40 വർഷത്തിലൊരിക്കൽ ദർശനം നൽകുന്ന പെരുമാളിനെ കാണാൻ രജനി, വൻ താരങ്ങളുടെ പ്രവാഹം
ഏറെ പ്രത്യേകത നിറഞ്ഞ ക്ഷേത്രമാണ് കാഞ്ചിപുരത്തെ അത്തി വരദാർ ക്ഷേത്രം. 40 വർഷം കൂടുമ്പോഴാണ് പെരുമാളിനെ കാണാൻ ഭക്തർക്ക് അവസരമുള്ളൂ. നാല് പതിറ്റാണ്ടുകൾക്ക് ശേഷം ജൂലൈയിൽ പെരുമാൾ ദർശനത്തിനായി ക്ഷേത്രം വീണ്ടും തുറന്നു കൊടുത്തിരിക്കുകയാണ്. സിനിമ താരങ്ങളും സെലിബ്രിറ്റികളുടേയും വലിയ ഒഴുക്കാണ് ക്ഷേത്രത്തിൽ.

അത്തി വരദരാജ പെരുമാളിനെ തൊഴാൻ രജനികാന്തും ഭാര്യയുമെത്തി. അർദ്ധരാത്രിയ്ക്കാണ് രജനിയും ഭാര്യയും ക്ഷേത്ര ദർശനം നടത്തിയത്. തിരക്ക് കണക്കിലെടുത്തായിരുന്നു രാത്രി ദർശനത്തിനെത്തിയത്. ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ദിവസമായ നിൻദ്ര തുരുകോലം ദർശന ദിവസമാണ് രജനിയും ഭാര്യയും ക്ഷേത്രത്തിൽ എത്തിയത്. പൂജയിൽ പങ്കെടുത്തതിന് ശേഷം ഇരുവരും മടങ്ങി.
രജനിയെ കൂടാതെ നടി തൃഷയും ക്ഷേത്രദർശനത്തിനെത്തിയിരുന്നു. സുഹൃത്തുക്കൾക്കൊപ്പമണ് നടി ക്ഷേത്രദർശനത്തിനെത്തിയത്. ദർശന ശേഷമുള്ള താരത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമാങ്ങളില് വൈറലാണ്. ഇനി ക്ഷേത്രം അടയ്ക്കാൻ ദിവസങ്ങൾ മാത്രമാണ് അവേശഷിക്കുന്നത്. വൻ തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെടുന്നത്.
പേട്ടയ്ക്ക് ശേഷം രജനി പ്രധാനകഥാപാത്രമായി എത്തുന്ന ചിത്രമാണ് ദർബാർ. ചന്ദ്രമുഖി, കുശേലൻ, ശിവാജി എന്നീ ചിത്രങ്ങൾക്ക് ശേഷം തലൈവർക്കൊപ്പം നയൻതാര എത്തുന്ന ചിത്രമാണ് ദർബാർ. വിജയ് യുടെ സൂപ്പർ ഹിറ്റ് ചിത്രമായ സർക്കാരിനു ശേഷം മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ലൈക പ്രൊഡക്ഷൻ ഹൗസ് നിർമ്മിക്കുന്ന ചിത്രം അടുത്ത 2020 ൽ തിയേറ്ററിൽ എത്തും.


Click it and Unblock the Notifications