ഗോവിന്ദ് വസന്തയ്ക്ക് സമ്മാനവുമായി സൂര്യ! വൈറലായി സംഗീത സംവിധായകന്റെ പോസ്റ്റ്! കാണൂ
96ന്റെ വിജയത്തിനു ശേഷം തമിഴില്‍ തിളങ്ങിനില്‍ക്കുന്ന സംഗീത സംവിധായകനാണ് ഗോവിന്ദ് വസന്ത. ചിത്രത്തിലെ ഗാനങ്ങളെല്ലാം തരംഗമായ ശേഷം തമിഴില്‍ ഗോവിന്ദിന് തിരക്കേറിയിരുന്നു. കൈനിറയെ ചിത്രങ്ങളാണ് സംഗീത സംവിധായകന്റെതായി കോളിവുഡില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.
ഉറിയടി 2 എന്ന ചിത്രമാണ് ഗോവിന്ദ് വസന്തയുടെതായി ഒടുവില്‍ റിലീസ് ചെയ്തിരുന്നത്. സിനിമ മികച്ച പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ പാട്ടുകളും എറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമ നിര്‍മ്മിച്ചിരിക്കുന്നത് 2 ഡി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സൂപ്പര്‍താരം സൂര്യയാണ്.

സിനിമയിലെ നാല് പാട്ടുകളും പശ്ചാത്തല സംഗീതവും ചെയ്തിരുന്നത് ഗോവിന്ദ് വസന്തയായിരുന്നു. ഉറിയടി 2വിലെ ഗോവിന്ദിന്റെ വര്‍ക്കിന് സമ്മാനമായി മാക്ബുക്ക് പ്രോ സമ്മാനിച്ചിരിക്കുകയാണ് സൂര്യ. ഗോവിന്ദ് വസന്ത തന്നെയായിരുന്നു സൂര്യയ്ക്ക് നന്ദിയറിച്ച് ഇത് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നത്.
സൂര്യയ്‌ക്കൊപ്പമുളള ഒരു ഫോട്ടോ പങ്കുവെച്ചുകൊണ്ടായിരുന്നു ഗോവിന്ദിന്റെ പോസ്റ്റ് വന്നത്. ഇതിനു മുന്‍പ് സഹപ്രവര്‍ത്തകര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി വാര്‍ത്തകളില്‍ ഇടംനേടിയ താരമാണ് സൂര്യ, താനാ സേര്‍ന്തകൂട്ടത്തിന്റെ വിജയത്തിന് സംവിധായകന്‍ വിഘ്‌നേഷ് ശിവനും സിങ്കത്തിന്റെ വിജയത്തിന് ഹരിക്കും സൂര്യ സമ്മാനങ്ങള്‍ നല്‍കിയിരുന്നു.


Click it and Unblock the Notifications











