ലൂസിഫറിനോട് ചെയ്ത അതേ ചതി ഫഹദിന്റെ സിനിമയോടും! സൂപ്പര്‍ ഡീലക്‌സിനെയും ഇന്റര്‍നെറ്റിലെത്തിച്ചു!!
വേലൈക്കാരന് ശേഷം ഫഹദ് ഫാസില്‍ തമിഴില്‍ അഭിനയിച്ച സിനിമയാണ് സൂപ്പര്‍ ഡീലക്‌സ്. ഫഹദിനൊപ്പം വിജയ്‌സേതുപതിയും മുഖ്യ വേഷത്തിലെത്തുന്നു എന്നതായിരുന്നു സിനിമയുടെ പ്രത്യേകതകളിലൊന്ന്. ആരണ്യ കാണ്ഡം എന്ന സിനിമയ്ക്ക് ശേഷം ദേശീയ പുരസ്‌കാര ജേതാവയാ ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്ത ചിത്രം മാര്‍ച്ച് 29 നാണ് തിയറ്ററുകളിലേക്ക് എത്തിയത്.
റിലീസിനെത്തി രണ്ടാം ദിവസം തന്നെ സിനിമ ലീക്കായിരിക്കുകയാണ്. പ്രമുഖ പൈറസി സൈറ്റാണ് സൂപ്പര്‍ ഡീലക്‌സ് എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്ത് എടുക്കാന്‍ കഴിയുന്ന തരത്തില്‍ ഇന്റര്‍നെറ്റിലെത്തിച്ചത്. സിനിമ മുഴുനീളം പുറത്ത് വന്നു എന്നുള്ളതാണ് വേദനാജനകം. മാര്‍ച്ച് 28 ന് കേരളത്തില്‍ റിലീസ് ചെയ്ത ലൂസിഫറിനും സമാനമായ അനുഭവമാണ് സംഭവിച്ചിരിക്കുന്നത്.

ലൂസിഫറിനൊപ്പം കേരലത്തിലും സൂപ്പര്‍ ഡീലക്‌സിന് വമ്പന്‍ സ്വീകരണമായിരുന്നു ലഭിച്ചത്. പ്രേക്ഷക പ്രശംസ നേടിയതോടെ ബോക്‌സോഫീസിലും സാമ്പത്തിക വരുമാനം ഉണ്ടാക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലായിരുന്നു അണിയറ പ്രവര്‍ത്തകര്‍. അതിനിടെയാണ് സിനിമ ചോര്‍ന്നത്. തെന്നിന്ത്യന്‍ സൂപ്പര്‍ നായികമാരായ സാമന്ത അക്കിനേനി, രമ്യ കൃഷ്ണനുമാണ് ചിത്രത്തിലെ മറ്റ് നായികമാര്‍. മിഷ്‌കിന്‍, ഭഗവതി പെരുമാള്‍, എന്നിങ്ങനെ വമ്പന്‍ താരങ്ങള്‍ അണിനിരക്കുന്ന ചിത്രം തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്.
തമിഴ്‌നാട്ടില്‍ വിജയ് സേതുപതിയുടെ പേരിലാണ് ഈ ചിത്രം മാര്‍ക്കറ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. സൂപ്പര്‍ ഡീലക്‌സിന്റെ പ്രധാന സവിശേഷതകളില്‍ ഒന്ന് വിജയ് സേതുപതിയുടെ കഥാപാത്രമാണ്. ട്രാന്‍സ്‌ജെന്‍ഡറായ ശില്‍പ എന്ന വേഷത്തിലാണ് താരം അഭിനയിക്കുന്നത്. ചിത്രത്തില്‍ മുഴുനീള കഥാപാത്രമാല്ലെങ്കിലും 40 മിനുറ്റോളം ിജയ് സേതുപതിയുണ്ട്.


Click it and Unblock the Notifications











