»   » സൂര്യയും വിഘ്‌നേശ് ശിവയും ആദ്യമായി ഒന്നിക്കുന്നു

സൂര്യയും വിഘ്‌നേശ് ശിവയും ആദ്യമായി ഒന്നിക്കുന്നു

By: Sanviya
Subscribe to Filmibeat Malayalam

സൂര്യയും വിഘ്‌നേശ് ശിവയും ആദ്യമായി ഒന്നിക്കുന്നു. പോടാ പോടീ, നാനും റൗഡിതാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിഘ്‌നേശ് ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് സൂര്യ നായകനായി എത്തുന്നത്.

ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. നാനും റൗഡിതാന്‍ എന്ന ചിത്രത്തിന് ശേഷം വിഘ്‌നേശ് ശിവ ഒരുക്കുന്ന ഒരു റൊമാന്റിക് കോമഡി ചിത്രമാണ് ഇതെന്നും കേള്‍ക്കുന്നുണ്ട്.

surya-vignesh

അഭിനയ ജീവിതത്തില്‍ 19 വര്‍ഷം പിന്നിട്ട ദിവസമാണ് സൂര്യ തന്റെ 35ാംമത്തെ ചിത്രം കുറിച്ച് ട്വീറ്റ് ചെയ്തത്. യുവ സംഗീത സംവിധായകന്‍ അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

അതേസമയം ഹരി സംവിധാനം ചെയ്യുന്ന സിങ്കം ത്രിയുടെ തിരക്കിലാണിപ്പോള്‍ സൂര്യ. അനുഷ്‌ക ഷെട്ടിയും ശ്രുതി ഹാസനും നായികമാരായി എത്തുന്ന ചിത്രം ഒക്ടോബര്‍ 28ന് തിയേറ്ററുകളില്‍ എത്തും.

English summary
Suriya joins hands with director Vignesh Shivan.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam