പതിവു തെറ്റിക്കാതെ രജനികാന്ത് വീണ്ടും ഹിമാലയത്തില്‍!ചിത്രങ്ങൾ വൈറൽ
സ്ഥിരമായി ഹിമാലയം സന്ദർശനം നടത്തുന്ന താരമാണ് രജനികാന്ത്. ഓരോ ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാകുമ്പോഴും രജനി ഹിമാലയൻ തീർഥാടനം നടത്താറുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് താരത്തിന്റെ ചിത്രങ്ങളാണ്. സുഹൃത്ത് ഹരിക്കൊപ്പമാണ് താരത്തിന്റെ യാത്ര. മകൾ ഐശ്വര്യയും രജനിക്കൊപ്പം ഹിമാലയൻ യാത്രയിൽ പങ്കെടുക്കുന്നുണ്ട്.

മുരുകദോസ് സംവിധാനം ചെയ്യുന്ന ദർബാറാണ് പുറത്തു വരാനുള്ള രജനി ചിത്രം, നയൻതാരയാണ് തലൈവരുടെ നായികയായി എത്തുന്നത്. ഒരു ഇടവേളയ്ക്ക് ശേഷമാണ് നയൻസ് -രജനി കൂട്ട്കെട്ട് വീണ്ടും ഒന്നിക്കുന്നത്. ദർബാറിൽ പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് താരം എത്തുന്നത്. ഇരുപത്തി ഏഴ് വർഷത്തിനു ശേഷമാണ് രജനി പോലീസ് വേഷത്തിൽ എത്തുന്നത്.
പാണ്ഡ്യനിലാണ് രജനി ഏറ്റവും ഒടുവിൽ പോലീസ് വേഷത്തിലെത്തിയത്. ചിത്രത്തിലെ രജനിയുടെ ലുക്ക് പുറത്തു വന്നിരുന്നു. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. തലൈവരുടെ ഒരു ആക്ഷൻ ചിത്രമായിരിക്കും ഇത്. ഒരു പോലീസ് ചിത്രം മാത്രമായിരിക്കില്ല ഇത്. കുടുംബ പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന ചേരുവകൾ ചേർത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്.മുംബൈ ഛത്രപതി ശിവജി മഹാരാജ ടെര്‍മിനസ്, റോയല്‍ പാംസ്, ഫിലിം സിറ്റി തുടങ്ങിയവിടങ്ങളിലായിരുന്നു ചിത്രീകരണം


Click it and Unblock the Notifications