വിമാനത്തില്‍ കയറാത്ത കുട്ടികള്‍ക്ക് നടൻ സൂര്യയുടെ സമ്മാനം...
വിമാനത്തിൽ കയറിയിട്ടില്ലാത്ത കുട്ടികൾക്ക് സൗജന്യ യാത്ര ഒരുക്കി നടൻ സൂര്യ. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ സുരറൈ പ്രോട്ടിന്റെ ഓഡിയോ ലോഞ്ചിന്റെ ഭാഗമായിട്ടാണ് കുട്ടികൾക്ക് സൗജന്യ വിമാന യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. വിമാനത്തിനുള്ളിൽ തന്നെയാണ് ഓഡിയോ ലോഞ്ചും നടക്കുക. തിരഞ്ഞെടുക്കപ്പെട്ട കുട്ടികളോടൊപ്പം ചിത്രത്തിന്റെ അണിയറ പ്രവർത്തകരും വിമാനയാത്രയിൽ പങ്കെടുക്കും.

വിമാനത്തില്‍ ഇതുവരെ കയറാത്ത 100 കുട്ടികള്‍ക്കാണ് അവസരമൊരുക്കുന്നത്. തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകർ നടത്തിയ ഉപന്യാസ മത്സരത്തിൽ വിജയികളായ കുട്ടികളാണ് വിമാന യാത്രയിൽ എത്തുന്നത്. ഇവർക്കൊപ്പം രക്ഷിതാക്കളും യാത്രയുടെ ഭാഗമാകും.
സൂര്യയുടെ മുപ്പത്തിയെട്ടാമത്തെ ചിത്രമാണിത്. മലയാളി താരം അപർണ്ണ ബാലമുരളിയാണ് നായികയായി എത്തുന്നത്. എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ജി ആര്‍ ഗോപിനാഥിന്റെ ജീവിത കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മോഹന്‍ റാവു, പരേഷ് റാവല്‍, ജാക്കി ഷ്രോഫ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 2ഡി എന്റര്‍ടൈന്‍മെന്റ്‌സും സീഖ്യാ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഗുനീത് മോംഘയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫെബ്രുവരി 21 ന് ചിത്രം തിയേറ്ററുകളിൽ എത്തും.


Click it and Unblock the Notifications