»   » 24ന്റെ റിലീസ് ദിവസം സൂര്യ ഇവിടെ ഉണ്ടാകില്ലേ?

24ന്റെ റിലീസ് ദിവസം സൂര്യ ഇവിടെ ഉണ്ടാകില്ലേ?

Posted By:
Subscribe to Filmibeat Malayalam

സൂര്യയുടെ സയന്റിഫിക് ത്രില്ലര്‍ ചിത്രം 24ന്റെ റിലീസ് ഡേറ്റ് അടുത്തു വരുന്നു. മെയ് ആറിനാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ചിത്രത്തിന്റെ റിലീസ് ദിവസം സൂര്യ ഇവിടെ ഉണ്ടാകില്ല.

അവധിക്കാല ആഘോഷിക്കാന്‍ ഭാര്യ ജ്യോതികയ്ക്കും മക്കള്‍ക്കുമൊപ്പം യുഎസില്‍ പോയിരിക്കുയാണ് താരം. എന്നാല്‍ റിലീസ് ദിവസത്തിന് മുമ്പ് തിരിച്ചെത്തില്ലത്രേ. പുതിയ ചിത്രം 24ന്റെ പ്രൊമോഷന് കൂടിയാണ് ഈ യാത്രയെന്നും പറഞ്ഞ് കേള്‍ക്കുന്നു.

surya

വിക്രം കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൂര്യ ഡബിള്‍ റോളിലാണ് എത്തുന്നത്. ഒരു സയന്റിസ്റ്റിന്റെ വേഷവും മറ്റൊന്ന് കൊലപാതകിയുടേതും. സമാന്തയും നിത്യാ മേനോനുമാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്.

യുഎസ് യാത്ര കഴിഞ്ഞ് തിരിച്ചെത്തുന്ന സൂര്യ സിങ്കം ത്രിയുടെ ടീമിനൊപ്പം ചേരും. അടുത്തിടെ ആന്ധ്ര പ്രദേശിലെ നെല്ലോറയില്‍ വച്ച് സിങ്കം ത്രിയുടെ ഷൂട്ടിങ് നടന്നിരുന്നു. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ മലേഷ്യയില്‍ വച്ചാണ് നടക്കുക.

English summary
Suriya Holidaying In The US, To Miss The Release Of '24' In India.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X