ചരിത്ര പോരാളിയായി സണ്ണിയുടെ പുതിയ അവതാരം! വീരമാദേവി ഫസ്റ്റ്‌ലുക്ക്!!
സിനിമാ പ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന താരസുന്ദരിയാണ് സണ്ണി ലിയോണ്‍. പോണ്‍ സ്റ്റാറായി സിനിമയിലെത്തിയ നടി പിന്നീട് ഹിറ്റ് ചിത്രങ്ങളിലൂടെയാണ് ബോളിവുഡില്‍ താരമായി മാറിയത്. സണ്ണിയുടെ ഐറ്റം ഡാന്‍സുകള്‍ക്കെല്ലാം
എല്ലായ്പ്പോഴും മികച്ച സ്വീകാര്യതയായിരുന്നു ആരാധകര്‍ നല്‍കിയിരുന്നത്
ജിസം 2, ജാക്ക് പോട്ട്, രാഗിണി,എംഎംഎസ് തുടങ്ങിയവയെല്ലാം ബോളിവുഡില്‍
സണ്ണിയുടെതായി പുറത്തിറങ്ങിയ ശ്രേദ്ധേയ ചിത്രങ്ങളായിരുന്നു. താരത്തിന്റെ വിശേഷങ്ങളറിയാനായി ആരാധകര്‍ എന്നും ആകാംക്ഷകളോടെയാണ് കാത്തിരിക്കാറുളളത്. ഇപ്പോഴിതാ ബോളിവുഡിനു പുറമെ തെന്നിന്ത്യന്‍ സിനിമാ ലോകത്തും സജീവമാകാനുളള തയ്യാറെടുപ്പിലാണ് സണ്ണിയിപ്പോള്‍..

ആരാധകരുടെ ഇഷ്ടതാരം
സണ്ണിയുടെ പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ വലിയ താല്‍പര്യമാണ് കാണിക്കാറുളളത്. സിനിമയിലെന്ന പോലെ വ്യക്തി ജീവിതത്തിലും വളരെ ബോള്‍ഡായിട്ടുളള താരമാണ് സണ്ണി ലിയോണ്‍. സണ്ണിയും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും ഇപ്പോള്‍ പ്രേക്ഷരുടെ ഇഷ്ട വ്യക്തിത്വങ്ങളാണ്. മൂന്ന് കുട്ടികള്‍ക്കും ഒപ്പം കുടുംബജീവിതവും ഇവര്‍ നല്ല രീതിയിലാണ് കൊണ്ടുപോവുന്നത്. സിനിമകള്‍ പോലെ തന്നെ സണ്ണിയുടെ കുടംബ ജീവിതത്തെക്കുറിച്ച് അറിയാനും ആരാധകര്‍ വലിയ താല്‍പര്യം കാണിക്കാറുണ്ട്.ഒരു പോണ്‍ താരത്തിന് ലഭിക്കുന്ന പരിഗണനയല്ല സണ്ണിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

വീരമാദേവി
സണ്ണി ആദ്യമായി തമിഴില്‍ അഭിനയിക്കുന്ന ചിത്രമാണ് വീരമാദേവി. വിസി വടിവുടിയന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഒരു പോരാളിയായാണ് സണ്ണി എത്തുന്നത്. തമിഴിനു പുറമെ മലയാളം,തെലുങ്ക്,കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും ചിത്രം മൊഴിമാറ്റിയെത്തുന്നുണ്ട്. ആറു മാസത്തെ ഡേറ്റാണ് സണ്ണി ഈ ചിത്രത്തിനായി നല്‍കിയിരിക്കുന്നത്. സണ്ണിയുടെ സാന്നിദ്ധ്യം തന്നെയാണ് ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണം, പ്രഖ്യാപന വേളമുതല്‍ക്കു തന്നെ സണ്ണി ആരാധരെല്ലാം തന്നെ വളരെയധികം ആകാംക്ഷയോടെയാണ് ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്നത്.

