»   » കബാലിക്ക് ശേഷം പ രഞ്ജിത്ത് അടുത്ത ചിത്രത്തിലേക്ക്, നായകന്‍ ആരാണെന്നോ?

കബാലിക്ക് ശേഷം പ രഞ്ജിത്ത് അടുത്ത ചിത്രത്തിലേക്ക്, നായകന്‍ ആരാണെന്നോ?

Posted By:
Subscribe to Filmibeat Malayalam


കബാലിക്ക് ശേഷം പ രഞ്ജിത്ത് തന്റെ പുതിയ ചിത്രത്തിലേക്ക് കടന്നതായി റിപ്പോര്‍ട്ടുകള്‍. ബഹുഭാഷ ചിത്രമായിരിക്കുമെന്നും നായകന്‍ സൂര്യയായിരിക്കുമെന്നും സംവിധായകന്‍ പ രഞ്ജിത്തിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. ചിത്രത്തില്‍ ഒരു ബോക്‌സറിന്റെ വേഷമാണ് സൂര്യയ്ക്ക്. ഉടന്‍ തന്നെ സൂര്യ ചിത്രത്തിന് വേണ്ടി ബോക്‌സര്‍ പരിശീലനം ആരംഭിക്കുമെന്നുമാണ് അറിയുന്നത്.

സ്റ്റുഡിയോ ഗ്രീനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിക്രം കുമാറിന്റെ 24ന് ശേഷം സൂര്യ ഇപ്പോള്‍ സിങ്കം 3യില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. സിങ്കം 3യുടെ ചിത്രീകരണം പൂര്‍ത്തിയായ ശേഷമാണ് സൂര്യ പ രഞ്ജിത്തിന്റെ പുതിയ ചിത്രത്തില്‍ ജോയിന്‍ ചെയ്യുക. സെപ്തംബറില്‍ ചിത്രീകരണം ആരംഭിക്കുമെന്ന് കോളിവുഡ് വാര്‍ത്തകള്‍.

kabali-rajanikanth

ജൂലൈ 22ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ കബാലി നിലവിലുള്ള റെക്കോര്‍ഡുകള്‍ തകര്‍ത്താണ് മുന്നേറുന്നത്. റിലീസിന് മുമ്പെ 225 കോടി നേടിയ ചിത്രം റിലീസ് ചെയ്ത ആദ്യ ദിവസംകൊണ്ട് 250 കോടിയാണ് ബോക്‌സ് ഓഫീസില്‍ നേടിയത്. വിക്രിയേന്‍സിന്റെ ബാനറില്‍ കെലൈ പുലി എസ് താണുവാണ് കബാലി നിര്‍മിച്ചത്.

English summary
Suriya to play a boxer in his next film with ‘Kabali’ director?
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam