മുണ്ടിന്റെ ശക്തിയുമായി തമിഴ് താരങ്ങള്‍

By Lakshmi

കേരളീയര്‍ക്കെന്ന പോലെ തമിഴ്‌നാട്ടുകാരുടെയും തനതുവേഷമാണ് മുണ്ട്. തമിഴ്‌നാട്ടില്‍ വേഷ്ടിയെന്നാണ് മുണ്ടിനെ വിളിയ്ക്കുന്നത്. വേഷ്ടിയിട്ടവരെ തമിഴ്‌നാട്ടിലെ നഗരങ്ങളില്‍ കാണുകയെന്നത് ഇന്നത്തെക്കാലത്ത് വളരെ ബുദ്ധിമുട്ടുള്ളകാര്യമാണ്. പക്ഷേ ഗ്രാമങ്ങളില്‍ ഇപ്പോഴും വേഷ്ടിയുടെ സൗകര്യത്തില്‍ ആകൃഷ്ടരായി അതുതന്നെ ഇഷ്ടവേഷമാക്കിയവരുണ്ട്. കോര്‍പ്പറേറ്റ് ലോകത്ത് പുരുഷന്മാരെ സംബന്ധിച്ച് മുണ്ട് എത്‌നിക് ഡേ സ്‌പെഷ്യല്‍ വസ്ത്രമാണ്.

പതിവായി ആധുനിക വസ്ത്രങ്ങളണിഞ്ഞ് കാണുന്ന പുരുഷ്മാരെ ഇടയ്ക്ക് മുണ്ടുടുത്തുകാണുകയെന്നത് വ്യത്യസ്തവും സൗന്ദര്യവുമുള്ള കാര്യം തന്നെയാണ്. മുണ്ട് ഉടുക്കാനും ഉടുത്ത് നടക്കാനുമെല്ലാം സൗകര്യമാണെന്ന് ചിലര്‍ പറയുമ്പോള്‍ മറ്റുചിലര്‍ ഇത് ഏറ്റവും സൗകര്യപ്രദമായ വസ്ത്രമാണെന്നാണ്. പറഞ്ഞുവരുന്നത് വെറും മുണ്ടിന്റെ കാര്യമല്ല സിനിമയിലെ മുണ്ടിന്റെകാര്യമാണ്. കുറച്ചൂകൂടി വ്യക്തമായി പറഞ്ഞാല്‍ തമിഴ് സിനിമയില്‍ വേഷ്ടിയുടെ റോള്‍.

തമിഴിലായാലും മലയാളത്തിലായാലും മുണ്ടുടുത്ത് എത്തുന്ന കഥാപാത്രങ്ങള്‍ ഒന്നുകില്‍ വളരെ സാധാരണക്കാരായിരിക്കും അല്ലെങ്കില്‍ ഫ്യൂഡല്‍ പ്രഭുക്കന്മാരായിരിക്കും(ഇത് നായകനും വില്ലനുമാകാം). ഇതാ തമിഴ് സിനിമയില്‍ മുണ്ടുടുത്ത് കസറിയ ചില നായകന്മാര്‍.

എജമാന്‍- രജനീകാന്ത്

മുണ്ടിന്റെ ശക്തിയുമായി തമിഴ് താരങ്ങള്‍

ജനങ്ങള്‍ സ്‌നേഹിക്കുന്ന ഗ്രാമീണ നേതാവ്, ജീവിതത്തില്‍ പല ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകേണ്ടിവരുകയും ഭാര്യയെ നഷ്ടപ്പെടുകയും ചെയ്യുന്ന കഥാപാത്രത്തെ ആര്‍ക്കും അത്രയെളുപ്പം മറക്കാന്‍ കഴിയില്ല. പ്രത്യേകിച്ച് രജനീകാന്തിന്റെ ആരാധകര്‍ക്ക്. രജനിയുടെ മികച്ച വേഷ്ടിയണിഞ്ഞ കഥാപാത്രങ്ങളില്‍ യെജമാനിലേത്. വലിയൊരു ഇടവേളയ്ക്ക് ശേഷം തമിഴ് സിനിമയില്‍ വേഷ്ടി താരമായി മാറിയ ഒരു ചിത്രമായിരുന്നു ഇത്.

