പതിവ് ഭാവങ്ങൾ ഒഴിവാക്കണം, പുരികം ചുളിക്കരുത്, സുധ കൊങ്കര തന്നോട് പറഞ്ഞതിനെ കുറിച്ച് സൂര്യ

തെന്നിന്ത്യൻ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സൂര്യ ചിത്രമായിരുന്നു സുരറൈ പോട്ര്. ദീപാവലി റിലീസ് ആയി ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. സൂര്യയുടെ മടങ്ങി വരവ് എന്നാണ് ചിത്രത്തിന് ലഭിക്കുന്ന പ്രേക്ഷക പ്രതികരണം. എല്ലാ വിഭാഗക്കാരേയും ഒരുപോലെ തൃപ്തിപ്പെടുത്താൻ ചിത്രത്തിലൂടെ സൂര്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ക്യാപ്റ്റൻ ഗോപിനാഥിന്റെ ജീവിതകഥയാണ് ചിത്രമാണ് സുരറൈ പോട്ര്.

പതിവ് ശൈലിയിൽ നിന്ന് ഏറെ വ്യത്യസ്തമായിട്ടാണ് സൂര്യ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സൂര്യയിൽ സ്ഥിരമായി കണ്ടു വരുന്ന പല മാനറിസങ്ങളും ഈ ചിത്രത്തിലില്ല. ഇതിന് കാരണം സംവിധായിക സുധ കൊങ്കരയാണ്. ക്യൂവിന് നൽകിയ അഭിമുഖത്തിൽ സൂര്യ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്തത്. ഈ സിനിമ എന്റെ വ്യക്തി ജീവിതത്തോട് ഏറെ അടുത്ത് നില്‍ക്കുന്നതാണെന്നു നടൻ പറയുന്നു.

 ചിരി കണ്ണിൽ മതി

പതിവ് ഭാവ പ്രകടനങ്ങളൽ നിന്ന് മാറി വേണം സൂരറൈ പോട്രി'ലെ മാരന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനെന്ന് സംവിധായിക സുധ കൊങ്കര തന്നോട് പറഞ്ഞിരുന്നു, അതുകൊണ്ടുതന്നെ നേരത്തെ ചെയ്തു വന്നിരുന്ന പുരികം ചുളിക്കല്‍ പോലെയുളള മാനറിസങ്ങള്‍ 'സൂരറൈ പോട്രി'ല്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഏറെ ശ്രദ്ധിച്ചിട്ടുണ്ട്. അതുപോലെ ചിരി കണ്ണിൽ മതിയെന്നും സംവിധായിക തന്നോട് പറഞ്ഞിരുന്നുവെന്നും സൂര്യ പറയുന്നു.

 ജീവിതത്തിൽ  അടുത്ത്  നിൽക്കുന്ന  ചിത്രം

തന്റെ വ്യക്തി ജീവിതത്തോട് ഏറെ അടുത്ത് നിൽക്കുന്ന ചിത്രമാണ് ഇതെന്നു സൂര്യ അഭിമുഖത്തിൽ പറയുന്നു. യാത്രയുടെ തുടക്കത്തില്‍ സിനിമയിലെ കഥാപാത്രം ഏറെ ബുദ്ധിമുട്ടുകളിലൂടെ കടന്നു പോകുന്നുണ്ട്. അതുപോലുള്ള ബുദ്ധിമുട്ടുകളും ഒറ്റപ്പെടലുമൊക്കെ ജീവിതത്തില്‍ ഞാനും നേരിട്ടിട്ടുണ്ട്. കോളേജ് കഴിഞ്ഞുള്ള രണ്ട് മൂന്ന് വര്‍ഷം ഞാനും അത്തരമൊരു അവസ്ഥയിലൂടെയായിരുന്നു കടന്നുപോയിരുന്നത് . നമ്മള്‍ വിജയം നേടും വരെ നമ്മുടെ സ്വപ്നങ്ങളെ ആരും വിശ്വസിക്കില്ല'. സൂര്യ അഭിമുഖത്തിൽ പറയുന്നു.
. ചിത്രത്തില്‍ കഥാപാത്രത്തിന്റെ പതിനെട്ട് വയസിലുളള ചെറുപ്പകാലം അവതരിപ്പിച്ചതും സൂര്യ തന്നെയായിരുന്നു. . അതിനായി നടൻ ഡയറ്റിലൂടെ ശരീര ഭാരം കുറച്ചിരുന്നു.

സ്വപ്നങ്ങൾ തേടിയെത്തും

സൂരറൈ പോട്ര് എന്നെ സംബന്ധിച്ചിടത്തോളം വളരെ സവിശേഷമായ ഒരു സിനിമയാണ്, എന്റെ ഹൃദയത്തോട് വളരെ അടുപ്പമുള്ള ഒന്ന്. നിങ്ങൾ സത്യസന്ധമായി ഒരു ലക്ഷ്യത്തിനായി സ്വയം സമർപ്പിച്ചാൽ സ്വപ്നങ്ങളെ പിന്തുടരുന്നതിൽ നിന്ന് ഈ ലോകത്ത് ഒന്നിനും നിങ്ങളെ തടയാൻ കഴിയില്ല എന്ന സന്ദേശം ഈ സിനിമ ഉപയോഗിച്ച് ഞങ്ങൾ പുറത്തുകൊണ്ടുവരാൻ ആഗ്രഹിക്കുന്നു," എന്നാണ് ചിത്രത്തെ കുറിച്ച് സൂര്യ നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞത്.

Recommended Video

ലാലേട്ടനെക്കുറിച്ചു ‘സൂര്യ പറഞ്ഞത് ഇങ്ങനെ | filmibeat Malayalam
 അപർണ്ണയും

സൂര്യയെ കൂടാതെ അപർണ ബാലമുരളി, ഉർവശി, മോഹൻ ബാബു, പരേഷ് റാവൽ എന്നിവരാണ് ചിത്രത്തിൽ മറ്റ് വേഷത്തിലെത്തിയിരിക്കുന്നത്. ചിത്രത്തിൽ സൂര്യയുടെ ഭാര്യ വേഷമാണ് അപർണ്ണ യ്ക്ക്. ബോംബി എന്ന കഥാപാത്രത്തെയാണ് അപർണ്ണ അവതരിപ്പിച്ചിരിക്കുന്നത്."എന്റെ സ്വഭാവത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരാളാണ് ബോംബി. മധുരയിൽ നിന്നുള്ള ഗ്രാമീണ പെൺകുട്ടിയാണ്. പക്ഷേ, അവൾ ചെയ്യുന്നതെന്തും, ഭാവി ലക്ഷ്യമിട്ടാണ്. ഇതുവരെ ഞാൻ അഭിനയിച്ച മറ്റ് കഥാപാത്രങ്ങളിൽ നിന്ന് ഇത് വളരെ വ്യത്യസ്തമാണ്," ഇന്ത്യൻ എക്‌സ്‌പ്രസിന് നൽകിയ അഭിമുഖത്തിൽ അപർണ പറഞ്ഞിരുന്നു

Read more about: suriya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X