രജനികാന്തിന്റെ അണ്ണാത്തെ തിയറ്ററുകളിലേക്ക്; ദീപാവലിയ്ക്ക് റിലീസ് പ്രഖ്യാപിച്ച് അണിയറ പ്രവര്‍ത്തകര്‍

കൊവിഡ് വ്യാപിച്ചതോടെ അടച്ചിട്ട തിയറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ സിനിമാപ്രേമികളും ആവേശത്തിലാണ്. ദളപതി വിജയ് നായകനായ മാസ്റ്റര്‍ ആണ് മാസങ്ങള്‍ക്ക് ശേഷം തിയറ്റര്‍ തുറന്നപ്പോള്‍ ആദ്യം റിലീസ് ചെയ്തത്. പൊങ്കലിന് മുന്നോടിയായി എത്തിയ മാസ്റ്റര്‍ ഗംഭീര പ്രകടനമാണ് ബോക്‌സോഫീസില്‍ കാഴ്ച വച്ചത്. ഇപ്പോഴിതാ മറ്റ് സിനിമകളും റിലീസ് പ്രഖ്യാപിക്കുകയാണ്.

സൂപ്പര്‍താരം രജനികാന്ത് നായകനായിട്ടെത്തുന്ന 'അണ്ണാത്തെ' എന്ന സിനിമയുടെ റിലീസ് തീയ്യതി അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. 2021 നവംബര്‍ 4ന് ദീപാവലിയ്ക്ക് ആണ് അണ്ണാത്തെ തിയറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് റിലീസുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ ഔദ്യോഗികമായി പുറംലോകത്തെ അറിയിച്ചത്.

annaatthe-movie

ശിവയാണ് സംവിധാനം. രജനികാന്തിനൊപ്പം സംവിധായകന്‍ ശിവ ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയോടെയാണ് അണ്ണാത്തെ അത്തുന്നത്. നയന്‍താര, മീന, ഖുശ്ബു, കീര്‍ത്തി സുരേഷ് തുടങ്ങി തെന്നിന്ത്യയിലെ പ്രമുഖ നടിമാരെല്ലാം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ദര്‍ബാറിന് ശേഷം രജനികാന്തും നയന്‍താരയും ഒന്നിക്കുന്ന സിനിമ കൂടിയാണിത്.

അവിശ്വസീയമായ മാറ്റമാണ്, വിസ്മയ മോഹൻലാലിൻ്റെ അപൂർവ്വ മേക്കോവർ, താരപുത്രിയുടെ പഴയ ചിത്രങ്ങൾ വീണ്ടും വൈറലാവുന്നു

ജാക്കി ഷെറഫ്, പ്രകാശ് രാജ്, സതീഷ്, സൂരി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന സിനിമയ്ക്ക് ഡി ഇമാന്‍ ആണ് സംഗീതമൊരുക്കിയത്. കഴിഞ്ഞ ഡിസംബറില്‍ അണ്ണാത്തെ യുടെ ഷൂട്ടിങ് നടക്കുന്നതിനിടെ അണിയറ പ്രവര്‍ത്തകര്‍ക്ക് കോവിഡ് ബാധിച്ചിരുന്നു. ഇതോടെ പ്രതിസന്ധിയിലായെങ്കിലും വൈകാതെ ചിത്രം റിലീസിനെത്തുമെന്ന സന്തോഷത്തിലാണ് ആരാധകര്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X