ഐയുടെ ഓഡിയോ ലോഞ്ചിന് സുരേഷ് ഗോപിയെ ക്ഷണിച്ചില്ല
ഹോളിവുഡ് സൂപ്പര്‍സ്റ്റാറുകളെ വരെ ഞെട്ടിച്ചുകൊണ്ടാണ് വിക്രമം- ശങ്കര്‍ കൂട്ടുകെട്ടിന്റെ 'ഐ' എന്ന ചിത്രം വരുന്നത്. ചിത്രത്തില്‍ പ്രധാന വില്ലനായി സുരേഷ് ഗോപി എത്തുന്ന എന്നതായിരുന്നു മലയാളികളെ സംബന്ധിച്ച സന്തോഷ വാര്‍ത്ത.
പക്ഷെ ചിത്രത്തിന്റെ ടീസര്‍ റിലീസയാപ്പോള്‍ അതില്‍ സുരേഷ് ഗോപിയുടെ അഭാവം ചെറുതായെങ്കിലും നമ്മളെ വേദനിപ്പിച്ചു. ഒടുവില്‍ ടീസര്‍ മുറിച്ചു പരിശോധിച്ചപ്പോള്‍ ഒരു ആക്ഷന്‍ രംഗത്ത് സുരേഷ് ഗോപിയെ വിക്രം ചവിട്ടി മെതിക്കുന്ന രംഗമെങ്കിലും കണ്ട് മലയാളികള്‍ ആശ്വസിച്ചു.

ഇപ്പോഴൊരു സംശയം, ചിത്രത്തിന്റെ ടീസറില്‍ മനപ്പൂര്‍വ്വം സുരേഷ് ഗോപിയുടെ രംഗം ഉള്‍പ്പെടുത്താഞ്ഞിട്ടാണോ. അങ്ങനെ ചോദിക്കാന്‍ കാരണവുമുണ്ട്. ഹോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ അര്‍നോള്‍ഡ് ഷ്വസ്‌നെഗറിനെ വരെ വിളിച്ച് ആഘോഷമാക്കി ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് സുരേഷ് ഗോപിയെ ക്ഷണിച്ചിട്ടില്ലത്രെ!.
അണിയറപ്രവര്‍ത്തകരുമായുള്ള ചെറിയ അഭിപ്രായവ്യത്യാസമാണ് ക്ഷണിക്കാത്തതിന് കാരണമെന്നാണ് പറയപ്പെടുന്നത്. അര്‍നോള്‍ഡിനെ വരെ ക്ഷണിച്ച ചടങ്ങില്‍ ചെറിയൊരു അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ സുരേഷ് ഗോപിയെപോലൊരു മലയാളത്തിന്റെ വലിയ നടനെ ക്ഷണിക്കാത്തത് മോശമായിപ്പോയി.


Click it and Unblock the Notifications











