Just In
- 25 min ago
മൗനരാഗത്തില്‍ അതിഗംഭീര ട്വിസ്റ്റ്, കല്യാണിയുടെ വിവാഹദിനത്തില്‍ അപ്രതീക്ഷിത സംഭവവികാസങ്ങള്‍
- 12 hrs ago
ഈ മാലാഖ വന്നതോടെയാണ് ജീവിതം കൂടുതല്‍ സുന്ദരമായത്, അന്നമോള്‍ക്ക് ആശംസയുമായി മിയ
- 12 hrs ago
ഭാര്യയെയും മകളെയും ചേര്‍ത്ത് പിടിച്ച് ദുല്‍ഖര്‍ സല്മാന്; താരകുടുംബത്തിന്റെ ചിത്രം വൈറലാവുന്നു
- 12 hrs ago
പ്രസവത്തിനായി പോവുന്ന ദിവസവും യോഗ ചെയ്തിരുന്നുവെന്ന് ശിവദ, ഏറെ സന്തോഷിച്ച നിമിഷമാണ്
Don't Miss!
- Automobiles
മാഗ്നൈറ്റിന്റെ 720 യൂണിറ്റുകള്‍ ഡെലിവറി ചെയ്തെന്ന് നിസാന്‍; പുതിയ ക്യാമ്പയിനും പ്രഖ്യാപിച്ചു
- News
ഐതിഹാസിക സമരത്തിന് സാക്ഷ്യം വഹിക്കാന്‍ ദില്ലി; കര്‍ഷകരുടെ ഒരു ലക്ഷത്തോളം ട്രാക്ടറുകള്‍ തലസ്ഥാനത്തേക്ക്
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- Sports
ISL 2020-21: മുംബൈയെ സമനിലയില്‍ തളച്ച് ചെന്നൈ
- Finance
കൊച്ചിയിൽ ഒരുങ്ങുന്നു 1200 കോടിയുടെ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സൂപ്പര്‍താരം രജനീകാന്ത് ആശുപത്രിയില്‍, രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനത്തെ തുടര്‍ന്ന് നടന് നീരിക്ഷണത്തില്‍
രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനത്തെ തുടര്‍ന്ന് സൂപ്പര്‍താരം രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലാണ് ഇന്ന് രാവിലെ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. എറ്റവും പുതിയ ചിത്രമായ അണ്ണാത്തെയുടെ ചിത്രീകരണത്തിനായിട്ടാണ് രജനീകാന്ത് ഹൈദരാബാദിലേക്ക് പോയത്. നിലവില്‍ റാമോജി റാവു ഫിലിം സിറ്റിയിലാണ് രജനി ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. കഴിഞ്ഞ ഒന്നര ആഴ്ചയായി അണ്ണാത്തെ ചിത്രീകരണ തിരക്കുകളിലായിരുന്നു രജനീകാന്ത്.
എന്നാല്‍ അണിയറ പ്രവര്‍ത്തകരില്‍ ഏട്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഷൂട്ടിംഗ് വീണ്ടും നിര്‍ത്തിവെക്കേണ്ടി വന്നു. തുടര്‍ന്ന് രജനീകാന്തിനെ കോവിഡ് ടെസ്റ്റിന് വിധേയനാക്കിയെങ്കിലും ഫലം നെഗറ്റീവ് ആയിരുന്നു. തുടര്‍ന്ന് സ്വയം ക്വാറന്റൈനീല്‍ പ്രവേശിക്കുകയായിരുന്നു സൂപ്പര്‍താരം. കോവിഡ് ലക്ഷണങ്ങള്‍ ഇല്ലെങ്കിലും ഇടയ്ക്കിടെ ഉണ്ടാവുന്ന രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനം കാരണമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
രക്തസമ്മര്‍ദ്ദം സാധാരണഗതിയിലായാല്‍ അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യുമെന്നും പത്രക്കുറിപ്പിലൂടെ ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം
തമിഴിലെ പ്രശസ്ത സംവിധായകന് സിരുത്ത ശിവയാണ് സ്റ്റൈല്‍മന്നന്റെ അണ്ണാത്തെ ഒരുക്കുന്നത്. ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികയാവുന്ന ചിത്രത്തില്‍ മീന, ഖുശ്ബു, കീര്‍ത്തി സുരേഷ് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ലോക്ഡൗണ്‍ കാരണം നിര്‍ത്തിവെക്കേണ്ടി വന്ന സിനിമ മാസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും പുനരാരംഭിച്ചത്. ദര്‍ബാര്‍ എന്ന ചിത്രത്തിന് പിന്നാലെയാണ് സ്റ്റൈല്‍ മന്നന്റെ പുതിയ സിനിമ വരുന്നത്.
ഈ വര്‍ഷം ഞെട്ടിച്ച ഇന്ത്യന്‍ സെലിബ്രിറ്റികള്‍, ചിത്രങ്ങള്‍ കാണാം
വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിനായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. കുടുംബ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്കിയൊരുക്കുന്ന ചിത്രമാണ് അണ്ണാത്തയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തല അജിത്തിനെ നായകനാക്കിയുളള നാല് സിനിമകള്‍ക്ക് ശേഷമാണ് സംവിധായകന് സിരുത്തൈ ശിവ രജനി ചിത്രവുമായി എത്തുന്നത്. അണ്ണാത്തെയുടെ പോസ്റ്ററുകള്‍ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. അടുത്ത വര്‍ഷം പൊങ്കലിന് ചിത്രം തിയ്യേറ്ററുകളില്‍ എത്തിക്കാന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും രജനി ചിത്രത്തിന്റെ റിലീസ് ഇനിയും വൈകും.