»   » സൂര്യയെ അത്രയ്ക്ക് ആകര്‍ഷിച്ചു ഈ തിരക്കഥ, അഭിനയം മാത്രമല്ല നിര്‍മ്മാണവും ഏറ്റെടുത്തു

സൂര്യയെ അത്രയ്ക്ക് ആകര്‍ഷിച്ചു ഈ തിരക്കഥ, അഭിനയം മാത്രമല്ല നിര്‍മ്മാണവും ഏറ്റെടുത്തു

Posted By: Nihara
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ താരങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സൂര്യ. ഒന്നിനൊന്ന് മികച്ച ചിത്രങ്ങളുമായാണ് താരം മുന്നേറിക്കൊണ്ടിരിക്കുന്നത്. വിഘ്‌നേഷ് ശിവന്റെ താനെ സേര്‍ന്ത കൂട്ടമാണ് താരത്തിന്റെതായി പുറത്തിറങ്ങുന്ന അടുത്ത ചിത്രം. കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക. ചിത്രത്തെക്കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ നിമിഷങ്ങള്‍ക്കുള്ളിലാണ് വൈറലാവുന്നത്. ഈ ചിത്രത്തിന് ശേഷം ശെല്‍വരാഘവന്റെ ചിത്രത്തിലും ഇരുധി സുട്രു ഫെയിം സുധ കൊങ്ങാറയുടെ ചിത്രത്തിലും സൂര്യ അഭിനയിക്കുന്നുണ്ട്.

സൂര്യ ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് തയ്യാറാക്കുന്നതിന്റെ തിരക്കിലാണ് ശെല്‍വരാഘവന്‍. ആരാധകരുമായുള്ള സംവാദത്തിനിടയിലാണ് സംവിധായകന്‍ കാര്യങ്ങള്‍ വിശദമാക്കിയത്. തന്റെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്നായി മാറിയേക്കാവുന്ന ചിത്രമാണ് ഇതെന്നാണ് ശെല്‍വരാഘവന്‍ വ്യക്തമാക്കിയിട്ടുള്ളത്.

Nihara

സുധ കൊങ്ങാറയുടെ സ്‌ക്രിപ്റ്റ് സൂര്യയ്ക്ക് നന്നായി ഇഷ്ടപ്പെട്ടുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. ജ്യോതിക നായികയായി എത്തിയ മഗലിയാര്‍ മട്ടുവിന് ശേഷം സുധ കൊങ്ങാറയുടെ ചിത്രം നിര്‍മ്മിക്കാനാണ് സൂര്യ തീരുമാനിച്ചിട്ടുള്ളത്. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഇക്കാര്യത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്നാണ് അറിയുന്നത്.

English summary
Selvaraghavan is busy scripting the movie, which he calls his dream project. In a recent Twitter interaction with his followers, he said that he has never enjoyed scripting a movie like this before. Meanwhile, reports suggest that Suriya will be producing his next with Sudha. It is still not clear which of the two films will go on floors first.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam