»   » ഒരു പ്രകോപനവും കൂടാതെ സൂര്യ ചെറുപ്പക്കാരന്റെ കരണത്തടിച്ചു; സംഭവം വിവാദമാകുന്നു

ഒരു പ്രകോപനവും കൂടാതെ സൂര്യ ചെറുപ്പക്കാരന്റെ കരണത്തടിച്ചു; സംഭവം വിവാദമാകുന്നു

Written By:
Subscribe to Filmibeat Malayalam

യാതൊരു പ്രകോപനവും കൂടാതെ തമിഴ് നടന്‍ സൂര്യ ഒരു ചെറുപ്പക്കാരനെ കരണത്തടിച്ച സംഭവം വിവാദത്തിലാകുന്നു. സംഭവം കണ്ടുനിന്നവരും സൂര്യക്ക് എതിരാണ്. പൊലീസില്‍ കേസെടുക്കണം എന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് അടികൊണ്ട ചെറുപ്പക്കാരന്‍

സംഭവം നടന്നത് ഇപ്രകാരം; ഒരു പ്രായമായ സ്ത്രീയുടെ കാര്‍ പെട്ടന്ന് ബ്രേക്കിട്ട് നിന്നപ്പോള്‍ പിന്നില്‍ ബൈക്കില്‍ വന്ന ചെറുപ്പക്കാരുടെ ബൈക്ക് കാറില്‍ ഇടിച്ചു. കാറില്‍ നിന്നിറങ്ങി സ്ത്രീയും ചെറുപ്പക്കാരും വാഗ്വാദത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കെ ആ വഴി കാറില്‍ പോകുകയായിരുന്ന സൂര്യ ഇറങ്ങി വന്ന് കാര്യകാരണങ്ങള്‍ അന്വേഷിക്കാതെ ചെറുപ്പക്കാരനെ അടിക്കുകയായിരുന്നു.

കൂടി നിന്നവരെല്ലാം ചെറുപ്പക്കാരന്റെ അടുത്ത് തെറ്റില്ലെന്നും കാറ് പെട്ടന്ന് ബ്രേക്കിട്ട് നിര്‍ത്തിയതാണ് കാരണമെന്നും പറഞ്ഞു. ആളുകള്‍ ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെ സൂര്യയുടെ ബോഡിഗാഡ്‌സ് എത്തി അദ്ദേഹത്തെ കാറില്‍ കയറ്റി കൊണ്ടു പോകുകയായിരുന്നു. തുടര്‍ന്ന് വായിക്കൂ...

ഒരു പ്രകോപനവും കൂടാതെ സൂര്യ ചെറുപ്പക്കാരന്റെ കരണത്തടിച്ചു; സംഭവം വിവാദമാകുന്നു

പ്രശ്‌നം കണ്ടു നിന്നവരെല്ലാം നടനെതിരെയാണ്. യാതൊരു പ്രകോപനവും കൂടാതെ, കാര്യ കാരണങ്ങള്‍ അന്വേഷിക്കാതെയാണ് സൂര്യ ചെറുപ്പക്കാരനെ അടിച്ചതെന്ന് കാഴ്ചക്കാര്‍ പറയുന്നു.

ഒരു പ്രകോപനവും കൂടാതെ സൂര്യ ചെറുപ്പക്കാരന്റെ കരണത്തടിച്ചു; സംഭവം വിവാദമാകുന്നു

സംഭവ ശേഷം സൂര്യയുടെ കാറും, ചെറുപ്പക്കാര്‍ വന്നിടിച്ച കാറും പറഞ്ഞുവിട്ടു. പ്രേം കുമാര്‍ എന്ന ചെറുപ്പക്കാരനെയും അവരുടെ ബൈക്കും പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നു. പൊലീസ് സ്റ്റോഷനില്‍ മണിക്കൂറുകളോളം ഇരുത്തിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല എന്നാണ് അറിയുന്നത്.

ഒരു പ്രകോപനവും കൂടാതെ സൂര്യ ചെറുപ്പക്കാരന്റെ കരണത്തടിച്ചു; സംഭവം വിവാദമാകുന്നു

സൂര്യ അടിച്ച അടിയില്‍ തലവേദന അധികമയെന്ന് ചെറുപ്പക്കാരന്‍ പറയുന്നു. നേരത്തെ മസ്തിഷ്‌കജ്വരം ബാധിച്ച ആളാണ്. പൊലീസ് സ്റ്റേഷനില്‍ ഛര്‍ദ്ദിയ്ക്കുകയും ചെയ്തു. സൂര്യയുടെ അടി വാങ്ങിയതിന് കൂട്ടുകാരൊക്കെ കളിയാക്കിയപ്പോള്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു എന്ന് പ്രേം കുമാര്‍ പറയുന്നു. സൂര്യയ്‌ക്കെതിരെ പൊലീസ് കേസ് എടുക്കണം എന്നാണ് പ്രേം കുമാറിന്റെ ആവശ്യം.

ഒരു പ്രകോപനവും കൂടാതെ സൂര്യ ചെറുപ്പക്കാരന്റെ കരണത്തടിച്ചു; സംഭവം വിവാദമാകുന്നു

സംഭവ സ്ഥലത്തുനിന്നുമുള്ള വീഡിയോ കാണൂ.

English summary
A Chennai based youngster has launched a police complaint against Actor Suriya for allegedly slapping him during an altercation on the road. the police have started investigating on the complaint.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam