»   » സുരാജ് മമ്മൂട്ടിയുടെ സ്‌കൂട്ടിയുടെ പിറകില്‍ കയറി ഇരുന്നു, ഈ യാത്ര തമിഴ്‌നാട്ടിലേക്ക്!!

സുരാജ് മമ്മൂട്ടിയുടെ സ്‌കൂട്ടിയുടെ പിറകില്‍ കയറി ഇരുന്നു, ഈ യാത്ര തമിഴ്‌നാട്ടിലേക്ക്!!

Posted By: Rohini
Subscribe to Filmibeat Malayalam

മമ്മൂട്ടി ഒരു സ്‌കൂട്ടിയില്‍ ഇരിക്കുന്നു. പിന്നില്‍ സുരാജ് വെഞ്ഞാറമൂടും. രണ്ട് പേരും തമിഴ്‌നാട്ടിലേക്കാണ്. കാര്യം പിടികിട്ടിയില്ല അല്ലേ, സുരാജ് വെഞ്ഞാറമൂട് മണിക്കൂറുകള്‍ക്ക് മുമ്പ് തന്റെ ഫേ്‌സബുക്കില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്. മമ്മൂട്ടിയ്‌ക്കൊപ്പം സ്‌കൂട്ടിയില്‍ ഇരിക്കുന്നതാണ് ചിത്രം. ഇത് വെറുമൊരു സ്‌കൂട്ടര്‍ യാത്രയാണെന്ന് കരുതരുത്, മമ്മൂട്ടിയ്‌ക്കൊപ്പം സുരാജ് തമിഴിലേക്ക് പോകുകയാണ്.

മമ്മൂട്ടി പെട്ടന്ന് ചൂടാകും, മോഹന്‍ലാല്‍ ദേഷ്യപ്പെടുന്നത് കണ്ടിട്ടേയില്ല; സുരാജ് പറയുന്നു

അതെ, മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം ചെയ്യുന്ന പേരന്‍പ് എന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്തു കൊണ്ട് സുരാജ് വെഞ്ഞാറമൂടും എത്തുന്നു. സുരാജിന്റെ ആദ്യ തമിഴ് ചിത്രമാണ് പേരന്‍പ്. കരിയറില്‍ തനിക്ക് ബ്രേക്ക് നല്‍കിയ മമ്മൂട്ടിയ്‌ക്കൊപ്പം തന്നെ തമിഴിലേക്ക് ചേക്കേറാന്‍ കഴിയുന്ന സന്തോഷത്തിലാണ് സുരാജ്.

 suraj-mammootty

ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി വീണ്ടും ഒരു തമിഴ് ചിത്രം ഏറ്റെടുക്കുന്നത്. തങ്കമീന്‍കള്‍ എന്ന ചിത്രത്തിലൂടെ തന്നെ സംവിധാന മികവ് തെളിയിച്ചതാണ് റാം. കഥയിലെ പുതുമയാണ് മമ്മൂട്ടിയെ ആകര്‍ഷിച്ചത്. തീര്‍ത്തും സാധാരണക്കാരനായ ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ മെഗാസ്റ്റാര്‍ അവതരിപ്പിയ്ക്കുന്നത്.

അഞ്ജലിയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് പേരന്‍പ്. കൊടൈക്കനാലിലും ചെന്നൈയിലുമായി ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്.

English summary
Suraj Venjaramoodu is definitely going places and we have a reason to say that. The actor is all set to make his debut in Kollywood and that too in a film which has Mammootty in the lead role.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam