»   » സൂര്യ 24ന് പ്രദര്‍ശനാനുമതി ലഭിച്ചു, റണ്ണിങ് ടൈം എത്രയാണെന്നോ?

സൂര്യ 24ന് പ്രദര്‍ശനാനുമതി ലഭിച്ചു, റണ്ണിങ് ടൈം എത്രയാണെന്നോ?

By: Sanviya
Subscribe to Filmibeat Malayalam

സൂര്യ ഡബിള്‍ റോളിലെത്തുന്ന സയന്റഫിക് ത്രില്ലര്‍ 24ന് സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി ലഭിച്ചു. മെയ് 6(വെള്ളി)ന് ചിത്രം തിയേറ്ററുകളില്‍ എത്തും. 164 മിനിറ്റും 31 സെക്കന്റുമാണ് ചിത്രത്തിന്റെ റണ്ണിങ് ടൈം. അതായത് രണ്ട് മണിക്കൂറും 45 മിനിറ്റുകൊണ്ടാണ് സൂര്യയുടെ 24 അവസാനിക്കുന്നത്.

റൊമന്‍സിനും ആക്ഷനും കോമഡിയ്ക്കും ഒരു പോലെ പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തില്‍ സൂര്യ ഡബിള്‍ റോളില്‍ എത്തുന്നുവെന്നാണ് അണിയറക്കാര്‍ പുറത്ത് വിട്ടതെങ്കിലും മൂന്ന് വേഷത്തിലും അഞ്ച് ഗെറ്റപ്പിലുമെത്തുന്നുവെന്നും പറഞ്ഞ് കേള്‍ക്കുന്നുണ്ട്.

surya-24

ഇത് ആദ്യമായാണ് വിക്രം കുമാര്‍ ചിത്രത്തില്‍ സൂര്യ നായകനായി എത്തുന്നത്. നിത്യാ മേനോനും സമാന്തയുമാണ് ചിത്രത്തിലെ നായികമാര്‍. എആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

തിരുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ഈറോസ് ഇന്റര്‍നാഷ്ണലിന്റെയും സ്റ്റുഡിയോ ഗ്രീനിന്റെയും ബാനറില്‍ സൂര്യയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Read Also: 24ന്റെ റിലീസ് ദിവസം സൂര്യ ഇവിടെ ഉണ്ടാകില്ലേ?

English summary
Suriya's '24' Exact Running Time.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam