Don't Miss!
- Lifestyle
സുഖസൗകര്യങ്ങളില്‍ വര്‍ധന, സാമ്പത്തിക രംഗത്ത് നേട്ടം; ഇന്നത്തെ രാശിഫലം
- News
'കശ്മീരിൽ രാഹുല്‍ ഗാന്ധിക്ക് ദേശീയ പതാക ഉയര്‍ത്താന്‍ സാധിച്ചത് നരേന്ദ്ര മോദി കാരണം', പ്രതികരിച്ച് ബിജെപി
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
- Technology
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
സൂര്യയുടെ നായികയായി രജിഷ വിജയന്, ജയ് ഭീം ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഏറ്റെടുത്ത് ആരാധകര്‍
സൂര്യയുടെ പുതിയ ചിത്രം ജയ് ഭീം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആവുന്നു. നടിപ്പിന് നായകന്റെ ജന്മദിനത്തില് ഇറങ്ങിയ ഫസ്റ്റ്ലുക്കും ടൈറ്റിലും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. വക്കീല്‍ വേഷത്തില്‍ സൂര്യ എത്തുന്ന ചിത്രത്തില്‍ മലയാളി താരം രജിഷ വിജയനാണ് നായിക. രജിഷയുടെ മൂന്നാമത്തെ തമിഴ് ചിത്രമാണ് ഇത്. ജ്ഞാനവേലാണ് സൂര്യയുടെ ജയ് ഭീം സംവിധാനം ചെയ്യുന്നത്. കൂട്ടത്തില്‍ ഒരുത്തന് എന്ന തമിഴ് ചിത്രത്തിലൂടെ തമിഴില്‍ ശ്രദ്ധേയനായ സംവിധായകനാണ് ജ്ഞാനവേല്‍. ഫസ്റ്റ്ലുക്കിന് പിന്നാലെ ജയ് ഭീം സെക്കന്‍ഡ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട് അണിയറ പ്രവര്‍ത്തകര്‍.

സൂര്യക്കൊപ്പം പ്രകാശ് രാജും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ഒപ്പം മഹേഷിന്റെ പ്രതികാരത്തിലൂടെ ശ്രദ്ധേയയായ ലിജോ മോള് ജോസും ഉണ്ട്. മണികണ്ഠന്റെ രചനയിലാണ് സംവിധായകന് ചിത്രം എടുക്കുന്നത്. എഴുത്തിന് പുറമെ സിനിമയില്‍ ഒരു കഥാപാത്രമായും മണികണ്ഠന് എത്തും. 2ഡി എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ സൂര്യ തന്നെയാണ് നിര്‍മ്മാണം. എസ്ആര്‍ കതിര് ഛായാഗ്രഹണവും ഫിലോമിന്‍ രാജ് എഡിറ്റിംഗും ചെയ്യുന്നു. അന്‍ബറിവാണ് ആക്ഷന്‍ കൊറിയോഗ്രാഫി.

മജ്സിയ ഉപദ്രവിക്കുന്നു, ഡിംപല്‍ വിഷമത്തിലാണ്, ഭാനുവിന് എതിരെ തിങ്കള്‍ ഭാല്‍
പൂര്‍ണ്ണിമ രാമസ്വാമി വസ്ത്രാലങ്കാരവും നിര്‍വ്വഹിക്കും. സൂര്യ ചിത്രത്തിന്റെ ഷൂട്ടിംഗ് നേരത്തെ ആരംഭിച്ചിരുന്നു. കോവിഡ് രണ്ടാം രംഗത്തെ തുടര്‍ന്ന് ഇപ്പോള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. എതര്‍ക്കും തുനിന്തവന് എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്കും സൂര്യയുടെ ജന്മദിനത്തില് പുറത്തിറങ്ങി. പാണ്ഡിരാജാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയാണ് ഇത്. കൂടാതെ വെട്രിമാരന് ഒരുക്കുന്ന വാടിവാസലും സൂര്യയുടെ പുതിയ ചിത്രമാണ്.
Recommended Video
നടി പ്രഗ്യാ ജെയ്സ്വാളിന്റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ വൈറല്‍. കാണാം
ഞങ്ങള്‍ക്ക് പറയാനുളളത്
സൂര്യയുടെ ജയ് ഭീം വലിയ പ്രതീക്ഷ നല്കുന്ന ചിത്രമാണ്. സിനിമയുടെ ടൈറ്റില്‍ തന്നെയാണ് ആകാംക്ഷ കൂട്ടുന്നത്. ശക്തമായ പ്രമേയം പറയുന്ന ഒരു സിനിമയാണെന്ന് തന്നെ കരുതുന്നു. സൂര്യയുടെ പ്രകടനം കൂടി നന്നായാല്‍ ജയ് ഭീം സുരറൈ പോട്രു പോലെ വലിയ വിജയം നേടും.
-
'ഞങ്ങൾക്ക് വേണ്ടതെല്ലാം കരുതി വെച്ചിട്ടാണ് സുകുവേട്ടൻ പോയത്, എന്റെ മക്കൾ സൂപ്പർ താരങ്ങളല്ല': മല്ലിക സുകുമാരൻ
-
വിജയകാന്തിന് നിറമില്ല; നായികയാവാൻ തയ്യാറാവാതിരുന്ന നടിമാർ; നടൻ പിന്നീട് താരമായപ്പോൾ
-
ലാലേട്ടനേക്കാളും മമ്മൂക്ക എനിക്ക് സ്പെഷ്യൽ ആവുന്നത് അവിടെയാണ്; മറക്കാൻ പറ്റിയിട്ടില്ല; ഉണ്ണി മുകുന്ദൻ