തേവര്‍ മകന്‍ - കമല്‍ ഹസന്‍

മുണ്ടിന്റെ ശക്തിയുമായി തമിഴ് താരങ്ങള്‍

കമല്‍ ഹസന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു തേവര്‍ മകന്‍. ഓരോ ചിത്രത്തിനും വേണ്ടി കഠിനാധ്വാനം ചെയ്യാറുള്ള കമലിന് കഥാപാത്രത്തിന് ചേരുന്ന വസ്ത്രധാരണത്തിന്റെ കാര്യത്തിലും നല്ല തിട്ടമുണ്ട്. തേവര്‍ മകനില്‍ നാട്ടുരാജാവായ അച്ഛന്‍ മരിയ്ക്കുമ്പോള്‍ ആ സ്ഥാനം ഏറ്റെടുക്കേണ്ടിവരുന്ന മകനായിട്ടാണ് കമല്‍ അഭിനയിച്ചത്. നഗരത്തിലെ കോളെജില്‍ പഠിച്ചുവന്ന മോഡേണ്‍ യുവാവ് തനി നാട്ടുരാജാവിന്റെ വേഷത്തില്‍ മുണ്ടും ഷര്‍ട്ടും മേല്‍മുണ്ടുമണിഞ്ഞ് കൊമ്പന്‍ മീശയും വച്ച് വന്നപ്പോള്‍ ചിത്രം സൂപ്പര്‍ഹിറ്റായി മാറുകയായിരുന്നു. ചിത്രത്തില്‍ തേവരായി അഭിനയിച്ച ശിവാജി ഗണേഷനും മുണ്ടാണ് ഉപയോഗിച്ചിരുന്നത്.

ദളപതി - മമ്മൂട്ടി

മുണ്ടിന്റെ ശക്തിയുമായി തമിഴ് താരങ്ങള്‍

മലയാളത്തിന്റെ സൂപ്പര്‍താരമാണെങ്കിലും തമിഴകത്തും നമ്മുടെ മമ്മൂട്ടിയ്ക്ക് ഏറെ ആരാധകരുണ്ട്. ദളപതിയെന്ന ചിത്രത്തില്‍ മമ്മൂട്ടി ചെയ്ത വേഷം ആര്‍ക്കു മറക്കാനാകും?. ഈ ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം മുണ്ടാണ് ഉപയോഗിച്ചത്. മറുമലര്‍ച്ചിയെന്ന ചിത്രത്തിലും മമ്മൂട്ടി മുണ്ടുടുത്തെത്തി. മലയാളത്തില്‍ അയ്യര്‍ ദി ഗ്രേറ്റ്, വാത്സല്യം, രാപ്പകല്‍ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ മമ്മൂട്ടിമുണ്ടുടുത്ത് സാധാരണക്കാരണം അസാധാരണക്കാരനുമായിട്ടുണ്ട്.

നാട്ടാമൈ- ശരത് കുമാര്‍

മുണ്ടിന്റെ ശക്തിയുമായി തമിഴ് താരങ്ങള്‍

തമിഴകത്ത് വലിയ ആരാധകവൃന്ദമുള്ള നടനാണ് ശരത് കുമാര്‍. നാട്ടാമൈ എന്ന ചിത്രത്തിലെ ശരത് കുമാറിന്റെ കഥാപാത്രം മുണ്ടിന്റെ പവറുമായി എത്തിയ കഥാപാത്രമായിരുന്നു. ഈ ചിത്രത്തില്‍ മുണ്ടുടുത്ത് ശരത് കുമാര്‍ പറഞ്ഞ ഡയലോഗുകള്‍ ഇന്നും തമിഴ്‌നാട്ടില്‍ പ്രസിദ്ധമാണ്.

ചിന്ന ഗൗണ്ടര്‍ - വിജയകാന്ത്

മുണ്ടിന്റെ ശക്തിയുമായി തമിഴ് താരങ്ങള്‍

പേരുസൂചിപ്പിക്കുന്നതുപോലെതന്നെ ഇതും ഒരു നാട്ടുരാജ സ്‌റ്റൈല്‍ ചിത്രമായിരുന്നു. ഇപ്പോള്‍ സജീവമല്ലെങ്കിലും ഒരുകാലത്ത് തമിഴകത്തെ സൂപ്പര്‍താരമായിരുന്ന വിജയകാന്തിന്റെ സൂപ്പര്‍ഹിറ്റ്ചിത്രങ്ങളിലൊന്നാണിത്. മുണ്ടും മേല്‍മുണ്ടുമിട്ട് എത്തിയ ചിന്ന ഗൗണ്ടറെ തമിഴ്‌നാട്ടുകാര്‍ സൂപ്പറാക്കിമാറ്റുകയായിരുന്നു.

ധൂള്‍- വിക്രം

മുണ്ടിന്റെ ശക്തിയുമായി തമിഴ് താരങ്ങള്‍

നടന്‍ വിക്രത്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ധൂള്‍. ധൂളിലെ ഗാനരംഗത്ത് കസവു വേഷ്ടിയും താഴേയ്ക്ക് വെട്ടിയൊതുക്കിയ മീശയും വച്ചുള്ള വിക്രത്തിന്റെ തകര്‍പ്പന്‍ പ്രകടനം ആരാധകരില്‍ വന്‍ ആവേശമാണ് ഉണ്ടാക്കിയത്. ശാരീരിക സൗന്ദര്യം വളരെ മികച്ച രീതിയില്‍ സൂക്ഷിയ്ക്കുന്ന വിക്രത്തിന് ആധുനിക വേഷങ്ങള്‍ എന്ന പോലെതന്നെ മുണ്ടും ഷര്‍ട്ടും മേല്‍മുണ്ടുമെല്ലാം വളരെ നന്നായി ഇണങ്ങുന്ന വസത്രങ്ങളാണ്.

