അനുഷ്‌ക രജനീകാന്തിന്റെ നായികയാകുന്നു

By Aswathi

സിനിമ എന്നും നടന്മാരുടെ പേരില്‍ അറിയപ്പെടുന്നതുകൊണ്ട് നടിമാര്‍ക്ക് സുഖം ഇന്ന നായകനൊപ്പം അഭിനയിച്ചു എന്നാണ്. തെലുങ്കിലായാലും തമിഴകത്തായാലും എല്ലാം മുന്‍നിര നായകന്മാര്‍ക്കുമൊപ്പം അഭിനയിച്ച നടിയാണ് അനുഷ്‌ക ഷെട്ടി. എങ്കിലും അനുഷ്‌കയോടെന്നല്ല തമിഴകത്തെ ഏത് നടിയോട് ചോദിച്ചാലും പറയും രജനികാന്തിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന്.

തന്റെ അഭിനയ ജീവിതത്തില്‍ ലഭിച്ചതില്‍ ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്ന് രജനി സാറിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതാണെന്ന് ശിവാജിയ്ക്ക് ശേഷം ശ്രിയ ശരണ്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെ ഒരു ഭാഗ്യം തേടി വന്നിരിക്കുകയാണ് അനുഷ്‌ക ഷെട്ടിയ്ക്കും. രജനി കാന്തിനെ നായകനാക്കി കെ എസ് രവികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അനുഷ്‌ക രജനികാന്തിന്റെ നായികയായെത്തുന്നത്.

Anushka Shetty

1999 ല്‍ ഇരങ്ങിയ പടയപ്പ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ചിത്രമെന്നും സൂചനയുണ്ട്. ചിത്രത്തെ കുറിച്ച് രവികുമാര്‍ അനുഷ്‌കയുമായി ചര്‍ച്ചചെയ്‌തെന്നാണ് കോളിവുഡില്‍ നിന്ന് കേള്‍ക്കുന്ന റിപ്പോര്‍ട്ടുകള്‍. രജനികാന്തിന്റെ ചിത്രമായതുകൊണ്ട് തന്നെ അനുഷ്‌ക ഓഫര്‍ നിരസിക്കില്ലെന്നാണ് നടിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഈ വര്‍ഷം അവസാനത്തോടെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിയ്ക്കുമെന്നും കേള്‍ക്കുന്നു.

ഇപ്പോള്‍ തമിഴിലും തെലുങ്കിലെല്ലാമായി നല്ല തിരക്കിലാണ് അനുഷ്‌ക. ആര്യയുടെ നായകനായി ഒടുവില്‍ അഭിനയിച്ച് റിലീസായ ഇരണ്ടാം ഉലകം എന്ന ചിത്രം വന്‍ പരാജയമായിരുന്നു. എങ്കിലും നടിയുടെ മാര്‍ക്കറ്റ് ഇടിഞ്ഞിട്ടില്ല. ചരിത്രകഥയെ ആസ്പദമാക്കി ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന രുദ്രമാമ്മ ദേവി എന്ന ചിത്രത്തിലാണ് അനുഷ്‌ക ഇപ്പോള്‍ അഭിനയിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X