സൂര്യയുടെയും ജ്യോതികയുടെയും മകള്‍ നായികയാകുന്നു!
സൂര്യയുടെയും ജ്യോതികയുടെയും മകള്‍ സിനിമയില്‍ നായികയാകുന്നു എന്ന് കേട്ട് ആരും ഞെട്ടേണ്ടതില്ല. നായികയാകുന്നത് ദിയ അല്ല. വരുന്നത് ശ്രിയ ശര്‍മയാണ്. ഇനിയാരാണീ ശ്രിയ ശര്‍മ എന്നാവും.
സൂര്യ - ജ്യോതിക ജോഡികളുടെ എക്കാലത്തെയും മികച്ച ലവ്‌സ്‌റ്റോറികളിലൊന്നാണ് 'സില്ലിനൊരു കാതല്‍' എന്നകാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. ചിത്രത്തില്‍ സൂര്യ - ജ്യോതിക ദമ്പതികളുടെ മകളായി വേഷമിട്ട പെണ്‍കുട്ടിയെ ഓര്‍മയുണ്ടോ, അതാണ് ശ്രിയ ശര്‍മ.

സിനിമയ്ക്ക് പുറമെ പരസ്യ രംഗങ്ങളിലും അഭിനയിച്ചിട്ടുള്ള ശ്രിയ നായികയായി അരങ്ങേറുന്നു. തെലുങ്കിലൂടെയാണ് ശ്രിയയുടെ വരവ്. 'ഗായകുടു' എന്ന ചിത്രത്തിലാണ് ശ്രിയ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകണം പുരോഗമിക്കുകയാണ്.
സില്ലിനൊരു കാതലിന് പുറമെ രജനികാന്തിനൊപ്പം 'എന്തിരനി'ലും വേഷമിട്ടിട്ടുണ്ട്. ടെലിവിഷന്‍ പരിപാടികളില്‍ ആങ്കറായും എത്തിയിട്ടുള്ള ശ്രിയ ശര്‍മ രസ്‌നയുടെയും കോപ്ലാന്റെയും ചെന്നൈ സില്‍കിസിന്റെയും സണ്‍ഫീസ്റ്റിന്റെയും പരസ്യചിത്രങ്ങളിലൂടെയും ശ്രദ്ധേയയാണ്.


Click it and Unblock the Notifications