വിജയ് ആന്റണിയും സുരേഷ് ഗോപി യും നേർക്ക് നേർ! തമിഴരസന്റെ ടീസർ പുറത്ത്
"ഐ" എന്ന ചിത്രത്തിനു ശേഷം സുരേഷ് ഗോപി പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് "തമിഴരസൻ". ചിത്രത്തിന്റെ ടീസർ പുറത്ത്. ബാബു യോഗേശ്വരൻ സംവിധാനം ചെയ്യുന്ന ഒരു മിനിറ്റ് ദൈർഘ്യമുളള വീഡിയോ പുറത്തു വന്നിരിക്കുന്നത്. ഒരു ആക്ഷൻ ത്രില്ലർ ഗണത്തിലുളള ചിത്രമാണിതെന്നാണ് ടീസർ നൽകുന്ന സൂചന. ചിത്രത്തിൽ പ്രതിനായക ഛായയുള്ള ഒരു ഡോക്ടർ കഥാപാത്രമാണ് സുരേഷ് ഗോപിയുടേത്. വിജയ് ആന്റണിയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. പോലീസ് ഗെറ്റപ്പിലാണ് താരം എത്തുന്നത്. വിജയ് ആന്റണി ആദ്യമായി ചെയ്യുന്ന ആക്ഷൻ പാശ്ചാത്തലത്തിലുള്ള കുടുംബ ചിത്രമാണിത്.

അന്യ ഭാഷയിൽ വളരെ ശ്രദ്ധാപൂർവം തന്റെ കഥാപാത്രത്തെ തിരഞ്ഞെടുക്കുന്ന സിദ്ധാന്തം വെച്ചു പുലർത്തുന്ന സുരേഷ് ഗോപി അഞ്ചു വർഷത്തിനു ശേഷമാണ് ഒരു തമിഴ് സിനിമയിൽ അഭിനയിക്കുന്നത്. ഏറെ വൈകാരികതയാർന്ന ഒരു കഥാപാത്രമാണ് സുരേഷ് ഗോപിയുടേത് പ്രതിനായകാനായി തോന്നുമെങ്കിലും വിജയ് ആന്റണിക്ക് ഒപ്പം കട്ടക്കു നിൽക്കുന്ന നായക തുല്യമായ കഥാപാത്രമാണത്രെ. . അച്ഛനും മകനും തമ്മിലുള്ള ആത്മ ബന്ധത്തിലൂടെ വികസിക്കുന്ന ഒരു പ്രമേയമാണ് തമിഴരസന്റെത്.
രമ്യാ നമ്പീശനാണ് തമിഴരസനിൽ വിജയ് ആന്റണിയുടെ നായിക. ഛായാസിംഗ് , സംഗീത, കസ്തൂരി, മധുമിതാ, സോനു സുഡ്, രാധാരവി, റോബോ ഷങ്കർ യോഗി ബാബു, മുനിഷ് കാന്ത്, സെന്ദ്രായൻ, അശ്വിൻ രാജാ തുടങ്ങി വലിയൊരു താര നിര തന്നെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സാങ്കേതിക വിഭാഗം കൈകാര്യം ചെയ്യുന്നതും പ്രഗത്ഭർ തന്നെ. ഇളയരാജയാണ് സംഗീത സംവിധാനം. ആർ. ഡി. രാജശേഖർ ഛായാഗ്രഹണവും അനൽ അരസു സംഘട്ടന സംവിധാനവും നിർവഹിച്ചിരിക്കുന്നു. എസ് എൻ എസ് മൂവീസിന്റെ ബാനറിൽ കൗസല്യാ റാണി നിർമ്മിച്ച "തമിഴരസൻ" ജനുവരിയിൽ പ്രദർശനത്തിനെത്തും.


Click it and Unblock the Notifications