അഴകിയ തമിഴ്മകന്‍- വിജയ്

മുണ്ടിന്റെ ശക്തിയുമായി തമിഴ് താരങ്ങള്‍

ഈ പേരില്‍തന്നെയുണ്ട് ഒരു എത്‌നിക് ടച്ച്. പേരുപോലെതന്നെ തനി തമിഴ് സംസ്‌കാരത്തിന്റെ എല്ലാ നന്മകളുമായി എത്തിയ കഥാപാത്രമായിരുന്നു ഈ ചിത്രത്തില്‍ വിജയ് അവതരിപ്പിച്ചത്. ഇതില്‍ മുണ്ടും ഷര്‍ട്ടും മേല്‍മുണ്ടുമെല്ലാമിട്ട് വിജയ് തിയേറ്ററുകളില്‍ തകര്‍ക്കുകയായിരുന്നു എന്ന് പറയാതിരിക്കാന്‍ കഴിയില്ല.

തിരുവിളയാടല്‍ ആരംഭം - ധനുഷ്

മുണ്ടിന്റെ ശക്തിയുമായി തമിഴ് താരങ്ങള്‍

തമിഴകത്തെ യുവസൂപ്പര്‍താരമെന്ന് വിശേഷിപ്പിക്കുന്ന ധനുഷിനുമുണ്ടായിട്ടുണ്ട് സിനിമയില്‍ വേഷ്ടി അവതാരം. മുണ്ടും ഷര്‍ട്ടും കഴുത്തില്‍ ചരടുകളുമെല്ലാമണിയുന്ന കഥാപാത്രത്തെയായിരുന്നു തിരുവിളയാടല്‍ ആരംഭം എന്ന ചിത്രത്തില്‍ ധനുഷ് അവതരിപ്പിച്ചത്.

സിങ്കം 2- സൂര്യ

മുണ്ടിന്റെ ശക്തിയുമായി തമിഴ് താരങ്ങള്‍

സിങ്കമെന്ന ഹിറ്റ് ചിത്രത്തിന്റെ രണ്ടാംഭാഗമായി വന്ന സിങ്കം 2ല്‍ തമിഴ്‌നാടിന്റെ തനത് പുരുഷവേഷമായ കസവു വേഷ്ടിയും ഷര്‍ട്ടുമണിഞ്ഞ് സൂര്യ പ്രത്യക്ഷപ്പെടുന്നുണ്ട്. മറ്റേതുവേഷവുമെന്നപോലെ സൂര്യയ്ക്കും വേഷ്ടിയും ഷര്‍ട്ടും നന്നായി ഇണങ്ങുന്ന വേഷമാണ്.

ഒരു കല്‍ ഒരു കണ്ണാടി - ആര്യ

മുണ്ടിന്റെ ശക്തിയുമായി തമിഴ് താരങ്ങള്‍

തമിഴ് ചലച്ചിത്രലോകത്തെ മോഡേണ്‍ ലുക്കുള്ള യുവാവാണ് ആര്യ. പക്ഷേ ഒരു കല്‍ ഒരു കണ്ണാടിയെന്ന ചിത്രത്തില്‍ ആര്യ വേഷ്ടിയിട്ടുവന്നപ്പോള്‍ അതിനെ തമിഴ് ആരാധകര്‍ കയ്യടിയോടെയാണ് സ്വീകരിച്ചത്. മുണ്ടും ഷര്‍ട്ടും സണ്‍ഗ്ലാസും സ്വര്‍ണാഭരണങ്ങളുമെല്ലാം അണിഞ്ഞ് തീര്‍ത്തും പുതുമയുള്ള ഒരു ലുക്കിലായിരുന്നു ആര്യ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്.

പരുത്തിവീരന്‍ - കാര്‍ത്തി

മുണ്ടിന്റെ ശക്തിയുമായി തമിഴ് താരങ്ങള്‍

കാര്‍ത്തിയുടെ മുണ്ടുവേഷമെന്ന് പറയുമ്പോള്‍ത്തന്നെ ആദ്യം മനസിലെത്തുക പരുത്തിവീരനില്‍ കാര്‍ത്തിയുടെ ലുങ്കി ഉടുത്ത രൂപമാണ്. പിന്നീട് ശകുനിയെന്ന ചിത്രത്തിലും കാര്‍ത്തി മുണ്ടുടുത്ത് എത്തിയിട്ടുണ്ട്.

വീരം

മുണ്ടിന്റെ ശക്തിയുമായി തമിഴ് താരങ്ങള്‍

തമിഴകത്ത് ഇനി വരാനിരിക്കുന്ന മുണ്ടുടുത്ത കഥാപാത്രം അജിത്തിന്റേതാണ്. വീരമെന്ന ചിത്രത്തിലാണ് അജിത്തിന്റെ വേഷ്ടി അവതാരം. ചിത്രത്തിന്റെ ആദ്യ പോസ്റ്ററുകള്‍ പുറത്തുവന്നപ്പോള്‍ ഇത്തരത്തിലൊരു കഥാപാത്രത്തെയാണ് അജിത്ത് ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. എന്തായാലും അജിത്തിന്റെ മുണ്ടുവേഷം കാണാന്‍ കാത്തിരിക്കാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X