പുതിയ ടെലിവിഷൻ ചാനലുമായി രജനികാന്ത്!! സൂപ്പര്‍ സ്റ്റാറിന്റെ ചാനലിന്റെ പേരുകൾ ഇങ്ങനെ.. കാണൂ
ചാനലിനായി മൂന്ന് പേരുകളാണ് മുന്നോട്ട് വെച്ചിരിക്കുന്നത്.
രാഷ്ട്രീയ പ്രവേശനത്തിനു പിന്നലെ സ്വന്തമായി ചാനൽ തുടങ്ങാനുളള തയ്യാറെടുപ്പിലാണ് തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത്. ചാനൽ ആരംഭിക്കുന്നതിന്റെ ഭാഗമായി താരം എൻഒസി സർട്ടിഫിക്കറ്റിനായി അപേക്ഷ കൊടുത്തിട്ടുണ്ട്. രജനി മക്കൾ മണ്ട്രത്തിന്റെ അഡ്മിനിസ്ട്രേറ്റർ വിഎം സുധാകറാണ് എൻഒസി സർട്ടിഫിക്കറ്റിനായി അപേക്ഷ നൽകിയിരിക്കുന്നത്. സ്വന്തം ചാനലിലൂടെ ജനങ്ങളിലേയ്ക്ക് ഇറങ്ങി ചെല്ലാനുള്ള നീക്കത്തിലാണ് തലൈവർ.

ചാനലിനായി മൂന്ന് പേരുകളാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. സൂപ്പർസ്റ്റാർടിവി, രജനി ടിവി, തലൈവർ ടിവി എന്നിങ്ങനെയാണ് പേരുകൾ. സ്വന്തം പേരും ചിത്രവും വെച്ച് ചാനൽ തുടങ്ങാൻ താരത്തിന് എതിർപ്പില്ലെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. 2017 ഡിസബർ മാസത്തിലായിരുന്നു രജനിയുടെ രാഷ്ട്രീയ പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തൊട്ടടുത്ത കൊല്ലം ഡിസംബറിൽ തന്നെ പുതിയ ചാനലുമായി ജനങ്ങളെ സമീപിക്കാൻ ഒരുങ്ങുകയാണ് . എൻഒസി സർട്ടിഫിക്കറ്റ് ലഭിച്ചാൽ ഉടൻ തന്നെ ചാനലുമായി ബന്ധപ്പെട്ട ബാക്കി പ്രവർത്തനങ്ങൾ ആരംഭിക്കും.
തമിഴ്നാട്ടിലെ മിക്ക രാഷ്ട്രീയ പാർട്ടികൾക്കും സ്വന്തമായി ചാനലുണ്ട്. എഐഎഡിഎംകെയുടെ ചാനലാണ് ജയടിവി. തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിത അന്തരിച്ചതിനു ശേഷം ചാനൽ നോക്കി നടത്തിരുന്നത് തലൈവിയുടെ തോഴി ശശികലയും കുടുംബവുമായിരുന്നു. പാർട്ടിക്കുളളിലെ പിളർന്നതിനെ തുടർന്ന് ന്യൂ ജെ എന്ന് പേരിൽ മറ്റൊരു ചാനൽ ഇവർ തുടങ്ങിയിട്ടുണ്ട്. ഡിഎംകെ യുടെ നേത്യത്വത്തിൽ കലൈഞ്ജർ ടിവിയും സ്റ്റാലിന്റെ നേത്യത്വത്തിൽ സൺടിവിയും പ്രവർത്തിക്കുന്നുണ്ട്. നടൻ വിജയ് കാന്തിന്റെ ചാനലാണ് ക്യാപ്റ്റൻ ടിവി, പിഎംകെയുടെ ചാനലാണ് മക്കൾ ടിവി.


Click it and Unblock the Notifications











