»   » ചെഗുവേരയുടെ ലുക്കില്‍ സൂര്യ, പുതിയ ചിത്രം കിടുക്കുമെന്ന് പറയാന്‍ വേറെ കാരണം വേണോ? പോസ്റ്റര്‍ വൈറല്‍!

ചെഗുവേരയുടെ ലുക്കില്‍ സൂര്യ, പുതിയ ചിത്രം കിടുക്കുമെന്ന് പറയാന്‍ വേറെ കാരണം വേണോ? പോസ്റ്റര്‍ വൈറല്‍!

Written By:
Subscribe to Filmibeat Malayalam

തെന്നിന്ത്യയുടെ സ്വന്തം താരമായ സൂര്യയുടെ സിനിമകള്‍ക്ക് കേരളത്തിലും മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. വിഘ്‌നേഷ് ശിവന്‍ കീര്‍ത്തി സുരേഷ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ താനെ സേര്‍ന്ത കുട്ടത്തിന് ശേഷം താരം അഭിനയിക്കുന്ന സിനിമയുടെ പോസ്റ്റര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

വിപ്ലവ നായകന്‍ ചെഗുവേരയെ ഓര്‍മ്മപ്പെടുത്തുന്ന ലുക്കുമായാണ് സൂര്യ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ശെല്‍വരാഘവന്റെ പിറന്നാള്‍ ദിനത്തിലാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. ട്വിറ്ററിലൂടെ സൂര്യയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. സൂര്യയുടെ പുതിയ സിനിമ കിടുക്കുമെന്നാണ് ആരാധകരും അവകാശപ്പെടുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങളറിയാന്‍ വായിക്കൂ.

സൂര്യയുടെ പുതിയ ചിത്രം

വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത താനെ സേര്‍ന്ത കുട്ടത്തിന് ശേഷം സൂര്യ നായകനായെത്തുന്ന ചിത്രമാണ് എന്‍ജികെ. ശല്‍വരാഘവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറലാവുന്നു

സംവിധായകന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ചിത്രത്തിന്റെ ഫസ്റ്റലു ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ് പോസ്റ്റര്‍.

ചെഗുവേരയെ ഓര്‍മ്മിപ്പിക്കുന്നു

വിപ്ലവ നായകന്‍ ചെഗുവേരയെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുളള പോസ്റ്റരാണ് ഇപ്പോള്‍ പുറത്തുവിട്ടത്. ഗ്രാഫിറ്റി ആര്‍ട് വര്‍ക്ക് പോലെ തോന്നുന്ന ചിത്രത്തിന്റെ പോസ്റ്ററിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

എന്‍ജികെയുടെ പ്രമേയം

ചുവപ്പ് നിറത്തിലുള്ള തൊപ്പിയും കറുത്ത സണ്‍ഗ്ലാസും വെച്ചുള്ള സൂര്യയുടെ ലുക്കാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. ചുരുട്ടിപ്പിടിച്ച മുഷ്ടിയും ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കാണാം.

ആദ്യമായി ഒന്നിക്കുന്നു

തെന്നിന്ത്യന്‍ സിനിമയുടെ മുന്‍നിര സംവിധായകരിലൊരാളായ ശെല്‍വരാഘവനും സൂര്യയും ഇതാദ്യമായി ഒരുമിക്കുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സംവിധായകന്‍ സിനിമയുമായി എത്തുന്നത്.

ട്വീറ്റ് കാണൂ

സൂര്യയുടെ ട്വീറ്റ് കാണൂ

ജാന്‍വിയേയും ഖുഷിയേയും അപമാനിച്ചാല്‍ അര്‍ജുനും അന്‍ഷിലയും പ്രതികരിക്കും, കാണൂ!

പൂമരം എന്നെങ്കിലും പൂക്കുമോ? ശരിക്കും അങ്ങനെയൊരു സിനിമയുണ്ടോ കണ്ണാ? ട്രോളര്‍മാരുടെ സംശയമാണ്, കാണൂ!

English summary
Suriya 36: First Look Poster Of The Suriya-Selvaraghavan Movie Is Out!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam