ആക്ഷന്‍ സിനിമകളുടെ തോഴനായ സുരേഷ് ഗോപി തിരിച്ചെത്തുന്നു! തമിഴരശനിലെ ലുക്ക് വൈറലാവുന്നു! കാണൂ!
Recommended Video

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സുരേഷ് ഗോപി. ഏത് തരത്തിലുള്ള കഥാപാത്രവും ചെയ്യാനാവുമെന്ന് അദ്ദേഹം തെലഇയിച്ചിരുന്നു. വില്ലനായും നായകനായും നിറഞ്ഞുനിന്ന അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ലേലം 2 ലൂടെ അത് സംഭവിക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും സ്വന്തം നിലപാട് വ്യക്തമാക്കി മുന്നേറുന്ന താരം രാഷ്ട്രീയത്തില്‍ സജീവമായതോടെയാണ് സിനിമയില്‍ നിന്നും അകന്നത്. എംപിയായി തുടരുന്നതിനിടയിും സിനിമാതിരിച്ചുവരവിനെക്കുറിച്ചുള്ള ചോദ്യങ്ങളുമായി ആരാധകരെത്തിയിരുന്നു.
സുരേഷ് ഗോപിക്ക് പിന്നാലെ മകനായ ഗോകുല്‍ സുരേഷും സിനിമയില്‍ തുടക്കം കുറിച്ചിരുന്നു. മലയാള സിനിമയിലെ താരപുത്രന്‍മാരില്‍ പ്രധാനികളിലൊരാള്‍ കൂടിയാണ് ഗോകുല്‍. വ്യത്യസ്തമായ സിനിമകളുമായാണ് താരപുത്രന്‍ മുന്നേറുന്നത്. ലേലം 2നായി അച്ഛനും മകനും ഒരുമിച്ചേക്കുമെന്ന തരത്തിലുള്ള വിലയിരുത്തലുകളും പുറത്തുവന്നിരുന്നു. ഇതേക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അതിനിടയിലാണ് സുരേഷ് ഗോപി സിനിമയിലേക്ക് തിരിച്ചെത്തുകയാണെന്നുള്ള സന്തോഷവാര്‍ത്ത എത്തിയത്.

തമിഴ് ചിത്രത്തിലൂടെയാണ് സുരേഷ് ഗോപി ഇടവേള അവസാനിപ്പിക്കുന്നത്. ബാബു യോഗേശ്വരന്‍ സംവിധാനം ചെയ്യുന്ന തമിഴരശനില്‍ ഡോക്ടറായാണ് അദ്ദേഹം എത്തുന്നത്. രമ്യ നമ്പീശനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. തിരിച്ചെത്തുന്നതിനെക്കുറിച്ച് താരവും വ്യക്തമാക്കിയിരുന്നു. സിനിമയിലെ അദ്ദേഹത്തിന്റെ ലുക്കും പങ്കുവെച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ ചിത്രം വൈറലായി മാറിക്കഴിഞ്ഞിട്ടുമുണ്ട്.


Click it and Unblock the Notifications