»   » ബുള്ളറ്റില്‍ താരമായി ജ്യോതിക, മഗലിയാര്‍ മട്ടും പോസ്റ്റര്‍ പുറത്തുവിട്ട് സൂര്യ

ബുള്ളറ്റില്‍ താരമായി ജ്യോതിക, മഗലിയാര്‍ മട്ടും പോസ്റ്റര്‍ പുറത്തുവിട്ട് സൂര്യ

By: Nihara
Subscribe to Filmibeat Malayalam

ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമാവുന്ന ജ്യോതികയുടെ പുതിയ ചിത്രമാണ് മഗലിയാര്‍ മട്ടും. ദേശീയ അവാര്‍ഡ് ജേതാവായ ബ്രഹ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോയുടെ ഭര്‍ത്താവും നടനുമായ സൂര്യയുടെ സ്വന്തം ബാനറായ 2ഡി എന്റര്‍ടെയിന്‍മെന്റും ക്രിസ് പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പേസ്റ്റര്‍ പുറത്തുവിട്ടത് സൂര്യയാണ്. കിടിലന്‍ ലുക്കിലുള്ള ജ്യോതികയുടെ ഫോട്ടോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

വ്യത്യസ്ത ലുക്കുമായി ജ്യോതിക

36 വയതിനിലെ എന്ന ചിത്രത്തിന് ശേഷമാണ് ജ്യോതിക മഗലിയാര്‍ മട്ടും എന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്. സാധാരണക്കാരിയായ വീട്ടമ്മയില്‍ നിന്നും ഏറെ വ്യത്യസ്തമായ ലുക്കിലാണ് ഈ ചിത്രത്തില്‍ ജോ പ്രത്യക്ഷപ്പെടുന്നത്.

ബുള്ളറ്റ് റാണിയായി സൂര്യയുടെ സ്വന്തം ജോ

മഗലിയാര്‍ മട്ടും എന്ന ചിത്രത്തിന് വേണ്ടി റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് ഓടിക്കുന്നതിന് ജ്യോതികയെ പരിശീലിപ്പിച്ചത് സൂര്യയാണ്. ഡോക്യുമെന്ററി മേക്കറുടെ വേഷത്തിലാണ് ചിത്രത്തില്‍ ജ്യോതിക പ്രത്യക്ഷപ്പെടുന്നത്.

ജോയ്‌ക്കൊപ്പം പ്രമുഖ താരങ്ങളും

ഭാനുപ്രിയ, ശരണ്യ, ഉര്‍വശി, നാസര്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന ചിത്രം കൂടിയാണ് മഗലിയാര്‍ മട്ടും. ഫെബ്രുവരിയിലാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്.

ബോള്‍ഡ്, സ്‌റ്റൈല്‍ കിടു ലുക്കില്‍ ജ്യോതിക

വര്‍ഷങ്ങള്‍ക്കു മുന്‍പ് കണ്ടു മറന്ന തന്റേടിയും സ്റ്റൈലിഷുമായ ജ്യോതികയെ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മുന്‍ ചിത്രത്തിലെ വീട്ടമ്മയില്‍ നിന്നും ഏറെ വ്യത്യസ്തമായ ലുക്കിലാണ് ഈ ചിത്രത്തില്‍ താരം പ്രത്യക്ഷപ്പെടുന്നത്.

സൂര്യ അതിഥിയായി എത്തുമോ??

ഓണ്‍ സ്‌ക്രീനില്‍ മാത്രമല്ല ഓഫ് സ്‌ക്രീനിലും മികച്ച കെമിസ്ട്രിയുണ്ട് ഇരുവര്‍ക്കുമിടയില്‍. വളരെ സപ്പോര്‍ട്ടീവായ ജോയാണ് തന്റെ ജീവിതത്തിലെ എല്ലാ നന്‍മകള്‍ക്കും കാരണമെന്ന് ഇടയ്ക്കിടെ സൂര്യ പറയാറുണ്ട്.

സൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Surya releases poster of Jyothika's magaliar mattum.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam