സൂര്യയുടെ ചിത്രത്തില്‍ മോഹന്‍ലാല്‍ വില്ലന്‍, പ്രതിഫലം ഞെട്ടിച്ചു! ബജറ്റ് എത്രയാണെന്ന് അറിയാമോ?

Recommended Video

സിങ്കം സൂര്യയുടെ വില്ലനായി മോഹൻലാൽ | Filmibeat Malayalam

ഇളയദളപതി വിജയിയുടെ ജില്ല എന്ന സിനിമയില്‍ അഭിനയിച്ചതിന് ശേഷം മോഹന്‍ലാല്‍ വീണ്ടും തമിഴില്‍ അഭിനയിക്കാന്‍ പോവുകയാണ്. ഇത്തവണ സിങ്കം സൂര്യയ്‌ക്കൊപ്പമാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. കഴിഞ്ഞ മാസമായിരുന്നു ഇരുവരും ഒന്നിക്കുന്നതിനെ കുറിച്ചുള്ള വിവരങ്ങളെല്ലാം പുറത്ത് വന്നിരുന്നത്.

തമിഴിലും മലയാളത്തിലും നിറയെ ആരാധകരുള്ള രണ്ട് താരങ്ങളുടെ സിനിമ ആയതിനാല്‍ പ്രതീക്ഷകള്‍ വളരെ വലുതാണ്. സിനിമയിലെ ലാലേട്ടന്റെ പ്രതിഫലത്തെ കുറിച്ചും മുന്‍പ് റിപ്പോര്‍ട്ട് വന്നിരുന്നു. ഇപ്പോള്‍ ബിഗ് ബജറ്റിലാണ് സിനിമ നിര്‍മ്മിക്കുന്നതെന്ന തരത്തില്‍ വാര്‍ത്തകള്‍ എത്തിയിരിക്കുകയാണ്.

 മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്നു..

മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്നു..

വിജയിയുടെ അച്ഛന്‍ വേഷത്തിലായിരുന്നു ജില്ല എന്ന സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിച്ചത്. ശിവനും ശക്തിയും ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ അതിലും ആകാംഷ നല്‍കുന്ന സിനിമയാണ് ഇനി വരാനിരിക്കുന്നത്. അയന്‍, കോ, തുടങ്ങി സൂപ്പര്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച കെവി ആനന്ദ് സംവിധാനം ചെയ്യുന്ന സിനിമയിലൂടെയാണ് മോഹന്‍ലാലും സൂര്യയും ഒന്നിച്ചഭിനയിക്കാന്‍ പോവുന്നത്. ഔദ്യോഗികമായി സിനിമയുടെ പ്രഖ്യാപനം കഴിഞ്ഞതിന് പിന്നാലെ താരങ്ങളുടെ പ്രതിഫലത്തെ കുറിച്ചും സിനിമയുടെ ബജറ്റിനെ കുറിച്ചും നിരവധി വാര്‍ത്തകളാണ് വന്ന് കൊണ്ടിരിക്കുന്നത്.

 സൂര്യ 37

സൂര്യ 37

താല്‍കാലികമായി സിനിമയ്ക്ക് സൂര്യ 37 എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഇത് പിന്നീട് മാറ്റാന്‍ സാധ്യതായി അണിയറ പ്രവര്‍ത്തകര്‍ സൂചിപ്പിച്ചിരുന്നു. തമിഴില്‍ നിന്നും നിര്‍മ്മിക്കുന്ന ബ്രഹ്മാണ്ഡ സിനിമകളായ 2.0, ഇന്ത്യന്‍ 2 എന്നീ സിനിമകള്‍ നിര്‍മ്മിക്കുന്ന ലൈക്ക പ്രൊഡക്ഷന്‍സിന്റെ കീഴിലാണ് സൂര്യ 37 എന്ന സിനിമയും നിര്‍മ്മിക്കുന്നത്. സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത ഇതാണ്. ലൈക്കയുടെ സിനിമകളെല്ലാം ഹിറ്റാവുന്നതാണ് ചരിത്രം.

മോഹന്‍ലാല്‍ വില്ലനോ?

മോഹന്‍ലാല്‍ വില്ലനോ?

സൂര്യ നായകനാവുന്ന സിനിമയില്‍ മോഹന്‍ലാല്‍ വില്ലനായി അഭിനയിക്കുന്നതായിട്ടും വാര്‍ത്ത വന്നിരുന്നു. സാധാരണ വില്ലന്‍ വേഷങ്ങളില്‍ നിന്നും വേറിട്ട് നില്‍ക്കുന്നൊരു കഥാപാത്രമായിരിക്കും ഈ സിനിമയില്‍ മോഹന്‍ലാലിനെന്നും റിപ്പോര്‍ട്ടുകളുണ്ട്. സിനിമയ്ക്ക് വേണ്ടി മോഹന്‍ലാല്‍ വാങ്ങുന്ന പ്രതിഫലം ഞെട്ടിക്കുന്നതായിരുന്നു. എന്നാല്‍ ഔദ്യോഗികമായ കണക്കുകളൊന്നും വന്നിട്ടില്ലെങ്കിലും പതിനഞ്ച് കോടിക്ക് മുകളില്‍ പ്രതിഫലം മോഹന്‍ലാല്‍ വാങ്ങുന്നതായിട്ടാണ് സൂചന. നിലവില്‍ രഞ്ജിത്തിന്റെ സിനിമയുടെ ഷൂട്ടിംഗ് തിരക്കുകളുമായി മോഹന്‍ലാല്‍ ലണ്ടനിലാണ്.

 ബിഗ് ബജറ്റ് സിനിമ

ബിഗ് ബജറ്റ് സിനിമ

പ്രമുഖ താരങ്ങളെയെല്ലാം മുന്‍നിര്‍ത്തി നിര്‍മ്മിക്കുന്ന ഈ ചിത്രം ബിഗ് ബജറ്റിലാണ് ഒരുക്കുന്നത്. ഇപ്പോള്‍ സിനിമയുടെ ബജറ്റിനെ സംബന്ധിച്ചുള്ള നിര്‍ണായകമായ സൂചന സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. കെവി ആനന്ദ് സംവിധാനം ചെയ്യുന്ന സിനിമയുടെ മുതല്‍ മുടക്ക് 100 കോടിയെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. നിലവില്‍ പ്രീ-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുന്ന സിനിമയുടെ വിശേഷങ്ങള്‍ അറിയാനുള്ള ആകാംഷയില്‍ ആരാധകര്‍ പടച്ച് വിടുന്നതാണോ എന്ന കാര്യത്തിലും വ്യക്തതയില്ല..

 മറ്റ് താരങ്ങള്‍

മറ്റ് താരങ്ങള്‍...

മോഹന്‍ലാലിനും സൂര്യയ്ക്കുമൊപ്പം അല്ലു അര്‍ജുന്റെ അനിയന്‍ അല്ലു സീരിഷും സിനിമയില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കും. സയേഷ സിനിമയില്‍ സൂര്യയുടെ നായികയായി അഭിനയിക്കുന്നത്. മറ്റുള്ള താരങ്ങള്‍ ആരൊക്കെയാണന്നുള്ളതിനെ കുറിച്ച് വിവരങ്ങളൊന്നുമില്ലെങ്കിലും പല ഊഹാപോഹങ്ങളും നടക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടുമെന്നാണ് സൂചന.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X