഡാന്‍സുമായി സണ്ണി വീണ്ടും തമിഴില്‍! ഇത്തവണ വിശാലിനൊപ്പം! കാണാം

By Prashant V R

Recommended Video

ഐറ്റം ഡാന്‍സുമായി സണ്ണി വീണ്ടും തമിഴില്‍ | Filmibeat Malayalam

സണ്ടക്കോഴി 2വിനു ശേഷം വിശാല്‍ നായക വേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് അയോഗ്യ. ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്ക് പോസ്റ്റര്‍ അടുത്തിടെയായിരുന്നു പുറത്തുവന്നിരുന്നത്. വെങ്കട് മോഹനാണ് വിശാലിന്റെ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ നടി സണ്ണി ലിയോണും എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

സിനിമയില്‍ ഒരു ഐറ്റം ഡാന്‍സിനായിട്ടാണ് സണ്ണി ലിയോണ്‍ എത്തുന്നതെന്നാണ് വിവരം. അയോഗ്യയിലെ ഒരു പ്രധാന ഘടകം തന്നെയായിരിക്കും സണ്ണിയുടെ നൃത്തം എന്നാണ് അറിയുന്നത്. ലൈറ്റ് ഹൗസ് മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ ബി മധുവാണ് വിശാലിന്റെ അയോഗ്യ നിര്‍മ്മിക്കുന്നത്.

sunny leone-vishal,

മോഹന്‍ലാല്‍ ചിത്രം വില്ലനിലൂടെ മലയാളത്തിലെത്തിയ റാഷി ഖന്നയാണ് സിനിമയില്‍ നായികാ വേഷത്തില്‍ എത്തുന്നത്. ഇവര്‍ക്കൊപ്പം കെഎസ് രവികുമാര്‍, പാര്‍ത്ഥിപന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സാം സിഎസ് സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ആന്റണി എല്‍ റൂബന്‍ എഡിറ്റിങ്ങ് ചെയ്യുന്നു. അടുത്ത വര്‍ഷം ജനുവരി 26നാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

അയോഗ്യയ്ക്കുമുന്‍പ് 2014ല്‍ വടകുറി എന്ന തമിഴ് ചിത്രത്തിലും സണ്ണി അഭിനയിച്ചിരുന്നു. തുടര്‍ന്ന് ചരിത്ര പശ്ചാത്തലത്തില്‍ ഒരുക്കിയ വീരമാദേവി എന്ന സിനിമയിലും സണ്ണി ലിയോണ്‍ തമിഴില്‍ അഭിനയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X