സുരേഷ് ഗോപിയുടെ മകന്‍ അഭിനയത്തിലേക്ക്
സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ അഭിനയരംഗത്തേയ്ക്ക്. നവാഗതനായ വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഗോകുലിന്റെ അരങ്ങേറ്റം.
ഒട്ടേറെ പരസ്യ ചിത്രങ്ങളുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ച പരിചയവുമായാണ് വിപിന്‍ദാസ് തന്റെ ആദ്യ ചിത്രമൊരുക്കാന്‍ ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് സെപ്റ്റംബറില്‍ ആരംഭിക്കുമെന്നാണ് സൂചന.

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും സാന്ദ്രതോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിജയ് ബാബുവും ഈ ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകള്‍
മറ്റു പല സംവിധായകരും ചിത്രത്തിനായി ഗോകുലിനെ സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മികച്ച തുടക്കത്തിന് വേണ്ടി സുരേഷ് ഗോപി കാത്തിരിക്കുകയായിരുന്നു എന്നാണ് സൂചന.


Click it and Unblock the Notifications