അവരൊന്നുമില്ലായിരുന്നുവെങ്കില്‍ ഈ സിനിമ നടക്കില്ലായിരുന്നുവെന്ന് സൂര്യ, റിഫ്രഷ് ബട്ടണായിരുന്നു

കാത്തിരിപ്പിനൊടുവിലായി സൂര്യയുടെ സുരറൈ പോട്രു റിലീസ് ചെയ്തിരിക്കുകയാണ്. സംവിധായികയെക്കുറിച്ച് വാചാലനായെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിലെ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

സുധയെ കുറിച്ച് എന്ത് പറയണം എന്നെനിക്കറിയില്ല. ഒരു ഡയറക്ടർ എങ്ങനെ ആയിരിക്കണമോ അതാണ് സുധ. അവർ അവരുടെ കഴിവിനൊത്ത് ഈ സിനിമയ്ക്കായി പ്രവർത്തിച്ചിട്ടുണ്ട്. അടുത്തിടെ ഞാൻ ചെയ്ത കുറച്ച് ചിത്രങ്ങൾ കണക്കിലെടുക്കുകയാണെങ്കിൽ ഒന്നുകൂടി ഒരു 'റിഫ്രഷ് ബട്ടൺ' അമർത്തിയത് പോലെയായിരുന്നു സുധയുമായുള്ള അനുഭവം. അതൊരു പഠനം കൂടിയായിരുന്നു എനിക്ക്.

വ്യക്തിപരമായി പറയുകയാണെങ്കിൽ, നന്ദ പോലെയോ, പിതാമഗൻ പോലെയോ സ്വയം റീഇൻവെന്റ് ചെയ്യാൻ എന്നെ സഹായിച്ച ഒരു ചിത്രമായാണ് 'സൂരരൈ' എനിക്ക് ഫീൽ ചെയ്തത്. ഒരു പുതിയ അന്തരീക്ഷം. ഒരു പുതിയ പാഠം. അതാണ് സുധ എനിക്ക് നൽകിയത്. ഇങ്ങനെയും ഇത് ചെയ്യാമല്ലോ എന്ന് സുധ എന്നെ ചിന്തിപ്പിച്ചു. ഇക്കാര്യത്തിൽ അവരൊട് എനിക്ക് വലിയ നന്ദിയുണ്ട്. വളരെ ആസ്വദിച്ചാണ് ഞാൻ ചിത്രത്തിനായി പ്രവർത്തിച്ചത്.

Suriya

സിനിമയ്ക്കുവേണ്ടി പൂർണമായും പ്രവർത്തിക്കാൻ സുധ തയ്യാറായിരുന്നു. രാവിലെ നാല് മണിക്ക് എഴുന്നേൽക്കും, ലോറിയുടെ മുകളിൽ തൂങ്ങി നിന്ന് നിർദേശങ്ങൾ നൽകും, ഓടിനടന്ന് എല്ലാവരുമായും സംസാരിക്കും, ഇങ്ങനെയൊക്കെയായിരുന്നു സുധയുടെ പ്രവർത്തന രീതികൾ. അവരുടെ ആവേശവും സത്യസന്ധതയും സിനിമയ്ക്കുവേണ്ടി കഷ്ടപ്പെടാനുള്ള പ്രചോദനമാണ് ഞങ്ങൾക്ക് നൽകിയ

സുധയെ പോലെ കൂടുതൽ സംവിധായകർ മുന്നോട്ട് വരണം എന്നാകും ഞാൻ പറയുക. കൂടുതൽ മികച്ച കഥകളുമായി അവർ വരണം.സുധ അങ്ങേയറ്റം പ്രൊഡ്യൂസർ ഫ്രണ്ട്ലി ആയ ഒരു സംവിധായിക ആണ്. സിനിമയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും എന്റെ സംവിധായികയാണ് പ്ലാൻ ചെയ്തത്. ഓരോ ദിവസവും ഏകദേശം അഞ്ച് മണിക്കൂർ എന്ന കണക്കിൽ മൂന്ന് വർഷക്കാലം അവർ ഈ സിനിമയെ കുറിച്ചാണ് സംസാരിച്ചത്. എന്നുംപുലർച്ചെ നാല് മണിക്കൊക്കെ സിനിമയെ പറ്റി സംസാരിച്ചുകൊണ്ടിരിക്കും. സത്യത്തിൽ ഒരു മോൺസ്റ്ററിനെ പോലെയാണ് സുധ.

Recommended Video

ലാലേട്ടനെക്കുറിച്ചു ‘സൂര്യ പറഞ്ഞത് ഇങ്ങനെ | filmibeat Malayalam

കോസ്റ്റ്യൂംസ് ആകട്ടെ, ലൊക്കേഷൻ ആകട്ടെ, എല്ലായിടത്തും സുധയുടെ കണ്ണുകൾ കൃത്യമായി എത്തിയിരുന്നു.ആരൊക്കെ സിനിമയുടെ ഭാഗമാകണം എന്നത് സംബന്ധിച്ചും സ്ക്രീൻ ടെസ്റ്റ് സംബന്ധിച്ചുമുള്ള എക്സൽ ഷീറ്റുകൾ സുധ തന്നെ തയ്യാറാക്കി പ്രിന്റ് ഔട്ട് നൽകിയിരുന്നുവെന്നും സൂര്യ പറയുന്നു.

Read more about: suriya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X