നടിപ്പിന്‍ നായകന്റെ കൂറ്റന്‍ കട്ടൗട്ടുമായി സൂര്യ ഫാന്‍സ്! തകര്‍ത്തത് വിജയ് ആരാധകരുടെ റെക്കോര്‍ഡ്
Recommended Video
നടിപ്പിന്‍ നായകന്‍ സൂര്യയുടെ എന്‍ജികെ റിലീസിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മെയ് 31നാണ് സൂപ്പര്‍ താര ചിത്രം ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ശെല്‍വരാഘവന്‍ സംവിധാനം ചെയ്ത ചിത്രം പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറാണ്. ചിത്രത്തില്‍ നന്ദഗോപാലന്‍ കുമരന്‍ എന്ന കഥാപാത്രമായിട്ടാണ് സൂര്യ എത്തുന്നത്.
സായി പല്ലവിയും രകുല്‍ പ്രീത് സിങ്ങുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. സൂര്യ ചിത്രത്തെ വരവേല്‍ക്കാനായി ആരാധകര്‍ ഒന്നടങ്കം വലിയ തയ്യാറെടുപ്പുകളാണ് നടത്തുന്നത്. അതേസമയം ഇന്ത്യന്‍ സിനിമയില്‍ ഒരു നടന് വേണ്ടി ഉയര്‍ത്തിയ എറ്റവും വലിയ കട്ടൗട്ട് എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുയാണ് സൂര്യ ഫാന്‍സ്.

എന്‍ജികെ സിനിമയിലെ സൂര്യയുടെ കഥാപാത്രത്തിന്റെ കട്ടൗട്ടാണ് തമിഴ്‌നാട്ടിലെ തിരുട്ടാണി എന്ന സ്ഥലത്ത് ആരാധകര്‍ സ്ഥാപിച്ചിരിക്കുന്നത്. 215 അടി ഉയരത്തിലുളള കട്ടൗട്ടാണ് ആരാധകര്‍ ഉയര്‍ത്തിയിരിക്കുന്നത്. ഇത് കൊല്ലം നന്‍പന്‍സ് എന്ന വിജയ് ഫാന്‍സ് ടീം ഉയര്‍ത്തിയ 180 അടി വലിപ്പമുളള കട്ടൗട്ടിന്റെ റെക്കോര്‍ഡാണ് തകര്‍ത്തിരിക്കുന്നത്.
ഏതായാലും സിനിമ റിലീസിങ്ങിനൊരുങ്ങുന്നതിനിടെ സൂര്യ ആരാധകരും ചിത്രത്തിന്റെ പ്രൊമേഷനില്‍ പങ്കാളികളായിരിക്കുകയാണ്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും വലിയ റിലീസായിരിക്കും എന്‍ജികെയ്ക്ക് ഉണ്ടാവുക.
Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ


Click it and Unblock the Notifications