സൂര്യയുടെ പിറന്നാളിന് ആരാധകര്‍ക്ക് ഇരട്ട സര്‍പ്രൈസ്! തരംഗമായി ടീസറും ഫസ്റ്റ്‌ലുക്കും

By Prashant V R

നടിപ്പിന്‍ നായകന്‍ സൂര്യയുടെ 45ാം പിറന്നാള്‍ ആഘോഷമാക്കുകയാണ് ആരാധകര്‍. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും നിരവധി ആരാധകരുളള താരമാണ് സൂര്യ. തമിഴ് സൂപ്പര്‍താരത്തിന്റെ മിക്ക ചിത്രങ്ങള്‍ക്കായും വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. സൂര്യയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ആരാധകരും സഹപ്രവര്‍ത്തകരുമെല്ലാം എത്തിയിരുന്നു. ദളപതി വിജയുടെ പിറന്നാളിന് പിന്നാലെയാണ് ഇപ്പോള്‍ നടിപ്പിന്‍ നായകന്റെ ജന്മദിനവും വന്നിരിക്കുന്നത്.

സൂര്യയുടെ പിറന്നാള്‍ ആഘോഷിക്കാനുളള തയ്യാറെടുപ്പുകള്‍ ദിവസങ്ങള്‍ക്ക് മുന്‍പ ആരാധകര്‍ നടത്തിയിരുന്നു. പിറന്നാള്‍ ആഘോഷത്തിനിടെയാണ് ആരാധകര്‍ക്കുളള സമ്മാനമായി സൂര്യ ചിത്രങ്ങളുടെ ടീസറും ഫസ്റ്റ്‌ലുക്ക് പോസ്റ്ററുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയത്. ഇരുതി സുട്രിലൂടെ ശ്രദ്ധേയയായ സുധ കൊങ്കാര സംവിധാനം ചെയ്യുന്ന സുരരൈ പ്രോടു ആണ് സൂര്യയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രം.

മലയാളി താരം അപര്‍ണാ ബാലമുരളി

മലയാളി താരം അപര്‍ണാ ബാലമുരളി നായികയായി എത്തുന്ന ചിത്രത്തിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഏയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ജിആര്‍ ഗോപിനാഥിന്റെ ജീവിതം ആസ്പദമാക്കിയുളള ചിത്രമാണിതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കെവി ആനന്ദ് സംവിധാനം ചെയ്ത കാപ്പാന് ശേഷം സൂര്യയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന ചിത്രം കൂടിയാണിത്.

സൂര്യയുടെ പിറന്നാള്‍ ദിനത്തില്‍

സൂര്യയുടെ പിറന്നാള്‍ ദിനത്തില്‍ സുരരൈ പോട്രിന്റെ ഒരു സോംഗ് ടീസറായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ജിവി പ്രകാശ് കുമാറിന്റെ സംഗീതത്തില്‍ ദീ പാടിയ കാട്ടുപായലേ എന്ന ഗാനത്തിന്റെ ടീസറാണ് ഇറങ്ങിയിരിക്കുന്നത്. ഗാനരംഗത്തില്‍ സൂര്യയും അപര്‍ണാ ബാലമുരളിയുമാണ് എത്തുന്നത്. യൂടൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതായ ഈ പാട്ട് ഏഴ് ലക്ഷത്തില്‍പരം ആളുകളാണ് കണ്ടുകഴിഞ്ഞിരിക്കുന്നത്.

Recommended Video

Megastar Mammootty Clicks A Still Of Maryam Ameerah Salmaan | FilmiBeat Malayalam
അപര്‍ണാ ബാലമുരളിയുടെ

അപര്‍ണാ ബാലമുരളിയുടെ മൂന്നാമത്തെ തമിഴ് ചിത്രമാണ് സുരരൈ പോട്രു. സുരൈ പോട്രു ഗാനത്തിന് പിന്നാലെ സൂര്യയും സംവിധായകന്‍ വെട്രിമാരനും ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലൂക്ക് പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. വാടിവാസല്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ധനുഷിനൊപ്പമുളള അസുരന് ശേഷം വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സൂര്യയെ നായകനാക്കി ആദ്യമായിട്ടാണ് വെട്രിമാരന്‍ ഒരു ചിത്രമെടുക്കുന്നത്.

സിനിമകളില്‍ വേറിട്ട

സിനിമകളില്‍ വേറിട്ട മേക്കോവറുകളില്‍ എത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ച താരമാണ് സൂര്യ. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി കഠിന പ്രയത്‌നം ചെയ്യാറുളള താരം കൂടിയാണ് നടന്‍. വര്‍ഷങ്ങള്‍ മുന്‍പ് വാരണം ആയിരം എന്ന ചിത്രത്തില്‍ മൂന്ന് കാലഘട്ടത്തിലുളള കഥാപാത്രത്തിനായി സൂര്യ നടത്തിയ മേക്കാവര്‍ ശ്രദ്ധേയമായി മാറിയിരുന്നു.

സുരരൈ പോട്രിലും

സുരരൈ പോട്രിലും വേറിട്ട മേക്കോവറുകളില്‍ സൂര്യ എത്തുന്നുണ്ട്. സിനിമയ്ക്ക് വേണ്ടി സൂര്യ കഠിനമായ വര്‍ക്കൗട്ടുകള്‍ ചെയ്യുന്നതിന്റെ വീഡിയോ നേരത്തെ തരംഗമായി മാറിയിരുന്നു. സൂര്യയും അപര്‍ണ ബാലമുരളിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിനായി വലിയ പ്രതീക്ഷകളോടെയാണ് മലയാളി പ്രേക്ഷകരും കാത്തിരിക്കുന്നത്. ഏട്ട് തോട്ടെെകള്‍, സര്‍വ്വം താളമയം തുടങ്ങിയവയാണ് അപര്‍ണ ബാലമുരളി മുന്‍പ് അഭിനയിച്ച തമിഴ് ചിത്രങ്ങള്‍.

വീഡിയോ

Read more about: suriya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X