അഭിമാന നിമിഷം!! മകന്റെ നേട്ടത്തിൽ സന്തോഷം പങ്കുവെച്ച് സൂര്യയും ജ്യോതികയും...
സിനിമാതാരങ്ങളുടെ മക്കൾ ഭൂരിബാഗം പേരും അച്ഛന്റേയും അമ്മയുടേയും പാത പിന്തുടർന്ന് സിനിമയിലേയ്ക്ക് എത്തുകയാണ് പതിവ്. ചെറുപ്പത്തിൽ തന്നെ ഇവർ സിനിമയിൽ ചെറുതായി മുഖം കാണിക്കും. താരങ്ങൾക്ക് കൊടുക്കുന്ന അതേ സ്നേഹവും പ്രോത്സാഹനവും കുഞ്ഞുങ്ങൾക്കും കൊടുക്കാറുണ്ട്. അത് ഇവർ സിനിമയിൽ ഇല്ലെങ്കിൽ പോലും പ്രേക്ഷകർക്കിടയിൽ ഇവർക്ക് സെലിബ്രിറ്റി പദവിയാണുള്ളത്.

കോളിവുഡിലെ സൂപ്പർ താരങ്ങളാണ് സൂര്യയും ജ്യോതികയും. ഇരുവരും ഇന്നും സിനിമയിൽ സജീവമാണ്. ഇപ്പോഴിത താരദമ്പതിമാർ ജീവിതത്തിലെ അഭിമാന മുഹുർത്തത്തിലാണ്. സൂര്യ-ജ്യോതിക ദമ്പതിമാരുടെ മകൻ ദേവിനെ ബ്ലാക്ക് ബെൽറ്റ് ലഭിച്ചിരിക്കുകയാണ്. ദില്ലിയിൽ വെച്ച് നടന്ന ദേശീയ കരട്ടെ ചാമ്പ്യൻഷിപ്പിലാണ് ദേവിന് ബ്ലാക്ക്ബെൽറ്റ് ലഭിച്ചത്. 9 വയസ്സിലാണ് കുട്ടി ഈ വിജയം നേടിയിരിക്കുന്നത്.
സിനിമയിൽ കത്തി നിന്നിരുന്ന സമയത്തായിരുന്നു ജ്യോതികയുടേയും സൂര്യയുടേയും വിവാഹം. വിവാഹ ശേഷ സിനിമ വിട്ട് നിന്ന ജ്യോതിക കുട്ടികൾ മുതിർന്നതിനു ശേഷമാണ് സിനിമയിൽ മടങ്ങി എത്തിയത്. കുടുംബത്തിന് മുൻഗണന കൊടുക്കുന്ന താരമാണ് സൂര്യ. സിനിമ തിരക്കുകൾക്കിടയിലും കുടുംബാംഗങ്ങളോടൊപ്പം താരം സമയം ചെലവഴിക്കാറുണ്ട്.


Click it and Unblock the Notifications











