twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജോലി മുടങ്ങിയ തമിഴ് സിനിമാ ടെക്‌നീഷ്യന്‍സിന് 10 ലക്ഷം നല്‍കി സൂര്യയും കാര്‍ത്തിയും

    By Prashant V R
    |

    കൊറോണ വൈറസ് വ്യാപനത്തിനിടെ ജോലി മുടങ്ങിയ ഫെഫ്‌സി(ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ) അംഗങ്ങള്‍ക്ക് 10 ലക്ഷം നല്‍കി സൂര്യയും കാര്‍ത്തിയും. തമിഴ് സിനിമാ ഇന്‍ഡസ്ട്രിയില്‍ ജോലി ചെയ്യുന്ന സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയാണിത്. ഫെഫ്‌സി സംഘടനയ്ക്ക് സാമ്പത്തികമായി ആദ്യം സഹായ ഹസ്തവുമായി എത്തിയത് സൂര്യയും കുടുംബവുമാണ്.

    karthi-surya

    നേരത്തെ ഫെഫ്‌സി യൂണിയന്‍ ലീഡര്‍ ആര്‍കെ ശെല്‍വമണി തമിഴ് താരങ്ങളോട് സാമ്പത്തിക സഹായത്തിനായി അഭ്യര്‍ത്ഥിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിനിമാത്തിരക്കുകള്‍ക്കിടെയും സാമൂഹ്യ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെല്ലാം സജീവമാണ് സൂര്യയുടെ കുടുംബം. കഴിഞ്ഞ പ്രളയകാലത്ത് കേരളത്തിനും തമിഴ്‌നാടിനും സൂര്യയും സഹോദരന്‍ കാര്‍ത്തിയും സാമ്പത്തിക സഹായം നല്‍കിയിരുന്നു.

    കേരളത്തിനായി 25 ലക്ഷവും ചെന്നൈയിലുളളവര്‍ക്കായി 35ലക്ഷവുമാണ് അന്ന് ഇരുവരും ചേര്‍ന്ന് നല്‍കിയത്. നേരത്തെ കൊറോണ ബോധവല്‍ക്കരണവുമായി സൂര്യയും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ട്വിറ്ററില്‍ പങ്കുവെച്ചൊരു വീഡിയോയില്‍ ആയിരുന്നു സമൂഹ വ്യാപനം തടയേണ്ട ആവശ്യകതയെക്കുറിച്ച് നടന്‍ സംസാരിച്ചത്.

    അച്ഛനെത്ര വേദനിച്ചു കാണും എന്നോര്‍ത്ത് എന്റെ കണ്ണ് നിറഞ്ഞു! ആ കമന്റിനെക്കുറിച്ച് സൈജു കുറുപ്പ്‌അച്ഛനെത്ര വേദനിച്ചു കാണും എന്നോര്‍ത്ത് എന്റെ കണ്ണ് നിറഞ്ഞു! ആ കമന്റിനെക്കുറിച്ച് സൈജു കുറുപ്പ്‌

    വളരെ വേഗത്തിലാണ് വൈറസ് പടരുതെന്നും ഈ സമയത്ത് ബോധവല്‍ക്കരണം അനിവാര്യമാണെന്നും നടന്‍ പറഞ്ഞിരുന്നു. എല്ലാവരും വീട്ടില്‍ തന്നെ ഇരിക്കണമെന്നും നമുക്ക് കൊറോണ വൈറസിനെ പ്രതിരോധിക്കണമെന്നും സൂര്യ പറഞ്ഞിരുന്നു. എല്ലാവരും മറ്റുളളവരില്‍ നിന്നും അകലം പാലിക്കണമെന്നും ഇടക്കിടെ കൈകള്‍ കഴുകണമെന്നും നടന്‍ പറഞ്ഞു. എല്ലാവരും ഇത് ശ്രദ്ധിക്കണമെന്നും ഇന്ത്യയെ രണ്ടാം ഇറ്റലിയാക്കി മാറ്റരുതെന്നും നടന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. സൂര്യയുടെ ട്വിറ്റര്‍ വീഡിയോ നേരത്തെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. സൂര്യയ്‌ക്കൊപ്പം കാര്‍ത്തിയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

    കൊറോണ ബോധവല്‍ക്കരണവുമായി കാര്‍ത്തിയും രംഗത്തെത്തിയിരുന്നു. പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കാനായി മുന്‍കൈ എടുക്കുന്ന സൂര്യയുടെ അഗരം ഫൗണ്ടേഷന്‍ തമിഴ്‌നാട്ടില്‍ പ്രശസ്തമാണ്. ഓരോ വര്‍ഷവും നൂറുകണക്കിന് ദരിദ്ര വിദ്യാര്‍ത്ഥികളെയാണ് ഉന്നത വിദ്യാഭ്യാസം നേടുന്നതിനായി അഗരം സഹായിക്കുന്നത്. അടുത്തിടെ അഗരം ഫൗണ്ടേഷന്റെ സഹായത്താല്‍ മികച്ച വിദ്യാഭ്യാസം നേടി കേരളത്തില്‍ ഇംഗ്ലീഷ് അധ്യാപകയായ പെണ്‍കുട്ടിയുടെ പ്രസംഗം വൈറലായിരുന്നു. അന്ന് കുട്ടിയുടെ പ്രസംഗം കേട്ട് സൂര്യ സ്‌റ്റേജില്‍ വെച്ച് വികാരധീനനായിരുന്നു. തമിഴ്‌നാട്ടില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ് സൂര്യയും കുടുംബവും.

    ബിഗ് ബോസിലുളള സമയം തന്നെ പിന്തുണച്ചവര്‍ക്ക് നന്ദി പറഞ്ഞ് സാന്‍ഡ്ര! വൈറലായി പോസ്റ്റ്‌ബിഗ് ബോസിലുളള സമയം തന്നെ പിന്തുണച്ചവര്‍ക്ക് നന്ദി പറഞ്ഞ് സാന്‍ഡ്ര! വൈറലായി പോസ്റ്റ്‌

    Read more about: surya karthi
    English summary
    suriya donates rs 10 lakh to the fefsi technicians
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X