പോരാളിയുടെ വേഷത്തില്‍ സണ്ണി
ഗ്ലാമര്‍ റോളുകളിലൂടെ ബോളിവുഡിലെ ഹോട്ട് സുന്ദരിയായി മാറിയ സണ്ണി ആദ്യമായാണ് ഒരു പോരാളിയുടെ വേഷത്തില്‍ എത്തുന്നത്. ദക്ഷിണേന്ത്യയില്‍ ജീവിച്ചിരുന്ന പോരാളിയായ വിരമാദേവിയുടെ ജീവിതമാണ് സണ്ണി അവതരിപ്പിക്കുന്നത്. ഐറ്റം സോങ്ങുകളിലൂടെയും മറ്റും അഭിനയിച്ചു മടുത്തതോടെയാണ് സണ്ണി ഇത്തരമൊരു കഥാപാത്രം തിരഞ്ഞെടുത്തിരുന്നത്. സണ്ണിയുടെ തമിഴ് അരങ്ങേറ്റം ആരാധകര്‍ ആഘോഷമാക്കുമെന്നുളളള പ്രതീക്ഷയിലാണ് വീരമാദേവിയുടെ അണിയറപ്രവര്‍ത്തകര്‍. ബോളിവുഡിനും പുറമെ തെന്നിന്ത്യയിലും നിരവധി ആരാധകരുളള താരമാണ് സണ്ണി ലിയോണ്‍.

ആയോധന കലകള്‍ അഭ്യസിച്ചു
ആയോധന കലകള്‍ക്കും ഏറെ പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രം കൂടിയാണ് വീരമാദേവി. ആയോധന കലകള്‍ മുന്‍പ് അത്ര വശമില്ലാതിരുന്ന സണ്ണി കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി അതെല്ലാം പഠിച്ചിരുന്നു. 150 ദിവസം നീണ്ടു നില്‍ക്കുന്ന ഷെഡ്യൂളികളിലായാണ് സണ്ണി വീരമാദേവിയുടെ ഷൂട്ടിംഗില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നേരത്തെ വീരമാദേവിയുടെ പ്രഖ്യാപന വേളയില്‍ സണ്ണി തമിഴില്‍ ആരാധകരോട് സംസാരിച്ചിരുന്നത് സമൂഹമാധ്യമങ്ങളില്‍ വൈറലായിമാറായിരുന്നു. ചരിത്ര പോരാളിയായുളള സണ്ണിയുടെ പുതിയ അവതാരത്തിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍.

ഫസ്റ്റ്‌ലുക്ക് ഇന്ന്
സണ്ണിയുടെ കരിയറില്‍ വഴിത്തിരിവായി മാറിയേക്കുമെന്ന് ആരാധകര്‍ കരുതുന്ന ചിത്രമാണ് വീരമാദേവി. ചിത്രത്തിന്റെ ഫസ്റ്റലുക്ക് ഇന്നാണ് പുറത്തിറങ്ങുന്നത്. ഫസ്റ്റ് ലുക്ക് ഇന്നെത്തുമെന്ന് അറിയിച്ച് സണ്ണി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വീരമാദേവിയുടെ കണ്ണുകള്‍ കാണിച്ചുകൊണ്ടുളള ഒരു ചിത്രമായിരുന്നു പുറത്തിറങ്ങിയിരുന്നത്. നിരവധി പേരാണ് സണ്ണിയുടെ ഈ പോസ്റ്റിന് താഴെ കമന്റുകള്‍ ഇട്ടിരിക്കുന്നത്. ആരാധകരും സിനിമാ പ്രേമികളും ഒന്നടങ്കം ആവേശത്തോടെയാണ് സണ്ണി ലിയോണിന്റെ വീരമാദേവിയ്ക്കു വേണ്ടി കാത്തിരിക്കുന്നത്.


Click it and Unblock the Notifications











