സണ്ണി വെയ്ന്‍ ഇനി തമിഴിലേക്കും! ജീവ ചിത്രത്തില്‍ സഖാവായി താരമെത്തുന്നു!!
തമിഴ് സൂപ്പര്‍താരം ജീവയുടെ ചിത്രത്തിലൂടെ സണ്ണി വെയ്ന്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നു. ജീവ നായകനാവുന്ന ജിപ്‌സി എന്ന ചിത്രത്തിലൂടെയാണ് സണ്ണി വെയ്ന്‍ തമിഴിലേക്ക് എത്തുന്നത്. ദേശീയ അവാര്‍ഡ് ജേതാവായ രാജു മുരുകനാണ് സിനിമ സംവിധാനം ചെയ്യുന്നത്.ജോക്കര്‍,കുക്കു എന്നീ സിനിമകളിലൂടെ തമിഴില്‍ ശ്രദ്ധേയനായ സംവിധായകനാണ് രാജു മുരുകന്‍.
ഇത്തവണ യാത്രയ്ക്കും പ്രണയത്തിനു പ്രാധാന്യം നല്‍കിയുളള ചിത്രവുമായിട്ടാണ് രാജു മുരുകന്‍ എത്തുന്നത്. ചിത്രത്തില്‍ കേരളത്തിലെ സഖാവായിട്ടാണ് സണ്ണി വെയ്ന്‍ എത്തുന്നത്. കോഴിക്കോടാണ് സണ്ണി വെയ്ന്‍ അഭിനയിക്കുന്ന രംഗങ്ങള്‍ ചിത്രീകരിക്കുന്നത്. ജിപ്‌സിയുടെതായി പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ചുവപ്പു ഷര്‍ട്ടും വെളളമുണ്ടുമുടുത്ത് സഖാവിന്റെ വേഷത്തിലാണ് സണ്ണിയെ ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്.

കീ എന്ന ചിത്രത്തിനു ശേഷം ജീവയുടെതായി തമിഴില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ജിപ്‌സി. മമ്മൂട്ടിയുടെ കുട്ടനാടന്‍ ബ്ലോഗിലായിരുന്നു സണ്ണി വെയ്‌നിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്. നിവിന് പോളിക്കൊപ്പമുളള കായംകുളം കൊച്ചുണ്ണി,മിഖായേല്‍,പ്രഞ്ച് വിപ്ലവം തുടങ്ങിയ ചിത്രങ്ങളാണ് സണ്ണി വെയ്‌നിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമകള്‍.


Click it and Unblock the Notifications