»   » താര സഹോദരങ്ങള്‍ ആദ്യമായി ഒന്നിക്കുന്നു!!! ഇനി ബോക്‌സ് ഓഫീസില്‍ തീപ്പൊരി ചിതറും???

താര സഹോദരങ്ങള്‍ ആദ്യമായി ഒന്നിക്കുന്നു!!! ഇനി ബോക്‌സ് ഓഫീസില്‍ തീപ്പൊരി ചിതറും???

Posted By: Karthi
Subscribe to Filmibeat Malayalam

ബോക്‌സ് ഓഫീസിനെ ഇളക്കി മറിക്കുന്ന താര സഹോദരങ്ങള്‍ ഇങ്ങ് കേരളത്തില്‍ മാത്രമല്ല അങ്ങ് തമിഴ് നാട്ടിലുമുണ്ട്. മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട താര സഹോദരങ്ങളാണ് പൃഥ്വിരാജും ഇന്ദ്രജിത്തും. ഇരുവരും ഒന്നിച്ച നിരവധി ചിത്രങ്ങള്‍ തിയറ്ററില്‍ എത്തിയിട്ടുണ്ട്. എല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളായിരുന്നു. ഇപ്പോഴിതാ ടിയാന്‍ റിലീസിന് തയാറെടുക്കയാണ്.

പാന്റ്‌സ് വാങ്ങാന്‍ കാശില്ലേ? അല്പ വസ്ത്രത്തിലുള്ള അമല പോള്‍ ചിത്രത്തിന് ഫേസ്ബുക്കില്‍ പൊങ്കാല!

ഇനി ഒളിക്കാനൊന്നും ഇല്ല, എന്തിരന്‍ 2ലെ ആ വലിയ രഹസ്യം പുറത്തായി??? ഒപ്പം ദൃശ്യങ്ങളും ചിത്രങ്ങളും!!!

താര സഹോദരങ്ങളില്‍ തമിഴിലെ ശ്രദ്ധേയ താരങ്ങല്‍ സൂര്യയും കാര്‍ത്തിയുമാണ്. ഇവരും തമിഴ് നാട്ടിലും കേരളത്തിലും സ്വന്തമായി ആരാധകരുള്ള താരങ്ങളുമാണ്. ഇതുവരേയും ഇരുവരും ഒരുമിച്ചൊരു ചിത്രം ചെയ്തിട്ടില്ല. ഇപ്പോഴിതാ ഇരുവരും ഒരുമിക്കുന്നതായുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്.

സൂര്യയും കാര്‍ത്തിയും ഒന്നിക്കുന്നു

ബോക്‌സ് ഓഫീസില്‍ ഒറ്റയ്ക്ക് നേട്ടമുമുണ്ടാക്കാന്‍ കഴിയുന്ന താര സഹോദരങ്ങളാണ് സൂര്യയും കാര്‍ത്തിയും. ദേശീയ പുരസ്‌കാര ജേതാവായ പാണ്ഡ്യരാജിന്റെ ചിത്രത്തിലൂടെ ഇരുവരും ഒന്നിക്കുകയാണ്. കാര്‍ത്തിയെ നായകനാക്കി പാണ്ഡ്യരാജ് ഒരുക്കുന്ന ചിത്രത്തില്‍ നിര്‍മാതാവായിട്ടാണ് സൂര്യ എത്തുന്നത്.

കാര്‍ത്തിക്കൊപ്പം ആദ്യം

കാര്‍ത്തിയും സൂര്യയും ഇതുവരെയും ഒരു സിനിമയിലും ഒരുമിച്ച് അഭിനയിച്ചിട്ടില്ല. കാര്‍ത്തിയെ നായകനാക്കി സൂര്യ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രവും ഇതാണ്. ബോക്‌സ് ഓഫീസില്‍ നേട്ടമുണ്ടാക്കുന്ന ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് ഇത് നല്‍കുന്ന സൂചന.

പാണ്ഡ്യരാജും സൂര്യയും

പാണ്ഡ്യരാജിനൊപ്പം നിര്‍മാതാവായി സൂര്യയുടെ രണ്ടാമത്തെ ചിത്രമാണിത്. പാണ്ഡ്യരാജിന്‍രെ പസങ്ക 2 നിര്‍മിച്ചത് സൂര്യയായിരുന്നു. സൂര്യയും അമല പോളുമായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്. കുട്ടികളുടെ ചിത്രമെന്ന നിലയില്‍ സിനിമ ശ്രദ്ധിക്കപ്പെട്ടു.

താനാ സേര്‍ന്ത കൂട്ടം

നാനും റൗജി താന്‍ എന്ന ചിത്രത്തിന് ശേഷം വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്യുന്ന താനാ സേര്‍ന്ത കൂട്ടമാണ് സൂര്യ നായകനാകുന്ന പുതിയ ചിത്രം. മലയാളി താരം കീര്‍ത്തി സുരേഷ് നായികയാകുന്ന ചിത്രം ഉടന്‍ തിയറ്ററിലെത്തും. സിങ്കം 3 ആയിരുന്നു ഒടുവില്‍ തിയറ്ററിലെത്തിയ സൂര്യ ചിത്രം.

കാര്‍ത്തിയുടെ പുതിയ ചിത്രങ്ങള്‍

രണ്ട് ചിത്രങ്ങളാണ് കാര്‍ത്തിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. പ്രഭുദേവ സംവിധാനം ചെയ്യുന്ന കറുപ്പ് രാജ വെള്ളയ് രാജ, സതുരംഗ വേട്ടൈ ഫെയിം വിനോത് സംവിധാനം ചെയ്യുന്ന തീരന്‍ അധികാരം ഒന്‍ട്ര് എന്നിവയാണവ. ഇതില്‍ പ്രഭുദേവ ചിത്രത്തില്‍ വിശാലും പ്രധാന വേഷത്തിലെത്തുന്നു.

English summary
The director’s next will have Karthi in the lead. The movie will be produced by Karthi’s brother Suriya’s own production house 2D Entertainment. This will be Suriya’s second production venture with Pandiraj after the critically acclaimed Pasanga 2 and first with his young brother Karthi.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam